Commonwealth Games 2026: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി

Commonwealth Games 2026 Concludes in Glasgow: കോമണ്‍വെല്‍ത്ത് സമാപനച്ചടങ്ങളില്‍ മത്സരത്തിന്റെ പതാകയും ബാറ്റണും ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങി. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാഘവി എന്നിവരാണ് ഇന്ത്യയ്ക്കായി പതാകയും ബാറ്റണും സ്വീകരിച്ചത്.

Commonwealth Games 2026: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി

കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപനച്ചടങ്ങ്‌

Updated On: 

03 Aug 2026 | 08:31 AM

സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശീല വീണു. പതിനൊന്ന് ദിവസം നീണ്ടുനിന്ന മത്സരത്തില്‍ മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചെത്തുന്നത്. 2026ലെ മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തിരശീല വീണതോടെ, അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയത്വം ഇന്ത്യയ്ക്ക് കൈമാറി. 2030 ലെ സെന്റിനറി കോമണ്‍വെല്‍ത്തിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും.

കോമണ്‍വെല്‍ത്ത് സമാപനച്ചടങ്ങളില്‍ മത്സരത്തിന്റെ പതാകയും ബാറ്റണും ഇന്ത്യയുടെ പ്രതിനിധികള്‍ ഏറ്റുവാങ്ങി. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സാഘവി എന്നിവരാണ് ഇന്ത്യയ്ക്കായി പതാകയും ബാറ്റണും സ്വീകരിച്ചത്. സ്‌കോട്‌ലന്‍ഡിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികളും സമാപന ചടങ്ങില്‍ നടന്നു.

അത്യുഗ്രന്‍ പ്രകടനമാണ് ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആകെ നേടാനായത് 39 മെഡലുകളാണ്, ഇതില്‍ 13 സ്വര്‍ണം, 17 വെള്ളി, ഒന്‍പത് എന്നിങ്ങനെ ഉള്‍പ്പെടുന്നു. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം രാജ്യത്തെ കായികപ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഒളിമ്പിക്‌സിന് പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യന്‍ താരങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പ്രധാന വേദിയാണ്. ഷൂട്ടിങ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, ഭാരോദ്വഹനം, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധ ഇനങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ മിന്നും പ്രകടനം കാഴ്ചവെച്ചു.

ശങ്കര്‍ മഹാദേവന്റെ വന്ദേമാതരത്തില്‍ നൃത്തം ചെയ്ത് മാനുഷി ചില്ലര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപന ചടങ്ങില്‍ മുന്‍ ലോക സുന്ദരി മാനുഷി ചില്ലറുടെ പ്രകടനം ലോകത്തെ ഞെട്ടിച്ചു. ഗ്രാമി അവാര്‍ഡ് ജേതാവായ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ലൈവായി വന്ദേമാതരം ആലപിച്ചപ്പോള്‍, അതോടൊപ്പം മാനുഷി ചില്ലര്‍ നൃത്തം ചെയ്യുകയായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തിലെത്തിയ മാനുഷി അത്യുഗ്രന്‍ പ്രകടനമാണ് വേദിയില്‍ കാഴ്ചവെച്ചത്.

കോമൺവെൽത്ത് ഗെയിംസ് മെഡൽ നേട്ടം

സ്വർണം – 13- മീരാബായി ചാനു, ഷർമിള ധൻകർ, ദിലീപ് ഗാവിത്, അസ്മിത ദേയ്, ഹർഷ് സിംഗ്, പ്രീതി പവാർ, ജാസ്മിൻ ലംബോറിയ, സോമൻ റാണ, സാക്ഷി ചൗധരി, പ്രിയ ഘംഗാസ്, അരുന്ധതി ചൗധരി, സച്ചിൻ സിവാച്, അങ്കുഷ് പാംഗൽ.

വെള്ളി – 17- റിഷികാന്ത സിംഗ്, മുത്തുപാണ്ടി രാജ, ജ്ഞാനേശ്വരി യാദവ്, സർവേഷ് കുഷാരെ, വല്ലൂരി അജയ ബാബു, ഹർജിന്ദർ കൗർ, ഗുൽവീർ സിംഗ്, മുരളി ശ്രീശങ്കർ, മുഹമ്മദ് ബാസിൽ, ലവ്‌പ്രീത് സിംഗ്, യാമിനി മൗര്യ, നീരജ് ചോപ്ര, പ്രവീൺ ചിത്രവേൽ, ജഡുമണി സിംഗ്, ശുഭം ജുയാൽ, ലവ്‌ലിന ബോർഗോഹെയ്ൻ, നരേന്ദർ ബെർവാൾ.

വെങ്കലം – 9- ജണ്ടു കുമാർ, ബിന്ദ്യാറാണി ദേവി, ശിൽപ കെ ശൈല, സീമ കലിരാംന, തേജസ്വിൻ ശങ്കർ, യാഷ് വീർ സിംഗ്, സെൽവ പ്രഭു, ഉന്നതി ശർമ, ഗുൽവീർ സിംഗ്.

2030 ല്‍ ഇന്ത്യയില്‍

2030 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. കോമണ്‍വെല്‍ത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സെന്റിനറി ഗെയിംസ് നടത്തുന്നത്. ഇതോടെ ഒന്നിലധികം തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Also Read: ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍

2010ലാണ് ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്തിന് ആതിഥേയത്വം വഹിക്കുന്നത്. ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നത്. 2030ല്‍ അഹമ്മദാബാദില്‍ വീണ്ടും കോമണ്‍വെല്‍ത്തിന് വേദിയാകുമ്പോള്‍ അന്താരാഷ്ട്ര കായികരംഗത്തെ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുന്നതിനുള്ള അവസരം കൂടിയാണ് തുറക്കപ്പെടുന്നത്.

2030 ലെ കോമണ്‍വെല്‍ത്ത് ഇന്ത്യയില്‍ വെച്ച് നടക്കുമ്പോള്‍, മത്സരങ്ങള്‍ക്ക് ആവശ്യമായ സ്‌റ്റേഡിയങ്ങള്‍, പരിശീലന സൗകര്യങ്ങള്‍, താമസ സൗകര്യങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം കൂടി ലഭിക്കുന്നു. കോമണ്‍വെല്‍ത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേദി എന്നൊരു പ്രത്യേകത കൂടിയുണ്ട് അഹമ്മദാബാദിന്.

ഗ്ലാസ്‌ഗോയിലെ സമാപനച്ചടങ്ങളില്‍ പതാകയും ബാറ്റണും ഇന്ത്യയ്ക്ക് കൈമാറിയതോടെ അടുത്ത മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നു. ഇനി അഹമ്മദാബാദിലേക്കാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും. ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പുതിയ അവസരങ്ങളും നേട്ടങ്ങളുമാണ് 2030ല്‍ പിറക്കാന്‍ പോകുന്നത്.

English Summary

The Commonwealth Games 2026 concluded in Glasgow after 11 days of competition. India will host the 2030 Commonwealth Games in Ahmedabad. The Commonwealth Games flag and baton were officially handed over to India during the closing ceremony.

Follow Us
Related Stories
Women’s Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട
ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍
Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന്‌ സുനില്‍ ഛേത്രി
Commonwealth Games 2026: അഭിമാനമായി ബോക്‌സര്‍മാര്‍; കോമണ്‍വെത്തില്‍ പത്താം ദിനം ഇന്ത്യയ്ക്ക് 16 മെഡലുകള്‍
Priya Ghanghas: ഇടിക്കൂട്ടില്‍ സ്വര്‍ണമഴ; റിങില്‍ ഇന്ത്യയ്ക്ക് തങ്കത്തിളക്കം; പ്രിയ ഗംഗാസിനും സ്വര്‍ണം
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി