Chanakya Niti: ഈ സ്വഭാവമുള്ള കുടുംബനാഥൻ ഉണ്ടെങ്കിൽ വീട് ഒരിക്കലും രക്ഷപ്പെടില്ല!
Chanakya Niti Lessons: ഒരു കുടുംബം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകുന്നതിന് പല ഘടകങ്ങളും സ്വാധീനിക്കുമെന്നും, എന്നാൽ കുടുംബനാഥന്റെ തെറ്റായ പെരുമാറ്റങ്ങളും ശീലങ്ങളും ആ കുടുംബത്തിന്റെ തന്നെ തകർച്ചയ്ക്ക് കാരണമാകുമെന്നും ചാണക്യൻ വ്യക്തമാക്കുന്നു. ആചാര്യ ചാണക്യന്റെ അഭിപ്രായപ്രകാരം കുടുംബത്തിന്റെ സന്തോഷത്തെയും പുരോഗതിയെയും തടയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇതെല്ലാമാണ്...
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. കൗടില്യൻ, വിഷ്ണുഗുപ്തൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന അദ്ദേഹം ഓരോ വ്യക്തികളും ജീവിതത്തിന് ഏറെ ഉപകാരപ്രദമായ ഒട്ടേറെ തത്വങ്ങളും ഉപദേശങ്ങളും നൽകിയിട്ടുണ്ട്. കുടുംബജീവിതം, വിദ്യാഭ്യാസം, വിവാഹം, ജോലി തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ ഈ തത്വങ്ങൾ പ്രയോജനകരമാണ്. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് കുടുംബം. ആചാര്യനായ ചാണക്യന്റെ തത്വങ്ങളും ആശയങ്ങളും കുടുംബജീവിതത്തിനും സാമ്പത്തിക കാര്യങ്ങൾക്കും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഇന്നത്തെ കാലത്തും ഏറെ പ്രധാന്യമുള്ളതാണ്.
സന്തോഷവും സമാധാനവും കുടുംബത്തിൽ നിറയണമെങ്കിൽ ഓരോ കുടുംബാംഗങ്ങളും അതിന് വേണ്ടി പ്രയത്നിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുടുംബനാഥൻ. ഒരു കുടുംബം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകുന്നതിന് പല ഘടകങ്ങളും സ്വാധീനിക്കുമെന്നും, എന്നാൽ കുടുംബനാഥന്റെ തെറ്റായ പെരുമാറ്റങ്ങളും ശീലങ്ങളും ആ കുടുംബത്തിന്റെ തന്നെ തകർച്ചയ്ക്ക് കാരണമാകുമെന്നും ചാണക്യൻ വ്യക്തമാക്കുന്നു. ആചാര്യ ചാണക്യന്റെ അഭിപ്രായപ്രകാരം കുടുംബത്തിന്റെ സന്തോഷത്തെയും പുരോഗതിയെയും തടയുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ ഇതെല്ലാമാണ്…
ധൂർത്ത്
ഏതൊരു കുടുംബത്തെയും നശിപ്പിക്കുന്ന ഒന്നാണ് അനാവശ്യമായ ചെലവുകൾ. കുടുംബനാഥനായാലും അനാവശ്യമായി പണം ചെലവഴിക്കുന്നതോ ധൂർത്തടിക്കുന്നതോ ആയ ശീലമുണ്ടെങ്കിൽ ആ വീട് എപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരിക്കും. പല കുടുംബത്തിന്റെയും മുഴുവൻ ഭാരവും താങ്ങേണ്ടത് കുടുംബമനാഥനാണ്. അദ്ദേഹം തന്നെ സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുകയും പണം അനാവശ്യമായി ചെലവാക്കുകയും ചെയ്താൽ ആ കുടുംബം മുഴുവൻ വലിയ പ്രതിസന്ധിയിലാകും.
ALSO READ: ഈ 3 കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ലജ്ജിക്കരുത്! ജീവിതവിജയത്തിന് അനിവാര്യം
ദുശ്ശീലങ്ങൾ
കുടുംബനാഥന് ദുശീലങ്ങൾ ഉണ്ടെങ്കിൽ ആ കുടുംബം ഒരിക്കലും പുരോഗതി പ്രാപിക്കില്ലെന്ന് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. ഈ ദുശ്ശീലങ്ങൾ കാരണം സമ്പത്തും ആരോഗ്യവും ഒരുപോലെ നഷ്ടപ്പെടുന്നു. എളുപ്പത്തിൽ കൂടുതൽ സമ്പാദിക്കണമെന്ന ആഗ്രഹം കൊണ്ട് ചെയ്യുന്ന തെറ്റുകളും മദ്യപാനം പോലുള്ള ദുശീലങ്ങളും വലിയ സാമ്പത്തിക നഷ്ടത്തിലേക്കും ഒടുവിൽ കുടുംബത്തിന്റെ സമ്പൂർണ്ണ തകർച്ചയിലേക്കും നയിക്കും.
സ്ത്രീകളെ ബഹുമാനിക്കാതിരിക്കൽ
വീട്ടിലെ സ്ത്രീകളെ ആദരിക്കാത്ത ഏത് കുടുംബനാഥനും നിരന്തരം പ്രശ്നങ്ങളും അസ്വസ്ഥതകളും നേരിടേണ്ടിവരുമെന്ന് ചാണക്യ നീതി പറയുന്നു. വീട്ടിലെ സ്ത്രീകളെ അപമാനിക്കുന്നതോ അവരെ മാനിക്കാതിരിക്കുന്നതോ ആയ വീടുകൾ ഒരിക്കലും അഭിവൃദ്ധിപ്പെടില്ല. സ്ത്രീകളെ എവിടെയാണോ ആദരിക്കുന്നത്, അവിടെയാണ് ഐശ്വര്യവും ലക്ഷ്മി കടാക്ഷവും ഉണ്ടാകുക എന്ന് ചാണക്യൻ ഓർമ്മിപ്പിക്കുന്നു.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
According to Acharya Chanakya’s principles in Chanakya Niti, the behaviour and habits of the head of a family play a crucial role in maintaining household happiness and financial stability. Three harmful traits that can negatively affect a family, wasteful spending, gambling addiction, and disrespecting women.