Commonwealth Games 2026: പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഒരുമിച്ച്; ലോങ് ജമ്പില്‍ വെള്ളി നേടി മുരളി ശ്രീശങ്കര്‍

Murali Sreeshankar Wins Long Jump Silver: മത്സരത്തിന്റെ ആദ്യ മൂന്ന് റൗണ്ടുകള്‍ക്ക് ശേഷവും 8.9 മീറ്റര്‍ ചാടി ശ്രീശങ്കര്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ തജേ ഗെയില്‍ 8.15 മീറ്റര്‍ ഉയരത്തില്‍ ചാടി ഒന്നാം സ്ഥാനത്തേക്കെത്തി. പിന്നീട് നടത്തിയ ശ്രമങ്ങളില്‍ ശ്രീശങ്കറിന് ഈ ഉയരം മറകടക്കാനായില്ല.

Commonwealth Games 2026: പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഒരുമിച്ച്; ലോങ് ജമ്പില്‍ വെള്ളി നേടി മുരളി ശ്രീശങ്കര്‍

മുരളി ശ്രീശങ്കര്‍, മുഹമ്മദ് ബാസില്‍, ദിലീപ്‌

Updated On: 

30 Jul 2026 | 06:55 AM

ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും നേട്ടം. ലോങ് ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ വെള്ളി നേടി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ശ്രീശങ്കര്‍ ഏറെനേരം ഒന്നാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും അവസാന ഘട്ടത്തില്‍ ജമൈക്കയുടെ തജേ ഗെയില്‍ 8.15 ചാടി സ്വര്‍ണം സ്വന്തമാക്കി. 8.09 മീറ്ററാണ് ശ്രീശങ്കറിനെ വെള്ളിയിലേക്ക് എത്തിച്ച ദൂരം.

മത്സരത്തിന്റെ ആദ്യ മൂന്ന് റൗണ്ടുകളില്‍ 8.9 മീറ്റര്‍ ചാടി ശ്രീശങ്കര്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ തജേ ഗെയില്‍ 8.15 മീറ്റര്‍ ഉയരത്തില്‍ ചാടി ഒന്നാം സ്ഥാനത്തേക്കെത്തി. പിന്നീട് നടത്തിയ ശ്രമങ്ങളില്‍ ശ്രീശങ്കറിന് ഈ ഉയരം മറകടക്കാനായില്ല. സ്‌കോട്‌ലന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി 8.8 മീറ്റര്‍ ചാടി വെങ്കല മെഡല്‍ നേടി. ഇന്ത്യയുടെ മറ്റൊരു ഫൈനലിസ്റ്റായ ലോകേഷ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 7.97 മീറ്ററായിരുന്നു ലോകേഷിന്റെ പ്രകടനം.

ഈ നേട്ടത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും മുരളി ശ്രീശങ്കര്‍ സ്വന്തമാക്കിയിരിക്കുകയാണ്. പരിക്കുകളില്‍ നിന്ന് തിരിച്ചെത്തിയ ശ്രീശങ്കര്‍, അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രകടനം തുടരുകയാണ്.

നാലാം റൗണ്ടില്‍ ഗെയ്ല്‍ 8.15 മീറ്റര്‍ ചാടി ലീഡ് നേടിയത് മത്സരത്തില്‍ നാടകീയമായ വഴിത്തിരിവായി. ശ്രീശങ്കര്‍ വലിയൊരു കുതിപ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും അത് ഫൗളാണെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞത് നിരാശ സമ്മാനിച്ചുവെന്നും മുരള ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ മുരളി പറഞ്ഞു.

Also Read: Commonwealth Games 2026: സ്വര്‍ണം എറിഞ്ഞിട്ട് ഷര്‍മിള ധങ്കര്‍; പാരാ അത്‌ലറ്റ്ക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍

ദിലീപിന് സ്വര്‍ണം മുഹമ്മദ് ബാസിലിന് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ദിലീപ് മഹാദു ഗവീതും മുഹമ്മദ് ബാസിലും. പുരുഷന്മാരുടെ ടി47 100 മീറ്റര്‍ പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ദിലീപ് മഹാദു ഗവിത് സ്വര്‍ണ മെഡല്‍ നേടിയപ്പോള്‍ മലയാളിയായ മുഹമ്മദ് ബാസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ടി47 100 മീറ്റര്‍ ഇനത്തില്‍ ഇന്ത്യയിലെ ചരിത്രത്തിലെ ആദ്യ 1-2 ഫിനിഷ് കൂടിയായിരുന്നു ഇത്. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദിലീപ് 10.71 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണത്തിലേക്ക് എത്തിയത്. മുഹമ്മദ് ബാസില്‍ 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു.

മഹാരാഷ്ട്ര സ്വദേശിയായ ദിലീപ് മഹാദു ഗവിത് ഇതിന് മുമ്പും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മലയാളിയായ മുഹമ്മദ് ബാസില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ അരങ്ങേറ്റ മത്സരത്തിലൂടെ വെള്ളി മെഡല്‍ സ്വന്തമാക്കി ശ്രദ്ധേയനായി. സ്വര്‍ണവും വെള്ളിയും ഒരുമിച്ച് നേടാനായത് ഇന്ത്യയുടെ പാരാ അത്‌ലറ്റിക്‌സ് കരുത്ത് തെളിയിക്കുന്നു.

English Summary

India delivered an outstanding performance at the Commonwealth Games 2026, winning gold and silver in the men’s T47 100m para athletics event. Dilip Mahadu Gavit clinched gold, while Mohammed Basil secured silver. Murali Sreeshankar also added to India’s medal tally by winning silver in the men’s long jump.

Loading...
Unable to load recommendations.
Follow Us
Related Stories
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
Lionel Messi: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’
കൊല്‍ക്കത്തയിലല്ല, നമ്മുടെ കൊച്ചിയില്‍! ബ്രസീല്‍ ഇതിഹാസങ്ങള്‍ പന്തു തട്ടാന്‍ കേരളത്തിലേക്ക്
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട