Todays Horoscope: ഭാഗ്യമുള്ള ദിവസം; പക്ഷേ ബിസിനസ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം: ഇന്നത്തെ രാശിഫലം അറിയാം
Todays Horoscope February 16th: ഇന്ന് പൊതുവേ ഭാഗ്യമുള്ള ദിവസമായിരിക്കും. ബിസിനസും ജോലിയുമായി ബന്ധപ്പെട്ടും ചില ശ്രദ്ധേയമായ പ്രവചനങ്ങളുമുണ്ട്. ഇന്നത്തെ നക്ഷത്രഫലം വിശദമായി അറിയാം.

ഇന്ന് 2025, ഫെബ്രുവരി 16 ഞായറാഴ്ച. പൊതുവേ ഭാഗ്യമുള്ള ദിവസമായാണ് ഇന്നത്തെ നക്ഷത്രഫലം. എന്നാൽ, ബിസിനസ് ചെയ്യുമ്പോൾ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കൈപൊള്ളാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധിക്കണം. ഇന്നത്തെ രാശിഫലം അറിയാം.
മേടം
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായ ദിവസം. ബിസിനസിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. എന്നാൽ, വീട്ടിൽ ചിലവുകൾ വർധിക്കും. അത് ചില ബുദ്ധിമുട്ടുകളുണ്ടാക്കും.
ഇടവം
ഈ രാശിക്കാർ ഇന്ന് മതപരമായ പരിപാടികളിൽ പങ്കെടുക്കാനിടയുണ്ട്. ഏതെങ്കിലും പുണ്യസ്ഥലത്തേക്കുള്ള യാത്രയ്ക്കും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ചില അസ്വാരസ്യങ്ങൾക്ക് സാധ്യത.
മിഥുനം
ഈ രാശിക്കാർക്കും ഇന്ന് ഭാഗ്യമുള്ള ദിവസമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്. തൊഴിലിടങ്ങളിൽ ചില മാറ്റങ്ങളുണ്ടായേക്കാം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമാവും. സാമൂഹികപരിപാടികൾ പങ്കെടുത്തേക്കാം. ബാക്കിയുള്ള ജോലികൾ ഇന്ന് പൂർത്തിയാക്കാൻ ശ്രമിക്കും.
ചിങ്ങം
മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളുടെ തിരക്ക് ഇന്നുണ്ടാവും. തൊഴിലിടത്ത് ചില പ്രശ്നങ്ങളുണ്ടായേക്കാം. അയൽവാസികളുമായുള്ള തർക്കം ഒഴിവാക്കുക.
കന്നി
കുടുംബത്തിൽ ചില നല്ല കാര്യങ്ങളെപ്പറ്റിയുള്ള ചർച്ചകൾ നടക്കാൻ സാധ്യത. പുതിയ ബിസിനസ് ആരംഭിക്കാൻ വളരെ നല്ല ദിവസമാണ് ഇന്ന്. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.
തുലാം
നിയമപരമായി മുടങ്ങിക്കിടക്കുന്ന ജോലി ഇന്ന് പൂർത്തിയാക്കാനായേക്കും. പാർട് ടൈം ജോലിയ്ക്കായി ശ്രമിക്കാവുന്നതാണ്. സ്വത്തുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായുള്ള തർക്കം ഒഴിവാക്കണം. ഇന്ന് മതപരമായ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യത.
വൃശ്ചികം
ഇന്ന് ഒരുപാട് അവസരങ്ങൾ ലഭിക്കും. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനാവണം. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാവും. തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും.
ധനു
ഇന്ന് ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ വേണം. പുതിയ എന്തെങ്കിലും ജോലി ചെയ്യണമെങ്കിൽ ഇന്ന് നല്ല ദിവസം. കുടുംബാംഗങ്ങളുമായി ചില തർക്കങ്ങളുണ്ടായേക്കും. ബിസിനസിൽ നല്ല ശ്രദ്ധ വേണം.
മകരം
മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ മുതിർന്ന അംഗത്തിൻ്റെ സഹായത്തോടെ അത് പരിഹരിച്ചേക്കും. ഇന്ന് പല കാര്യങ്ങളും ആശങ്ക തോന്നാം.
കുംഭം
യാത്രയിൽ ആരോഗ്യം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതും വളരെ ശ്രദ്ധിച്ചാവണം. ബിസിനസ് തുടങ്ങാൻ പറ്റിയ ദിവസം. പെട്ടെന്നുള്ള തീരുമാനങ്ങൾ ഭാവിയിൽ വലിയ നഷ്ടത്തിന് സാധ്യത.
മീനം
പ്രശ്നങ്ങളിൽ ക്ഷമയോടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. വൈകുന്നേരം ബന്ധുവീട്ടിലേക്ക് യാത്രയ്ക്ക് സാധ്യത.