ഭിന്നതയുണ്ടെന്ന് ആരാ പറഞ്ഞത്? ഹർമൻപ്രീതിന്റെ സെഞ്ചുറി നേട്ടത്തിൽ എഴുന്നേറ്റുനിന്ന് കൈയടിച്ച് സ്മൃതി മന്ദാന
സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തെടുത്തത്. 121 പന്തുകള്‍ നേരിട്ട താരം 126 റണ്‍സെടുത്തു. 15 ഫോറുകള്‍ അടങ്ങുന്നതായിരുന്നു പ്രകടനം. ഹര്‍മന്‍പ്രീതായിരുന്നു ടോപ് സ്‌കോറര്‍. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കയ്യടിച്ച് ആദരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്തെടുത്തത്. 121 പന്തുകള്‍ നേരിട്ട താരം 126 റണ്‍സെടുത്തു. 15 ഫോറുകള്‍ അടങ്ങുന്നതായിരുന്നു പ്രകടനം. ഹര്‍മന്‍പ്രീതായിരുന്നു ടോപ് സ്‌കോറര്‍. സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കയ്യടിച്ച് ആദരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരും ഭിന്നതയുണ്ടെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. ഏകദിനത്തില്‍ ഹര്‍മന്‍പ്രീതിന്റെ എട്ടാം സെഞ്ചുറിയായിരുന്നു ഇത്.
സ്മൃതി മന്ദാനയെയും ഷെഫാലി വർമ്മയെയും തുടക്കത്തിൽ തന്നെ കുറഞ്ഞ സ്കോറിന് നഷ്ടപ്പെട്ട് ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്. എന്നാല്‍ സെഞ്ചുറികള്‍ നേടിയ ഹര്‍മന്‍പ്രീതും, ദീപ്തി ശര്‍മയും (86 പന്തില്‍ 106 നോട്ടൗട്ട്), അര്‍ധ സെഞ്ചുറി നേടിയ പ്രതിക റാവലും (67 പന്തില്‍ 61) ഇന്ത്യയെ 328 എന്ന മികച്ച സ്‌കോറിലെത്തിച്ചു.
ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി ആഘോഷിക്കുന്ന സ്മൃതി
🎥 Vadodara rises to applaud a Harmanpreet Kaur special 🤩
Updates ▶️ https://t.co/ECnfLgdfi7
#TeamIndia | #INDvZIM | @mflone_ | @ImHarmanpreet https://t.co/YoEXIqHJtz
— BCCI Women (@BCCIWomen) October 25, 2026
തുടർച്ചയായി രാത്രി മത്സരങ്ങൾ കളിച്ചതിന് ശേഷം പകൽ സമയത്ത് ബാറ്റ് ചെയ്യുന്നത് കഠിനമായിരുന്നുവെന്നും, പ്രത്യേകം മൂന്ന് ഓവറുകൾക്കുള്ളിൽ സ്മൃതി മന്ദാനയെയും ഷെഫാലി വർമ്മയെയും നഷ്ടമായ സാഹചര്യത്തിൽ അത് കൂടുതൽ വെല്ലുവിളിയായിരുന്നുവെന്നും ബാറ്റിങ് പ്രകടനത്തിന് ശേഷം ഹര്‍മന്‍പ്രീത് പ്രതികരിച്ചു.
Also Read: രണ്ടാം മത്സരത്തിലും ഇന്ത്യ വിജയത്തിലേക്ക്; പരമ്പര
ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടത്തിൽ ഇതിഹാസ താരം മിതാലി രാജിനെ മറികടക്കാനും ഹര്‍മന്‍പ്രീതിന് സാധിച്ചു. 14 സെഞ്ച്വറികളോടെ സ്മൃതി മന്ദാനയാണ് പട്ടികയിൽ മുന്നില്‍. ഹര്‍മന്‍പ്രീതിന് എട്ടും, മിതാലിക്ക് ഏഴും സെഞ്ചുറികള്‍ സ്വന്തമായുണ്ട്.
സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ല
സാഹചര്യങ്ങള്‍ എളുപ്പമായിരുന്നില്ലെന്ന് ഹര്‍മന്‍പ്രീത് വ്യക്തമാക്കി. അടുത്ത കാലത്തായി ധാരാളം രാത്രി മത്സരങ്ങളാണ് കളിച്ചിരുന്നത്. കുറെ നാളുകൾക്ക് ശേഷം വെയിലത്ത് കളിക്കുന്നത് ബാറ്റിങ് പ്രയാസകരമാക്കി. രണ്ട് വിക്കറ്റുകൾ നഷ്ടമായതിന് ശേഷം പ്രതികയും താനും ചേർന്ന് വളരെ നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി, പിന്നീട് ദീപ്തി പിച്ചിൽ മാജിക് കാണിച്ചെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
അഞ്ചാം വിക്കറ്റില്‍ ദീപ്തിയുമായി ചേര്‍ന്ന് 153 റണ്‍സിന്റെ റെക്കോഡ് കൂട്ടുക്കെട്ടാണ് ഹര്‍മന്‍പ്രീത് പടുത്തുയര്‍ത്തിയത്. ദീപ്തി സുഗമമായി ബൗണ്ടറി കണ്ടെത്തുമ്പോള്‍, സിംഗിളുകൾ എടുത്ത് അവർക്ക് സ്ട്രൈക്ക് നൽകുകയായിരുന്നു തന്റെ ചുമതലയെന്ന് ഹര്‍മന്‍പ്രീത് പറഞ്ഞു. ബാറ്റിങ് ആസ്വദിക്കുന്നതും മികച്ച അനുഭവമായിരുന്നെന്നും ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
English Summary
Harmanpreet Kaur scored her eighth ODI century during India’s second match against Zimbabwe. Indian captain Smriti Mandhana gave her a standing ovation to celebrate the milestone. This heartwarming gesture effectively put an end to rumors of tension between the two players. Centuries from Harmanpreet and Deepti Sharma eventually helped India set a strong total.