CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ

CWG 2026 Day 7 India Schedule: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ബോക്‌സിങില്‍ ആറു താരങ്ങള്‍ക്ക് മെഡല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി.

CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ

Murali Sreeshankar

Published: 

29 Jul 2026 | 09:19 AM

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായ മലയാളി താരങ്ങളായ മുരളി ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ന് മത്സരത്തിനിറങ്ങും. ബോക്‌സിങില്‍ ആറു താരങ്ങള്‍ക്ക് മെഡല്‍ ഉറപ്പാക്കാന്‍ ഒരു ജയം മാത്രം മതി. ഭാരോദ്വഹനത്തിൽ സഞ്ജനയിലൂടെയും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. പാരാ അത്‌ലറ്റിക്‌സിൽ ദേവേന്ദർ കുമാർ, സാഗർ തായാത്ത്, മുഹമ്മദ് ബേസിൽ എം, ദിലീപ് മഹാദു ഗാവിത് എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്.

ഇന്ത്യയുടെ ഇന്നത്തെ ഷെഡ്യൂള്‍

ഉച്ചയ്ക്ക് രണ്ട്‌ മണിക്ക് വെയ്റ്റ്‌ലിഫ്റ്റിംഗിൽ വനിതകളുടെ 77 കിലോഗ്രാം ഫൈനൽ മെഡൽ പോരാട്ടത്തിൽ സഞ്ജന ഇന്ത്യയ്ക്കായി മത്സരിക്കുന്നതോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 3:12 ന് നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഹിറ്റ്സിൽ സാജൻ പ്രകാശും അനീഷ് എസ്. ഗൗഡയും പൂളിലിറങ്ങും.

പുരുഷന്മാരുടെ ഷോട്ട് പുട്ട് യോഗ്യതാ റൗണ്ടിൽ ഉച്ചകഴിഞ്ഞ് 3.35 മണിക്ക് തജീന്ദർപാൽ സിങ് തൂർ (ഗ്രൂപ്പ് എ), സമർദീപ് സിങ് ഗിൽ (ഗ്രൂപ്പ് ബി) എന്നിവർ മത്സരിക്കും. വൈകുന്നേരം 3:44 ന് പാരാ നീന്തലിൽ പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ S7 ഹിറ്റ്സിൽ സുയാഷ് നാരായൺ ജാഥവും ചൈതന്യ ബിശ്വാസ് കുൽക്കർണിയും മത്സരിക്കും.

വൈകുന്നേരം 4.02 മണിക്ക് നടക്കുന്ന പുരുഷന്മാരുടെ 200 മീറ്റർ ഹീറ്റ്സിൽ അനിമേഷ് കുജൂർ (ഹീറ്റ് 4) കളത്തിലിറങ്ങും. വൈകുന്നേരം 4:45 ന് വനിതകളുടെ 51 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സാക്ഷി ചൗധരി നോർത്തേൺ അയർലൻഡിന്റെ കെയ്റ്റ്‌ലിൻ ഫ്രയേഴ്‌സിനെ നേരിടും.

Also Read: Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍

5:30 ന് വനിതകളുടെ 70 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ അരുന്ധതി ചൗധരി ന്യൂസിലാൻഡിന്റെ മോർഗൻ ഹെൻഡേഴ്സണുമായി ഏറ്റുമുട്ടും. 6:15 ന് പുരുഷന്മാരുടെ 60 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ സച്ചിൻ സിവാച്ച് ബോട്സ്വാനയുടെ ട്രെഷർ മൊറേമിയുമായി പോരാടും.

രാത്രി 7:00 മണിക്ക് പുരുഷന്മാരുടെ 80 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ അങ്കുഷ് യാദവ് സെയ്‌ഷെൽസിന്റെ ജേഡ് മിക്കോക്കിനെയും, 7:30 ന് പുരുഷന്മാരുടെ 90+ കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ നരേന്ദർ ബർവാൾ സമോവയുടെ മൈക്കിൾ സെക്കോയെയും നേരിടും.

രാത്രി 11:00 മണിക്ക് ബോക്സിംഗിൽ വനിതകളുടെ 57 കിലോഗ്രാം ക്വാർട്ടർ ഫൈനലിൽ ജെയ്‌സ്മിൻ ലംബോറിയ ഇംഗ്ലണ്ടിന്റെ എലിസ് ഗ്ലിന്നിനെ നേരിടും. രാത്രി 11:51 ന് നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ ഫൈനൽ (യോഗ്യത നേടുകയാണെങ്കിൽ) പോരാട്ടത്തിൽ സാജൻ പ്രകാശും അനീഷ് എസ്. ഗൗഡയും മത്സരിക്കും.

രാത്രി 11.54-ന്‌ നടക്കുന്ന പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിൽ ഇന്ത്യയുടെ മുരളി ശ്രീശങ്കറും ലോകേഷ് സത്യനാഥനും മെഡൽ പോരാട്ടത്തിനിറങ്ങും (മെഡൽ മത്സരം). അര്‍ധരാത്രിക്ക് ശേഷവും നിര്‍ണായക മത്സരങ്ങളുണ്ട്. പുലർച്ചെ 12.03-ന്‌ (ജൂലൈ 30) നടക്കുന്ന പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്സിൽ യശസ് പാലാക്ഷ, സന്തോഷ് കുമാർ തമിളരശൻ എന്നിവർ മത്സരിക്കും. രാത്രി 12:31 ന് വനിതകളുടെ ഷോട്ട്പുട്ട് ഫൈനലിൽ മൻപ്രീത് കൗർ മെഡൽ ലക്ഷ്യമിട്ടിറങ്ങും. പുലർച്ചെ 2.05-ന് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ പാരുൾ ചൗധരി മെഡലിനായി പോരാടും.

English Summary

India targets crossing the 20-medal mark on Day 7 of CWG 2026.Long jumper Murali Sreeshankar leads India’s medal hopes in the athletics final. Six Indian boxers will fight in the quarterfinals to guarantee medals. Athletes in weightlifting, swimming, and shot put are also set to compete.

Follow Us
Related Stories
4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും
‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍
Commonwealth Games 2026: പൊന്നിൻ തിളക്കമുള്ള വെള്ളി നേട്ടം! ജ്ഞാനേശ്വരിയിലൂടെ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍
മെസിയുടെ ‘നിർഭാഗ്യ’ റഫറി! സ്ലാവ്കോ വിൻസിച്ച് വിരമിച്ചു; പൊൻതൂവലായി ഫിഫ വേൾഡ്കപ്പ് ​ഫൈനൽ
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
വീട്ടിൽ മയിൽ വരുന്നത് നല്ലതാണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി