Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
Lionel Messi Absent from 2026 Ballon d'Or: ഇതിന് മുമ്പ് എട്ടു തവണ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2023-ലാണ് അവസാനം നേടിയത്. ഇത്തവണ അന്തിമ റാങ്കിങില്‍ അഞ്ചാമതായിരുന്നു സ്ഥാനം. എന്നാല്‍ ഇത്തവണ തിരക്കേറിയ ഷെഡ്യൂള്‍ മൂലം അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ല.
ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ ശ്രദ്ധേയമായി ലയണല്‍ മെസിയുടെ അസാന്നിധ്യം. കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലമിൻ യമാൽ എന്നിവർ റെഡ് കാർപെറ്റിലൂടെ എത്തി തങ്ങളുടെ ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചെങ്കിലും മെസിയുടെ അസാന്നിധ്യം ആരാധകര്‍ക്ക് നിരാശയായി. കരിയറിൽ 17-ാം തവണയും ഈ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ മെസി എത്തിയില്ല. മെസിയുടെ അസാന്നിധ്യം വലിയ തോതില്‍ ചര്‍ച്ചയായി. ഈ സമയം യുഎസിലായിരുന്നു മെസി. ഫ്ലോറിഡയിൽ നടന്ന ‘മെസി കപ്പ്’ കാണാന്‍ അദ്ദേഹം എത്തിയിരുന്നു.
ഒക്ടോബർ 25 മുതൽ നവംബർ 1 വരെ സൗത്ത് ഫ്ലോറിഡയിൽ നടക്കുന്നത് മെസി കപ്പിന്റെ രണ്ടാം പതിപ്പാണ്. അന്താരാഷ്ട്ര അണ്ടർ-16 യൂത്ത് ടൂർണമെന്റായ ഇത് ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. മെസി ഇതിന്റെ സംഘാടനത്തിൽ പങ്കാളിയായതിനാൽ, ബാലൺ ഡി ഓർ ചടങ്ങ് നടക്കുന്ന സമയമാണെങ്കിലും അദ്ദേഹത്തിന് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഇതാണ് ബാലണ്‍ ഡി ഓര്‍ വേദിയില്‍ നിന്ന് വിട്ടുനിന്നതിനെ പ്രധാന കാരണമെന്ന് കരുതുന്നു.
എട്ട് തവണ നേടിയ താരം
ഇതിന് മുമ്പ് എട്ടു തവണ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 2023-ലാണ് അവസാനം നേടിയത്. ഇത്തവണ അന്തിമ റാങ്കിങില്‍ അഞ്ചാമതായിരുന്നു സ്ഥാനം. എന്നാല്‍ ഇത്തവണ തിരക്കേറിയ ഷെഡ്യൂള്‍ മൂലം അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ചടങ്ങില്‍ നിന്ന് വിട്ടുനിന്നതില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ല.
2026-ലെ പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് സ്പോർട്സ് അവാർഡ് ഏറ്റുവാങ്ങാൻ സ്പെയിനിലെ ഒവീഡോയിലേക്ക് യാത്ര ചെയ്ത ശേഷം മെസി അടുത്തിടെയാണ് യുഎസിലേക്ക് തിരിച്ചെത്തിയത്. നേരത്തെ, മെസി ബാലണ്‍ ഡി ഓര്‍ ചടങ്ങിനെത്തുമെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു.
മെസ്സി കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുമെന്നും ഈ വർഷത്തെ വിജയിക്ക് ട്രോഫി നേരിട്ട് സമ്മാനിക്കുമെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ജുവാന്‍ ജീസസ് പറഞ്ഞതാണ് അഭ്യൂഹം ശക്തമാക്കിയത്.
എന്നാല്‍ മെസി പങ്കെടുക്കുമെന്ന തരത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിരുന്നില്ല. മെസിക്ക് ട്രോഫി സമ്മാനിക്കാനുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്ന് പിന്നീട് വന്ന ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഹാരി കെയ്‌നാണ് ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്. കിലിയന്‍ എംബാപ്പെ, ലാമിന്‍ യമാല്‍, റോഡ്രി എന്നിവരാണ് മെസിക്ക് മുമ്പ് റാങ്കിങില്‍ എത്തിയ മറ്റ് താരങ്ങള്‍.
English Summary
Lionel Messi missed the 2026 Ballon d’Or ceremony in London. His absence was due to travel fatigue and a tight Inter Miami match schedule. He was also busy hosting the youth Messi Cup in South Florida. Despite missing the event, Messi secured his 17th career nomination.