Today’s Horoscope: ബിസിനസിൽ നേട്ടം, ആഗ്രഹങ്ങൾ നിറവേറും; ഇന്നത്തെ സമ്പൂർണ രാശിഫലം
Today's Horoscope Malayalam: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കുമോ? നഷ്ടങ്ങൾ ഉണ്ടാവുക ആർക്കാകും? നിങ്ങളുടെ രാശിഫലം പരിശോധിക്കാം.
ഇന്ന് മെയ് 5 തിങ്കളാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കുമോ? നഷ്ടങ്ങൾ ഉണ്ടാവുക ആർക്കാകും. നിങ്ങളുടെ രാശിഫലം പരിശോധിക്കാം.
മേടം
കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത, ബിസിനസ് സംബന്ധമായി നടത്തുന്ന യാത്രകൾ പരാജയപ്പെടാം, കാര്യപരാജയം, മന:പ്രയാസം എന്നിവ കാണുന്നു.
ഇടവം
തൊഴിൽ മേഖലയിൽ അംഗീകരാം ലഭിക്കും. ആഗ്രഹങ്ങൾ നിറവേറും. സ്ഥാനക്കയറ്റത്തിനും സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
മിഥുനം
പരീക്ഷാപരാജയം, അഭിമാനക്ഷതം, ബിസിനസിൽ തടസ്സം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി ക്ലേശകരം. ചെലവുകൾ നിയന്ത്രിക്കുക.
കർക്കടകം
ആരോഗ്യനില മെച്ചമായിരിക്കും. ആഗ്രഹങ്ങൾ നിറവേറും. കാര്യവിജയം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടായേക്കും.
ചിങ്ങം
സ്വസ്ഥത കുറവ്, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് സാധ്യത. മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം. ജോലികാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.
കന്നി
മത്സരപരീക്ഷകൾ വിജയിക്കും. ബന്ധുക്കളെ സന്ദർശിക്കും. ധനയോഗം, മെച്ചപ്പെട്ട ആരോഗ്യസ്ഥിതി എന്നിവ കാണുന്നു.
തുലാം
തൊഴിൽമേഖലയിൽ മെച്ചപ്പെട്ട ദിവസം. സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു. കാര്യവിജയം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യത.
വൃശ്ചികം
ബിസിനസിൽ ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. കാര്യതടസ്സം, ആരോഗ്യക്കുറവ്, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത, നിയമകാര്യങ്ങളിൽ തടസ്സം നേരിടാം.
ധനു
ശത്രുശല്യം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. അമിത ചെലവ് അപകടകരം.
മകരം
സുഹൃത്തുക്കളെ കണ്ടുമുട്ടും, നിയമകാര്യങ്ങളിൽ വിജയം, കാര്യവിജയം, സൽക്കാരയോഗം എന്നിവയ്ക്ക് സാധ്യത.
കുംഭം
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ, ബന്ധുസമാഗമം, കാര്യവിജയം എന്നിവ കാണുന്നു. തൊഴിൽ മേഖലയിലും നേട്ടങ്ങൾ ഉണ്ടായേക്കാം.
മീനം
ധനനഷ്ടം, യാത്രാതടസ്സം, കുടുംബത്തിൽ പ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വിദ്യാർഥികൾ പഠനകാര്യത്തിൽ ശ്രദ്ധ നൽകുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)