AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ഇന്നൊരു ഫിഫ്റ്റിയെങ്കിലും നിർബന്ധം; സഞ്ജുവിന് മുന്നിലുള്ളത് അഗ്നിപരീക്ഷ

Sanju Samson Hopeful: ഇന്നത്തെ കളിയിൽ ഒരു ഫിഫ്റ്റിയെങ്കിലും നേടാനായില്ലെങ്കിൽ സഞ്ജുവിൻ്റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിക്കും. പകരം ഇഷാൻ കിഷനാവും ഓപ്പൺ ചെയ്യുക.

Abdul Basith
Abdul Basith | Published: 23 Jan 2026 | 04:10 PM
സഞ്ജു സാംസണ് ഇന്നത്തെ കളി വളരെ നിർണായകം. ഇന്ന് ഒരു ഫിഫ്റ്റിയെങ്കിലും അടിക്കാൻ സാധിച്ചില്ലെങ്കിൽ സഞ്ജുവിന് പകരം ഓപ്പണിംഗിൽ ഇഷാൻ കിഷനെ പരീക്ഷിച്ചേക്കും. ആദ്യ കളി കിഷൻ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിനെ പിന്തള്ളാൻ ഒന്നോരണ്ടോ പ്രകടനങ്ങൾ മതിയാവും.(Image Credits - PTI)

1 / 5
ടോപ്പ് ഓർഡറിൽ ഒന്നോ രണ്ടോ മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ സാധിച്ചാൽ സഞ്ജുവിനെ പിന്തള്ളി കിഷൻ തന്നെ ടി20 ലോകകപ്പ് ഓപ്പണിംഗ് സ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്. അതിനുള്ള സാധ്യത നിലനിൽക്കണമെങ്കിൽ സഞ്ജുവിനെപ്പോലെ കിഷനും ഇന്ന് നന്നായി കളിക്കണം.

2 / 5
ആദ്യ കളി ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പർമാരും നിരാശപ്പെടുത്തിയിരുന്നു. സഞ്ജു ഓപ്പണിംഗിൽ ഇറങ്ങിയപ്പോൾ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ കളിച്ചു. സഞ്ജു 10 റൺസും കിഷൻ എട്ട് റൺസും നേടിയാണ് മടങ്ങിയത്. അതിനാൽ ഇരുവർക്കും ഇന്നത്തെ കളി വളരെ വളരെ നിർണായകമാവും.

3 / 5
പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് രണ്ട് ഫിഫ്റ്റി പ്ലസ് സ്കോറെങ്കിലും നേടാനായാൽ താരത്തിൻ്റെ നില ഭദ്രമാവും. കിഷന് മുന്നിൽ ഇനിയുള്ളത് രണ്ട് മത്സരങ്ങൾ കൂടി മാത്രമാണ്. ഈ രണ്ട് കളിയിൽ നിന്ന് ഒരു സെഞ്ചുറിയെങ്കിലും നേടിയാൽ കിഷനും പ്രതീക്ഷവെക്കാം.

4 / 5
അതേസമയം, വരുന്ന നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഫിഫ്റ്റിയെങ്കിലും നേടാൻ കഴിഞ്ഞാൽ ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനം സഞ്ജുവിൽ ഭദ്രമായിരിക്കും. അതിന് മുൻപ് ഇന്നത്തെ കളി ഒരു ഫിഫ്റ്റി പ്ലസ് സ്കോർ നേടുക എന്നതാണ് താരത്തിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

5 / 5