Today’s Horoscope: വിവാഹ തടസങ്ങൾ മാറികിട്ടും, സാമ്പത്തികമായി ഉയർച്ചയുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Today Horoscope In Malayalam: എന്താണ് സംഭവിക്കുന്നതെന്ന് മുൻകൂട്ടികണ്ട് അതിന് നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നു. എന്നാൽ അത്തരത്തിൽ ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളുടെയും സൂചന മുൻകൂട്ടി അറിയാൻ കഴിയുന്ന ഒന്നാണ് രാശിഫലം. ഇന്നത്തെ നിങ്ങളുടെ രാശിഫലം വിശദമായി വായിച്ചറിയാം.

നിങ്ങളുടെ ദിവസം എങ്ങനെ ആയാലും അതിൻ്റെ ചെറിയൊരു സൂചന നേരത്തെ അറിയാൻ കഴിയുന്നത് വളരെ നല്ലതാണ്. എന്താണ് സംഭവിക്കുന്നതെന്ന് മുൻകൂട്ടികണ്ട് അതിന് നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നു. എന്നാൽ അത്തരത്തിൽ ഒരു ദിവസത്തെ മുഴുവൻ കാര്യങ്ങളുടെയും സൂചന മുൻകൂട്ടി അറിയാൻ കഴിയുന്ന ഒന്നാണ് രാശിഫലം. ഇന്നത്തെ നിങ്ങളുടെ രാശിഫലം വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ലൊരു ദിവസമാണ്. ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിലൂടെ നിങ്ങൾ വിജയം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുന്ന ദിവസമാണ് ഇന്ന്.
ഇടവം
ഇന്ന് ഈ രാശിക്കാർക്ക് അത്ര നല്ല ദിവസമായിരിക്കില്ല. ജോലിസ്ഥലത്ത് തർക്കങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. സംസാരത്തിൽ ശ്രദ്ധയും നിയന്ത്രണവും വേണം. പക്ഷേ തെറ്റായ രീതിയിൽ പണം സമ്പാദിക്കാൻ ശ്രമിക്കരുത്.
മിഥുനം
ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ സ്ഥാനങ്ങൾ ലഭിക്കും. ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചേക്കാം. നിങ്ങൾ ബുദ്ധി ഉപയോഗിച്ച് അവരെ നേരിടുക.
കർക്കിടകം
വിവാഹം നടക്കാൻ തടസ്സങ്ങൾ ഉണ്ടായിരുന്നവർക്ക് ആ തടസ്സങ്ങൾ മാറികിട്ടും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പങ്കാളിയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ഉയർച്ചയുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം കിട്ടും. ഇന്ന് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുന്നത് ഉത്തമമാണ്.
കന്നി
ബിസിനസ്സിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതിന് ഒരു പരിഹാരം കാണാൻ നിങ്ങൾക്ക് സാധിക്കും. പ്രധാനപ്പെട്ട ജോലികൾ നാളത്തേക്ക് മാറ്റിവെക്കാതിരിക്കാൻ ശ്രമിക്കുക.
തുലാം
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. ഇതോടെ സാമ്പത്തികമായി മെച്ചമുണ്ടാകും.
വൃശ്ചികം
ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നതാണ്. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുക. നിക്ഷേപങ്ങളിൽ പണം മുടക്കിയവർക്ക് ലാഭം കിട്ടാൻ സാധ്യതയുണ്ട്.
ധനു
ഇന്ന് രാഷ്ട്രീയപരമായ കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ സഹായത്തോടെ സാമ്പത്തിക പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കും.
മകരം
ഇന്ന് നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സിൽ ലാഭം കുറയാൻ സാധ്യതയുണ്ട്. യാത്രകൾ ചെയ്യുമ്പോൾ സൂക്ഷിക്കണം. വീട്ടിൽ അംഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാതെ നോക്കുക.
കുംഭം
ബിസിനസ് സംബന്ധമായ യാത്രകൾ നിങ്ങൾക്ക് ഗുണം ചെയ്യും. പുതിയ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ, മറ്റൊരാൾക്ക് പണം കടം കൊടുക്കാതിരിക്കുക.
മീനം
ഇന്ന് തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ലൊരു ദിവസമായിരിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക്സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)