India vs New Zealand: ബുംറയ്ക്ക് വിശ്രമം; കുൽദീപ് യാദവ് ടീമിൽ: രണ്ടാം ടി20യിൽ ന്യൂസീലഡിന് ബാറ്റിംഗ്

New Zealand Batting Against India: രണ്ടാം ടി20യിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

India vs New Zealand: ബുംറയ്ക്ക് വിശ്രമം; കുൽദീപ് യാദവ് ടീമിൽ: രണ്ടാം ടി20യിൽ ന്യൂസീലഡിന് ബാറ്റിംഗ്

ഇന്ത്യ - ന്യൂസീലൻഡ്

Updated On: 

23 Jan 2026 | 06:55 PM

രണ്ടാം ടി20യിൽ ന്യൂസീലൻഡിനെ ബാറ്റിംഗിനയച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. കുൽദീപ് യാദവും ഹർഷിത് റാണയും ടീമിൽ ഇടം പിടിച്ചു. പരിക്കേറ്റ അക്സർ പുറത്തായപ്പോൾ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ന്യൂസീലൻഡ് നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ന്യൂസീലൻഡ് നിരയിൽ ടിം റോബിൻസണ് പകരം ടിം സീഫർട്ട് ക്രീസിലെത്തി. കെയിൽ ജമീസൺ, ക്രിസ്റ്റ്യൻ ക്ലാർക്ക് എന്നീ താരങ്ങൾക്ക് പകരം സകാരി ഫോക്സ്, മാറ്റ് ഹെൻറി എന്നിവരും ടീമിലെത്തി.

Also Read: T20 World Cup 2026: ഇന്നൊരു ഫിഫ്റ്റിയെങ്കിലും നിർബന്ധം; സഞ്ജുവിന് മുന്നിലുള്ളത് അഗ്നിപരീക്ഷ

ആദ്യ മത്സരത്തിൽ ഇന്ത്യ 48 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിന് ഒതുക്കി. 35 പന്തിൽ 84 റൺസ് നേടിയ അഭിഷേക് ശർമ്മയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ. 20 പന്തിൽ 44 റൺസ് നേടിയ റിങ്കു സിംഗും തിളങ്ങി. മറുപടി ബാറ്റിംഗിൽ 40 പന്തിൽ 78 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് ന്യൂസീലൻഡിനെ മുന്നിൽ നിന്ന് നയിച്ചു. ഇന്ത്യക്കായി ശിവം ദുബെയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തിൽ 10 റൺസ് മാത്രമെടുത്ത് പുറത്തായ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ഇന്നത്തെ കളി നിർണായകമാണ്. ഇന്ന് ഒരു ഫിഫ്റ്റിയെങ്കിലും നേടാനായില്ലെങ്കിൽ സഞ്ജുവിൻ്റെ ലോകകപ്പ് ടീമിലെ സ്ഥാനവും സംശയത്തിലാവും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌