AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ICC Player of the Month: മാര്‍ച്ചിലെ താരമാര്? സഞ്ജു സാംസണ്‍ മത്സരത്തിന്; എതിരാളികള്‍ രണ്ടു പേര്‍; ആരാധകര്‍ക്ക് വോട്ടു ചെയ്യാം

Sanju Samson, Jasprit Bumrah nominated for ICC player of the month award: സഞ്ജു സാംസണും, ജസ്പ്രീത് ബുംറയും ഐസിസിയുടെ മാര്‍ച്ചിലെ മികച്ച താരങ്ങളെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി. ടി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇവരെ ഷോര്‍ട്ട്‌ലിസ്റ്റില്‍ എത്തിച്ചത്. ഐസിസി വോട്ടിംഗ് അക്കാദമിയും, ആരാധകരും നടത്തുന്ന വോട്ടിങിലൂടെ വിജയികളെ കണ്ടെത്തും.

ICC Player of the Month: മാര്‍ച്ചിലെ താരമാര്? സഞ്ജു സാംസണ്‍ മത്സരത്തിന്; എതിരാളികള്‍ രണ്ടു പേര്‍; ആരാധകര്‍ക്ക് വോട്ടു ചെയ്യാം
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 06 Apr 2026 | 05:16 PM

ഐസിസിയുടെ മാര്‍ച്ച് 2026-ലെ മികച്ച പുരുഷതാരങ്ങളെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംണ്‍. പേസര്‍ ജസ്പ്രീത് ബുംറയാണ് പട്ടികയിലെ മറ്റൊരു താരം. ടി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ ഷോര്‍ട്ട്‌ലിസ്റ്റില്‍ എത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ കോണർ എസ്റ്റെർഹുയിസെനും പട്ടികയിലുണ്ട്.

ന്യൂസിലൻഡ് ക്യാപ്റ്റൻ അമേലിയ കെർ, ഓസ്‌ട്രേലിയൻ ബാറ്റര്‍ ബെത്ത് മൂണി, ദക്ഷിണാഫ്രിക്കൻ സീം ബൗളർ അയബോംഗ ഖാക്ക എന്നിവരാണ് വനിതാ താരങ്ങളുടെ ഷോര്‍ട്ട്‌ലിസ്റ്റിലുള്ളത്. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു.

ടൂർണമെന്റിന്റെ തുടക്കത്തിൽ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ പ്ലേയിങ് ഇലവനിലെത്തിയ താരം മികച്ച പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന സൂപ്പര്‍ എട്ട് മത്സരം, ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനല്‍, ന്യൂസിലന്‍ഡിനെതിരെ നടന്ന ഫൈനല്‍ എന്നീ നിര്‍ണായക പോരാട്ടങ്ങളില്‍ താരം അര്‍ധ ശതകം നേടി.

Also Read: Sanju Samson: 6, 7, 9; സഞ്ജുവിന്റെ കഷ്ടകാലം തുടരുന്നു; ആര്‍സിബിക്കെതിരെയും നിരാശ

ബുംറ ടൂര്‍ണമെന്റില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഫൈനലിൽ ന്യൂസിലൻഡിനെതിരെ നാല് ഓവറിൽ 15 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ താരം സ്വന്തമാക്കി.

ന്യൂസിലന്‍ഡില്‍ നടന്ന ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് കോണർ എസ്റ്റെർഹുയിസെന് പട്ടികയില്‍ ഇടം സമ്മാനിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 200 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 50 ആയിരുന്നു ശരാശരി. 145.98 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു വീശി.

വോട്ടിങ് എങ്ങനെ?

സ്വതന്ത്ര ഐസിസി വോട്ടിംഗ് അക്കാദമിയും, ആരാധകരും നടത്തുന്ന വോട്ടിങിലൂടെ വിജയികളെ കണ്ടെത്തും. icc-cricket.com/awards എന്ന ലിങ്ക് വഴി വോട്ട് ചെയ്യാം. പ്രശസ്ത പത്രപ്രവർത്തകർ, മുൻ കളിക്കാർ, പ്രക്ഷേപകർ, ഐസിസി ഹാൾ ഓഫ് ഫെയിമിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ ഐസിസി വോട്ടിംഗ് അക്കാദമിയിൽ ഉൾപ്പെടുന്നു.

ഇമെയില്‍ വഴി അക്കാദമി അംഗങ്ങള്‍ വോട്ടു ചെയ്യും. വോട്ടിന്റെ 90 ശതമാനവും ഇവര്‍ക്കായിരിക്കും. ഐസിസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ആരാധകര്‍ക്ക് വോട്ട് ചെയ്യാം. 10 ശതമാനമാണ് ആരാധകരുടെ വോട്ട്. ഐസിസിയുടെ ഡിജിറ്റൽ ചാനലുകളിലൂടെ മാസത്തിലെ ഓരോ രണ്ടാമത്തെ ആഴ്ചയിലും വിജയികളെ പ്രഖ്യാപിക്കും.

Follow Us