India vs New Zealand: വിജയമോ, സമനിലയോ? അഞ്ചാം ദിനം വാശിയേറും; ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ

India Dominate 1st Test Day 4 After Massive 720/9d: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റിന് 119 എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ ഇപ്പോഴും 233 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. ആദ്യ ഇന്നിങ്‌സില്‍ കീവിസ് 368 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

India vs New Zealand: വിജയമോ, സമനിലയോ? അഞ്ചാം ദിനം വാശിയേറും; ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ

India vs New Zealand 1st Test Day 4 Stumps

Updated On: 

22 Nov 2026 | 01:57 PM

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റിന് 119 എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ ഇപ്പോഴും 233 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍. ആദ്യ ഇന്നിങ്‌സില്‍ കീവിസ് 368 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റിന് 720 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 137 പന്തില്‍ 59 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും, 72 പന്തില്‍ 27 റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

രണ്ടാം ഇന്നിങ്‌സിലും ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലഥാമിനെ ജസ്പ്രീത് ബുംറ പൂജ്യത്തിന് പുറത്താക്കി. ആദ്യ ഇന്നിങ്‌സിന്റെ ആവര്‍ത്തനമായിരുന്നു രണ്ടാം ഇന്നിങ്‌സിലും. ആദ്യ ഇന്നിങ്‌സിലും ആദ്യ ഓവറില്‍ ബുംറ എറിഞ്ഞ രണ്ടാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ ലഥാം പുറത്തായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനു വേണ്ടി സെഞ്ചുറിയുമായി തിളങ്ങിയ ഹെന്റി നിക്കോള്‍സിന് രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 59 പന്തില്‍ 31 റണ്‍സെടുത്ത നിക്കോള്‍സിനെ 22-ാം ഓവറിലെ ആദ്യ പന്തില്‍ പ്രസിദ് കൃഷ്ണ വീഴ്ത്തി.

കളം നിറഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാര്‍

ടോപ് ഓര്‍ഡര്‍ മുതല്‍ വാലറ്റം വരെയുള്ള ബാറ്റര്‍മാരെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. രണ്ട് സെഞ്ചുറിയും, നാല് അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന. 290 പന്തില്‍ 136 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 153 പന്തില്‍ 128 റണ്‍സ് അടിച്ചുകൂട്ടിയ ഋഷഭ് പന്തും സെഞ്ചുറി നേടി.

Also Read: ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ കൂറ്റൻ അ‌ടിയിൽ റെക്കോർഡ് ബുക്ക് നിറച്ച് ഇന്ത്യ

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍-146 പന്തില്‍ 98, യശ്വസി ജയ്‌സ്വാള്‍-89 പന്തില്‍ 85, ദേവ്ദത്ത് പടിക്കല്‍-175 പന്തില്‍ 80, ധ്രുവ് ജൂറല്‍-79 പന്തില്‍ 78 എന്നിവരാണ് അര്‍ധ സെഞ്ചുറി നേടിയ ബാറ്റര്‍മാര്‍. അന്‍ഷുല്‍ കാംബോജ്-42 പന്തില്‍ 38, വാഷിങ്ടണ്‍ സുന്ദര്‍-26 പന്തില്‍ 24, ആകാശ് ദീപ്-അഞ്ച് പന്തില്‍ 13, ജസ്പ്രീത് ബുംറ-അഞ്ച് പന്തില്‍ ഏഴ് നോട്ടൗട്ട് എന്നിവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കി.

പുറത്താകാതെ 335 പന്തില്‍ 175 റണ്‍സ് നേടിയ നിക്കോള്‍സ്, 216 പന്തില്‍ 118 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ക്ക് മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായത്.

English Summary

India are in a commanding position at stumps on Day 4 of the first Test against New Zealand. Following New Zealand’s first-innings declaration of 368, India declared at a massive 720/9. In their second innings, the hosts reached 119/2 at the close of play, still trailing by 233 runs. Devon Conway (59*) and Rachin Ravindra (27*) are currently at the crease for New Zealand.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി