India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?

Women's T20 World Cup 2026 : ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഞായറാഴ്ചയാണ്‌ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

India W vs Pakistan W: ഫാത്തിമ സനയുടെ പാക് പടയെ പൂട്ടാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം എവിടെ കാണാം?

Indian Women Cricket Players

Updated On: 

13 Jun 2026 | 08:57 PM

ഐസിസി വനിതാ ടി20 ലോകകപ്പില്‍ നാളെയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ രാത്രി 7.30-നാണ് മത്സരം. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ വനിതാ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശര്‍മ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സാന്നിധ്യമുണ്ട്. അട്ടിമറി വിജയമാണ് ഫാത്തിമ സനയുടെ നേതൃത്വത്തിലുള്ള പാക് ടീം ലക്ഷ്യമിടുന്നത്.

മുനീബ അലി, ആലിയ റിയാസ് തുടങ്ങിയ ചില താരങ്ങളിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഇതിന് മുമ്പ് 16 തവണ ടി20യില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പതിമൂന്നിലും ഇന്ത്യയാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ടി20 ലോകകപ്പിന് ഇറങ്ങുന്നത്.

അനായാസ വിജയത്തിന് ഇന്ത്യ

പാക് ടീമിനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ ഒരെണ്ണത്തില്‍ ജയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആധികാരിക വിജയം നേടിയെങ്കിലും, ഇംഗ്ലണ്ടിനോട് തോറ്റു. റിച്ച ഘോഷിന്റെ പ്രകടനമികവില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.

സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്റെ പ്രകടനം ദയനീയമായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. ശ്രീലങ്കയോട് ഒമ്പത് വിക്കറ്റിനും, സ്‌കോട്ട്‌ലന്‍ഡിനോട് 41 റണ്‍സിനുമാണ് പാക് പട തോറ്റമ്പിയത്.

Also Read: ICC Women’s T20 World Cup 2026: ഒരു പേടിയുമില്ല, പാകിസ്ഥാനെ പൂട്ടും! നയം വ്യക്തമാക്കി ഹര്‍മന്‍പ്രീത്‌

മത്സരം എവിടെ കാണാം?

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ടി20 ലോകകപ്പ് മത്സരം ജൂൺ 14 ന് വൈകുന്നേരം 7.30-ന് ആരംഭിക്കും. ഏഴു മണിക്കാണ് ടോസ്. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോഹോട്ട്സ്റ്റാർ ആപ്പിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാകും.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, യാസ്തിക ഭാട്ടിയ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, ഭാരതി ഫുൾമാലി, ശ്രേയങ്ക പാട്ടീൽ, ക്രാന്തി ഗൗഡ്, നന്ദിനി ശർമ്മ.

പാകിസ്ഥാൻ: മുനീബ അലി (വിക്കറ്റ് കീപ്പർ), ഗുൾ ഫിറോസ, ആലിയ റിയാസ്, ആയിഷ സഫർ, ഫാത്തിമ സന ​​(ക്യാപ്റ്റൻ), ഇറാം ജാവേദ്, നതാലിയ പെർവൈസ്, തുബ ഹസ്സൻ, ദൈന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാൽ.

രണ്ട് ഗ്രൂപ്പുകള്‍

എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളിലാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഗ്രൂപ്പ് എയിലെ മറ്റ് അംഗങ്ങള്‍.

നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും മാത്രമാണ് എ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് കഠിനപരീക്ഷണങ്ങള്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.

English Summary

India will face Pakistan in the ICC Women’s T20 World Cup in Birmingham tomorrow. India holds a strong historical advantage, winning 13 out of their 16 previous T20 encounters against Pakistan. India enters the match with high confidence, while Pakistan struggles after losing both of their warm-up matches. Fans can watch the live broadcast on Star Sports Network channels and stream it online via the JioHotstar app.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്