Today’s Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ രാശിഫലം ഇതാ
Horoscope Today Malayalam On June 17th: ഇന്ന് നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശി ഫലം വായിക്കാം.

ഇന്ന് ജൂൺ 17, ചൊവ്വാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണ്ടേ? ഇന്ന് ചിലർക്ക് സാമ്പത്തികമായും ആരോഗ്യപരമായും നല്ല സമയമാണ്. മറ്റ് ചില രാശിക്കാർക്ക് അങ്ങനെ അല്ല. അതിനാൽ ഇന്ന് നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശി ഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)
മേടം രാശിക്കാർ ഇന്ന് പുതിയ ചുമതലകൾ ഏറ്റെടുക്കും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും.
ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് പ്രതികൂലമായ അനുഭവങ്ങൾ വന്നുചേരാം. ആരോപണങ്ങൾ കേൾക്കാൻ ഇടവരും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. വിദേശത്തെ ജോലി ഉപേക്ഷിക്കാൻ സാധ്യത. ജോലിഭാരം കൂടും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)
മിഥുനം രാശിക്കാർ ഇന്ന് മറ്റുള്ളവരുടെ പ്രശംസ നേടും. വീട് നിർമ്മാണം തുടങ്ങി വയ്ക്കും. സുഹൃത്തിനെ സഹായിക്കും. അപകടത്തിൽ നിന്നും രക്ഷപ്പെടും. ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാൻ സാധ്യത.
കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർ ഇന്ന് മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകാം. കർമ രംഗത്ത് കൂടുതൽ ശോഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)
ചിങ്ങം രാശിക്കാർ ഇന്ന് ആരോപണങ്ങൾ കേൾക്കാൻ ഇടവരും. ചെയ്യാത്ത കുറ്റം കേൾക്കാൻ ഇടവരും. അശ്രദ്ധ കൊണ്ട് പണം നഷ്ടപ്പെടാം. ഉദ്യോഗം ലഭിക്കാൻ കാലതാമസം നേരിടും. ആരോഗ്യ നില മോശമാകാം.
കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർ ഇന്ന് പുണ്യ കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. എതിർപ്പുകളെ അതിജീവിക്കാൻ കഴിയും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാചയപെടാം. ആരോഗ്യം ശ്രദ്ധിക്കണം. അപവാദം കേൾക്കാൻ ഇടവരും. അലസത ഒഴിവാക്കണം.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർ ഇന്ന് ആരോഗ്യം ശ്രദ്ധിക്കണം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്. അധിക ചെലവ് വന്നുചേരാം. അനാവശ്യചിന്തകൾ ഉണ്ടാകും. തർക്കങ്ങളിൽ ഭാഗമാകാതിരിക്കുക. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ധനു രാശിക്കാർക്ക് ഇന്ന് കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ ഉദ്യോഗം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. ആരോഗ്യം തൃപ്തികരമാണ്. കർമ രംഗത്ത് കൂടുതൽ ശോഭിക്കും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർക്ക് ഇന്ന് ശ്രമങ്ങൾ ഫലം കാണാതെ വരാം. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. മനസമാധാനം കുറയാം. അനാവശ്യചിന്തകൾ ഒഴിവാക്കുക. പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കണമെന്നില്ല.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
കുംഭം രാശിക്കാർ ഇന്ന് ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമല്ല. മേലുദ്യോഗസ്ഥരുമായി വാഗ്‌വാദങ്ങളിൽ ഏർപ്പെടാം. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. ശത്രുശല്യം ഉണ്ടാകും.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. ബന്ധു സഹായം ലഭിക്കാം. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്. അംഗീകാരം, നേട്ടം എന്നിവ കാണുന്നു. സാമ്പത്തിക നില മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)