AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇന്ത്യയുടെ അ‌ർജുന പ്രഭയിൽ മലയാളിത്തിളക്കം! ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അ‌ർജുന അ‌വാർഡ്

Arjuna Award 2025 for Treesa Jolly and Muhammad Ajmal: രണ്ട് മലയാളികൾ ഉൾപ്പെടെ 17 കായിക താരങ്ങൾ 2025 ലെ അർജുന അവാർഡിന് അർഹരായി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 2025ലെ ദേശീയ കായിക പുരസ്കാര ജേതാക്കളെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. കായിക വികസനത്തിനും പ്രോത്സാഹനത്തിനുമുള്ള ഈ വർഷത്തെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരത്തിന് പൂനെയിലെ ആർമി പാരലിംപിക് നോഡ് അർഹരായി.

ഇന്ത്യയുടെ അ‌ർജുന പ്രഭയിൽ മലയാളിത്തിളക്കം! ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അ‌ർജുന അ‌വാർഡ്
Arjuna Award 2025 For Treesa Jolly And Muhammad AjmalImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 18 Aug 2026 | 03:14 PM

ന്യൂഡൽഹി: 2025 -ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ 17 കായിക താരങ്ങൾ അർജുന അവാർഡിന് അർഹരായി. ബാഡ്മിന്റൺ താരം ട്രീസ ജോളി, അത്‌ലറ്റ് മുഹമ്മദ് അജ്മൽ എന്നിവരാണ് അ‌ർജുന അ‌വാർഡ് നേട്ടവുമായി കേരളത്തിന്റെ അ‌ഭിമാന താരങ്ങളായി മാറിയത്. മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും തിരഞ്ഞെടുത്തിട്ടില്ല. ഇതിഹാസ ഫുട്‌ബോൾതാരം അരുമനായകത്തിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുൺ കുമാർ മിശ്ര അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 2025ലെ ദേശീയ കായിക പുരസ്കാര ജേതാക്കളെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

2025-ലെ അർജുന അവാർഡ് ജേതാക്കൾ

  • ട്രീസ ജോളി & ഗായത്രി ഗോപീചന്ദ് (ബാഡ്മിന്റൺ)
  • മുഹമ്മദ് അജ്മൽ വി, തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്‌സ്)
  • ദിവ്യ ദേശ്മുഖ്, വിദിത് ഗുജറാത്തി (ചെസ്)
  • നരേന്ദർ (ബോക്‌സിങ്)
  • ലാൽറെംസിയാമി, രാജ്‌കുമാർ പാൽ (ഹോക്കി)
  • സുർജീത്, പൂജ (കബഡി)
  • ഏക്ത ഭ്യാൻ (പാരാ അത്‌ലറ്റിക്‌സ്)
  • രുദ്രാംഷ് ഖണ്ഡേൽവാൾ (പാരാ ഷൂട്ടിങ്)
  • ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്)
  • അർവിന്ദ് സിങ് (റോയിങ്)
  • അഖിൽ ഷെറോൺ (ഷൂട്ടിങ്)

Also Read: ഗംഭീറിനും ഗില്ലിനും രൂക്ഷവിമർശനം; ഗാലെ ടെസ്റ്റിലെ ഇന്ത്യയുടെ പ്ലാനിങ്‌ അബദ്ധമോ?

അത്‌ലറ്റിക് കോച്ച് പർവീർ സിങ്, ബോക്‌സിങ് കോച്ച് ഛോട്ടെ ലാൽ യാദവ്, ഷൂട്ടിങ് കോച്ച് നോഹ നന്ദ കുമാർ ചവാൻ എന്നിവർക്ക് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. കായിക വികസനത്തിനും പ്രോത്സാഹനത്തിനുമുള്ള ഈ വർഷത്തെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരത്തിന് പൂനെയിലെ ആർമി പാരലിംപിക് നോഡ് അർഹരായി.

കഴിഞ്ഞ 4 വർഷത്തെ മികച്ച പ്രകടനവും നേതൃപാടവവും കണക്കിലെടുത്താണ് അർജുന അവാർഡ് നൽകുന്നത്. അ‌ർജുന അ‌വാർഡ് നേടിയ മലയാളികളിൽ ബാഡ്മിന്റൺ താരം ട്രീസ ജോളി 2022 കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയിട്ടുണ്ട്. കൂടാതെ വനിതാ ഡബിൾസിൽ വെങ്കലവും മിക്‌സഡ് ടീം ഇനത്തിൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ (2024) ഇന്ത്യൻ വനിതാ ടീം ചരിത്ര സ്വർണ്ണ മെഡൽ നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു.

2025-ൽ സയ്യിദ് മോദി ഇന്റർനാഷണലിൽ വനിതാ ഡബിൾസ് കിരീടം വിജയകരമായി നിലനിർത്തിയത് ഉൾപ്പെടെ ഒന്നിലധികം അന്താരാഷ്ട്ര കിരീടങ്ങൾ നേടി. BWF വനിതാ ഡബിൾസ് റാങ്കിംഗിൽ ലോക 9-ാം സ്ഥാനത്ത് എത്തി, ഇന്ത്യൻ ഡബിൾസിന് ഉയർന്ന നിലവാരം സൃഷ്ടിച്ചു എന്നിവയാണ് ട്രീസ ജോളിയുടെ കരിയറിലെ പ്രധാന നേട്ടങ്ങൾ.

അ‌ർജുന അ‌വാർഡ് നേടിയ മറ്റൊരു മലയാളിയായ അത്‌ലറ്റ് മുഹമ്മദ് അജ്മൽ 2022, ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡലും മിക്സഡ് 4×400 മീറ്റർ റിലേയിൽ വെള്ളി മെഡലും നേടിയിരുന്നു. 2023ലെ ബുഡാപെസ്റ്റ് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഹീറ്റ്‌സിൽ 2:59.05 എന്ന ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച ചരിത്രപരമായ 4×400 മീറ്റർ റിലേ ടീമിൽ അ‌ജ്മലും ഭാഗമായിരുന്നു.

2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ 4×400 മീറ്റർ റിലേ ഇനങ്ങളിൽ അ‌ജ്മൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കായിക മേഖലയിലെ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് ഭാരത സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന കായിക ബഹുമതിയായ അർജുന അവാർഡിൽ പുരസ്കാര ജേതാക്കൾക്ക് 15 ലക്ഷം രൂപ, അർജുനന്റെ വെങ്കല ശിൽപം, പ്രശസ്തിപത്രം എന്നിവയാണ് ലഭിക്കുക.

English Summary

17 sportspersons, including two Malayalis, have been awarded the Arjuna Award for 2025. The Central Government announced the winners of the National Sports Awards for 2025 based on the recommendations of the selection committee headed by former Supreme Court judge Justice Arun Kumar Mishra. The Army Paralympic Node in Pune has been awarded this year’s Rashtriya Khel Protsahan Award for the development and promotion of sports. Legendary football player Arumanayakam received the award for his overall contribution.

Follow Us