Today’s Horoscope: മാനസിക സംഘർഷങ്ങളും അപ്രതീക്ഷിത ചെലവുകളും, ഇന്നത്തെ നക്ഷത്രഫലം
Today's Horoscope malayalam: ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസമാണ്. എന്നാൽ മറ്റ് ചിലർക്ക് ബിസിനസ്സിൽ കൂടുതൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്ന് നോക്കാം...
ഇന്ന് ഓഗസ്റ്റ് 4 തിങ്കളാഴ്ച, പുത്തൻ പ്രതീക്ഷകളുമായി പുതിയൊരു ദിവസം. ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസമാണ്. എന്നാൽ മറ്റ് ചിലർക്ക് ബിസിനസ്സിൽ കൂടുതൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്ന് നോക്കാം…
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസം, മാനസിക സംഘർഷങ്ങൾ, അപകടഭീതി എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളുടെ ദിവസമായിരിക്കും, കാര്യതടസം, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങൾക്ക് സാധ്യത. കാര്യതടസം, ശരീരസുഖ കുറവ് എന്നിവ കാണുന്നു. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾ വന്നുചേരാം. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, കലഹം, അലച്ചിൽ എന്നിവ കാണുന്നു. ചർച്ചകൾ പരാജയപ്പെടാം.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. കാര്യവിജയം, ബന്ധുസമാഗം, ധനയോഗം, അംഗീകാരം, മത്സരവിജയം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായേക്കാം. കാര്യതടസം, നഷ്ടം, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ, ധനനഷ്ടം എന്നിവ കാണുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. അംഗീകാരങ്ങൾ ഉണ്ടാകും. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും.
ധനു
ധനു രാശിക്കാർക്ക് മാനസിക സംഘർഷങ്ങൾ, കുടുംബത്തിൽ കലഹം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, മത്സര വിജയം, തൊഴിൽ ലാഭം എന്നിവ കാണുന്നു. പുതിയ തൊഴിൽ ലഭിക്കാനും സംരംഭങ്ങൾ ആരംഭിക്കാനും സാധ്യത.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയിക്കും. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളുടെ ദിവസമാണ്. കാര്യതടസം, ധനനഷ്ടം, മാനസിക സംഘർഷങ്ങൾ, കുടുംബത്തിൽ കലഹം എന്നിവയ്ക്ക് സാധ്യത. വേണ്ടപ്പെട്ടവർ അകലാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)