AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sri Krishna Jayanthi 2026: ഉണ്ണിക്കണ്ണൻമാരെ വരവേൽക്കാൻ നാടൊരുങ്ങി; നാളെ ശ്രീകൃഷ്ണജയന്തി

Sri Krishna Jayanthi Tomorrow:തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസമാണ് ശ്രീകൃഷ്ണജയന്തി ഈ ദിവസം ഭഗവാൻ കൃഷ്ണന്റെ ജനനത്തെ അടയാളപ്പെടുത്തുന്നു. ഈ ലോകത്തെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുന്നതിനായി ഭഗവാൻ വിഷ്ണു അവതാരം എടുത്തതാണ് ശ്രീകൃഷ്ണന്റെ രൂപത്തിൽ എന്നാണ് സങ്കല്പം ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും കൃഷ്ണനെ ആരാധിക്കുന്നതും ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി ഐശ്വര്യം സമ്പത്തും വരും എന്നാണ് വിശ്വസിക്കപ്പെടുന്നത്........

Sri Krishna Jayanthi 2026: ഉണ്ണിക്കണ്ണൻമാരെ വരവേൽക്കാൻ നാടൊരുങ്ങി; നാളെ ശ്രീകൃഷ്ണജയന്തി
Sri Krishna Jayanti
Ashli C
Ashli C | Published: 03 Sep 2026 | 02:12 PM

നാളെ ജന്മാഷ്ടമി. ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാര ദിനമായ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുവാനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. നിരവധി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ശോഭ യാത്രകളും ജന്മാഷ്ടമി ദിനത്തിൽ നടക്കുന്നതായിരിക്കും. ജന്മാഷ്ടമിയുടെ ഏറ്റവും വലിയ ആകർഷണം അമ്പാടി കണ്ണന്റെ വേഷമടഞ്ഞ ഉണ്ണിക്കണ്ണൻമാരും ഗോപികന്മാരും അണിനിരക്കുന്ന ശോഭ യാത്രകളാണ്. ബാലഗോകുലങ്ങളുടെ നേതൃത്വത്തിലും വിവിധ ക്ഷേത്ര കമ്മിറ്റികളുടെ കീഴിലും വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളോടുള്ള ശോഭ യാത്രകൾ നാളെ വൈകുന്നേരം തെരുവുകളെ ശോഭയുള്ളതാക്കി മാറ്റും.

വീടുകളിലും ക്ഷേത്രങ്ങളിലും അർദ്ധരാത്രിയിലെ വിശേഷാൽ പൂജകളോടെയാണ് ശ്രീകൃഷ്ണജയന്തിയുടെ ആഘോഷങ്ങൾ നടക്കുക.
മധുരയിൽ യദു വംശത്തിൽ വസുദേവന്റെയും ദേവ​ഗിയുടെയും മകനായാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്. എന്നാൽ കൃഷ്ണനെ വളർത്തിയത് യശോദയും നന്ദഗോപരും ആണ്. കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്.. ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ഭഗവാൻ കൃഷ്ണന്റെ 5253ാംമത്തെ ജന്മവാർഷികമാണ്.

ALSO READ:കണ്ണന്റെ കാൽപാദങ്ങൾ എങ്ങനെ വരയ്ക്കാം? ജന്മാഷ്ടമി നാളിലെ പ്രത്യേക ആചാരവും വിശ്വാസവും അറിയാം

തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിവസമാണ് ശ്രീകൃഷ്ണജയന്തി ഈ ദിവസം ഭഗവാൻ കൃഷ്ണന്റെ ജനനത്തെ അടയാളപ്പെടുത്തുന്നു. ഈ ലോകത്തെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുന്നതിനായി ഭഗവാൻ വിഷ്ണു അവതാരം എടുത്തതാണ് ശ്രീകൃഷ്ണന്റെ രൂപത്തിൽ എന്നാണ് സങ്കല്പം ഭഗവാൻ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും കൃഷ്ണനെ ആരാധിക്കുന്നതും ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി ഐശ്വര്യം സമ്പത്തും വരും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചാന്ദ്ര കലണ്ടർ പ്രകാരം ഭദ്ര പദമാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം ദിവസമാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഗുരുവായൂർ, അമ്പലപ്പുഴ, ആറന്മുള, തിരുവമ്പാടി തുടങ്ങിയ പ്രധാന കൃഷ്ണക്ഷേത്രങ്ങളിലെല്ലാം നാളെ പുലർച്ചെ മുതൽ പ്രത്യേക നിർമ്മാല്യ ദർശനവും കളഭാഭിഷേകവും തൃപ്പുകയുമുണ്ടാകും. അർദ്ധരാത്രിയിലെ നിശീതകാല പൂജയും പ്രധാന ചടങ്ങാണ്. തായമ്പക, പഞ്ചവാദ്യം, ഉറിയടി മൽസരങ്ങൾ, അന്നദാനം എന്നിവയും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY

Tomorrow is Janmashtami. The country and the city are all set to celebrate Sri Krishna Jayanti, the incarnation day of Lord Krishna. Special pujas and Shobha Yatras will be held in many temples on Janmashtami. The biggest attraction of Janmashtami is the Shobha Yatras in which Unnikannans and Gopikans dressed as Ambadi Kannan and others take part.

Follow Us