AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Commonwealth Games 2026: മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന; ഇനി കോമണ്‍വെല്‍ത്ത് ആവേശം; എപ്പോള്‍, എവിടെ കാണാം?

Where to Watch Commonwealth Games 2026 Live in India: കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം. ഗ്ലാസ്‌ഗോയിലുള്ള ഒ‌വി‌ഒ ഹൈഡ്രോ അരീനയിൽ ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് ഉദ്ഘാടനച്ചടങ്ങ്. മീരാഭായ് ചാനു രാജ്യത്തിന്റെ പതാകവാഹകയായി പരേഡില്‍ ഇന്ത്യൻ സംഘത്തെ നയിക്കും.

Commonwealth Games 2026: മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന; ഇനി കോമണ്‍വെല്‍ത്ത് ആവേശം; എപ്പോള്‍, എവിടെ കാണാം?
Lovlina BorgohainImage Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Jul 2026 | 03:28 PM

കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം. ഗ്ലാസ്‌ഗോയിലുള്ള ഒ‌വി‌ഒ ഹൈഡ്രോ അരീനയിൽ ഇന്ത്യന്‍ സമയം രാത്രി 10.30-നാണ് ഉദ്ഘാടനച്ചടങ്ങ്. ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു രാജ്യത്തിന്റെ പതാകവാഹകയായി പരേഡില്‍ ഇന്ത്യൻ സംഘത്തെ നയിക്കും. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ കോമണ്‍വെല്‍ത്ത് ഗെയിംസ്‌ ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും മത്സരം കാണാം.

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനമായിരുന്നു ഇത്തവണ ഗെയിംസിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ വിക്ടോറിയ പിന്മാറി. തുടർന്ന് ഗ്ലാസ്‌ഗോയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ സ്റ്റേഡിയങ്ങളോ അത്‌ലറ്റ്സ് വില്ലേജോ നിർമ്മിക്കാതെ നിലവിലുള്ള നാല്‌ പ്രധാന വേദികളിൽ മാത്രമായ മത്സരങ്ങൾ നടത്താന്‍ തീരുമാനിച്ചു.

ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളായിരുന്ന ഗുസ്തി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഹോക്കി, ക്രിക്കറ്റ്, സ്ക്വാഷ് തുടങ്ങിയവ ഇത്തവണ ഒഴിവാക്കിയത് തിരിച്ചടിയായി. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ 61 മെഡലുകളിൽ 10 സ്വർണ്ണമടക്കം 30 എണ്ണവും ഇത്തവണ ഒഴിവാക്കപ്പെട്ട ഇനങ്ങളിൽ നിന്നായിരുന്നു. ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംഘാടകർ എട്ട് മൈൽ ചുറ്റളവിലുള്ള നാല് വേദികളിലായി മത്സരങ്ങൾ 10 കായിക ഇനങ്ങളിലേക്ക് ചുരുക്കുകയായിരുന്നു.

പോരാടാന്‍ 125 താരങ്ങള്‍

അത്‌ലറ്റിക്സ്, വെയിറ്റ്‌ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ എന്നീ വിഭാഗങ്ങളിലാണ് ഇത്തവണ ഇന്ത്യ പ്രധാനമായും മെഡൽ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത്. 125 അത്‌ലറ്റുകൾ, 51 പരിശീലകരും സപ്പോർട്ട് സ്റ്റാഫുകളും, 14 ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെ ആകെ 190 അംഗങ്ങളാണ് ഇന്ത്യൻ ഡെലിഗേഷനിൽ ഉള്ളത്.

പരുക്ക് മൂലം ബർമിങ്ഹാം ഗെയിംസ് നഷ്ടമായ ടോക്കിയോ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. മലയാളി താരങ്ങളായ എം ശ്രീശങ്കര്‍, സജന്‍ പ്രകാശ് തുടങ്ങിയവര്‍ ഇന്ത്യയുടെ പ്രതീക്ഷകളാണ്.

Also Read: ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം

ആദ്യ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന

കോമണ്‍വെല്‍ത്ത് ഗെയിംസ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്‌സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ സെമിഫൈനലിൽ പ്രവേശിച്ചു. നേരിട്ട് സെമിഫൈനലിലേക്ക് (ബൈ) യോഗ്യത നേടിയതോടെ റിംഗിലിറങ്ങുന്നതിന് മുൻപ് തന്നെ മെഡൽ ഉറപ്പാക്കുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ബോക്‌സിംഗ് നിയമപ്രകാരം, സെമിഫൈനലിൽ തോൽക്കുന്ന ഇരു താരങ്ങൾക്കും വെങ്കല മെഡൽ നൽകും. ഇതോടെയാണ് ഗ്ലാസ്‌ഗോയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചത്.

രണ്ട് ലോൺ ബോൾസ് മത്സരങ്ങളോടെയാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ നടക്കുന്ന ഗെയിംസിൽ ആകെ 10 കായിക ഇനങ്ങൾ മാത്രമാണുള്ളത്. 77 പുരുഷന്മാരും 48 വനിതകളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീം.

English Summary

The 2026 Commonwealth Games are held in Glasgow, Scotland. Fans in India can stream all live events on Sony LIV and DD Sports. India enters the trimmed 10-sport event with a 125-member athlete contingent aiming for gold. India has secured its first medal at the 2026 Glasgow Commonwealth Games before the opening ceremony. Boxer Lovlina Borgohain reached the women’s 75kg semifinals after receiving a direct bye.

Follow Us