AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs New Zealand 1st Test 2026: ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്: അവസാന ദിനം ആവേശകരം; വാഷിങ്ടൺ സുന്ദറിന് വിക്കറ്റ്, വിജയപ്രതീക്ഷയിൽ ഇന്ത്യ

India and New Zealand Fight for Crucial Test Victory in Wellington: ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥത്തെ ജസ്പ്രീത് ബുംറ പുറത്താക്കിയിരുന്നു. പിന്നാലെ ഹെന്റി നിക്കോള്‍സിനെ പ്രസിദ്ധ് കൃഷ്ണയും മടക്കി. എന്നാല്‍ ഡെവണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി.

India vs New Zealand 1st Test 2026: ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ്: അവസാന ദിനം ആവേശകരം; വാഷിങ്ടൺ സുന്ദറിന് വിക്കറ്റ്, വിജയപ്രതീക്ഷയിൽ ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം Image Credit source: PTI
Shiji M K
Shiji M K | Published: 23 Nov 2026 | 06:56 AM

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ആവേശകരമായ പോരാട്ടത്തിലേക്ക്. വെല്ലിങ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടക്കുന്ന മത്സരത്തില്‍ അവസാന ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡെവണ്‍ കോണ്‍വെയെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ 352 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 368 റണ്‍സിന് പുറത്തായിരുന്നു.

ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാഥത്തെ ജസ്പ്രീത് ബുംറ പുറത്താക്കിയിരുന്നു. പിന്നാലെ ഹെന്റി നിക്കോള്‍സിനെ പ്രസിദ്ധ് കൃഷ്ണയും മടക്കി. എന്നാല്‍ ഡെവണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി.

Also Read: സ്റ്റാർക്കും ഹെഡും പിന്മാറി, പക്ഷേ കമ്മിൻസ് എത്തും! എസ്ആർഎച്ചിന് സന്തോഷവാർത്ത

അഞ്ചാം ദിനം 65 റണ്‍സെടുത്ത കോണ്‍വെയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. റിഷഭ് പന്താണ് ക്യാച്ചെടുത്തത്. പിന്നാലെ രചിന്‍ രവീന്ദ്രയെയും പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. ഇതോടെ ന്യൂസിലന്‍ഡ് സമ്മര്‍ദത്തിലായി.

റിഷഭ് പന്തിന് റെക്കോര്‍ഡ് സെഞ്ചുറി

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് പിന്നില്‍ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമുണ്ട്. പരിക്കില്‍ നിന്ന് തിരിച്ചെത്തിയ താരം 153 പന്തില്‍ 128 റണ്‍സാണ് നേടിയത്. ഇതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ നാല് രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറായി പന്ത് മാറി.

കെഎല്‍ രാഹുല്‍ 136 റണ്‍സും യശസ്വി ജയ്‌സ്വാള്‍ 85 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 80 റണ്‍സും ധ്രുവ് ജുറല്‍ 78 റണ്‍സും നേടി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ വിദേശ മൈതാനത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

English Summary

India and New Zealand are locked in an exciting contest on Day 5 of the first Test in Wellington. India are pushing for victory after taking a massive first-innings lead, while New Zealand face a tough challenge in their second innings. Rishabh Pant’s record century and crucial breakthroughs from India’s bowlers have kept the match alive.

Follow Us