AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ബാറ്റിങ് മറന്ന് അഭിഷേക്; കീപ്പിങില്‍ കിഷന്റെ വക ‘ആന മണ്ടത്തരം’! സഞ്ജുവിനെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍

India vs Zimbabwe: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് ഒരു പരീക്ഷണവേദിയായിരുന്നു. യുവതാരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടിയെങ്കിലും ചില നിരാശകള്‍ ബാക്കിയായിരുന്നു. പ്രത്യേകിച്ചും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം.

Sanju Samson: ബാറ്റിങ് മറന്ന് അഭിഷേക്; കീപ്പിങില്‍ കിഷന്റെ വക ‘ആന മണ്ടത്തരം’! സഞ്ജുവിനെ മിസ് ചെയ്യുന്നുവെന്ന് ആരാധകര്‍
Abhishek Sharma, Ishan Kishan and Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Jul 2026 | 03:58 PM

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് ഒരു പരീക്ഷണവേദിയായിരുന്നു. യുവതാരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കിരീടം ചൂടിയെങ്കിലും ചില നിരാശകള്‍ ബാക്കിയായിരുന്നു. പ്രത്യേകിച്ചും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം. മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 11 റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടക്കാനായില്ല. എട്ട് പന്തില്‍ ഒന്ന്, എട്ട് പന്തില്‍ എട്ട്, നാല് പന്തില്‍ രണ്ട് എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഒരു സിക്‌സ് പോലും നേടാനായില്ല.

തുടര്‍ച്ചയായ ആറാം ടി20യിലാണ് അഭിഷേക് നിരാശപ്പെടുത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മൂന്ന് മത്സരത്തിലും നിരാശജനകമായിരുന്നു പ്രകടനം. തുടര്‍ച്ചയായി നിറംമങ്ങിയിട്ടും ടീം മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണ അഭിഷേകിന് ലഭിക്കുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനവും നിരാശജനകമായിരുന്നു. 24 പന്തില്‍ 28 നോട്ടൗട്ട്, 20 പന്തില്‍ 25, 18 പന്തില്‍ 27 എന്നിങ്ങനെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത്. എല്ലാം ഏകദിന ശൈലിയിലുള്ള ബാറ്റിങ്. ഒരു സിക്‌സ് പോലും നേടാന്‍ ശ്രേയസിനും സാധിച്ചില്ല.

ബാറ്റിങില്‍ അഭിഷേകും, ശ്രേയസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അല്‍പം ഭേദമാണ്. ഹരാരെയില്‍ നടന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു. എന്നാല്‍ സ്ഥിരതയില്ലായ്മ ഇഷാന്‍ കിഷനെയും സാരമായി അലട്ടുന്നുണ്ട്.

Also Read: India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം

കീപ്പിങിലെ മണ്ടത്തരം

രണ്ടാം ടി20യില്‍ വിക്കറ്റ് കീപ്പിങിനിടെ ഇഷാന്‍ കിഷന് സംഭവിച്ച അബദ്ധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിംബാബ്‌വെ ബാറ്റിംഗിന്റെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. സിംബാബ്‌വെ താരം തഡിവനാഷെ മരുമണി പന്ത് ഡീപ്പ് ബാക്ക്‌വേഡ് പോയിന്റ് ദിശയിലേക്ക് തട്ടിയിട്ടു. ഈ സമയം ബാറ്റര്‍മാര്‍ക്കിടയിലുള്ള ആശയക്കുഴപ്പം കാരണം രണ്ടുപേരും ബൗളറുടെ എൻഡിൽ തന്നെ കുടുങ്ങിപ്പോയി. ഇതോടെ ഒരു റൺ-ഔട്ട് അവസരമാണ് ഇന്ത്യക്ക് മുന്നിൽ തുറന്നുകിട്ടിയത്.

എന്നാൽ, ബാറ്റ്‌സ്മാൻ ക്രീസിലെത്തിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിച്ച ഇഷാൻ കിഷൻ, തികച്ചും അനാസ്ഥയോടെ ബൗളിംഗ് എൻഡിലെ സ്റ്റമ്പുകളിലേക്ക് പന്ത് എറിഞ്ഞു. പക്ഷേ, ആ എറിഞ്ഞ പന്ത് സ്റ്റമ്പിൽ കൊണ്ടതുമില്ല. അത് ബാക്കപ്പ് ചെയ്യാനായി നിൽക്കുകയായിരുന്ന രവി ബിഷ്‌ണോയിയുടെ കൈകളിലെത്തിയതുമില്ല. ഇതോടെ സിംബാബ്‌വെ ബാറ്റ്‌സ്മാൻമാർ റൺ ഔട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇഷാന് പറ്റിയ അബദ്ധം:

തനിക്ക് പറ്റിയ ആബദ്ധം മനസ്സിലായ നിമിഷം തന്നെ, ഇഷാൻ ഞെട്ടലോടെ തലയിൽ കൈവെക്കുകയും ചിരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹതാരങ്ങളും ആരാധകരും ഇതുകണ്ട് അമ്പരപ്പോടെയാണ് നിന്നത്.

സഞ്ജു സാംസണ്‍ വേണം

അഭിഷേകിന്റെ മോശം ബാറ്റിങിനെതിരെയും, കിഷന്റെ കീപ്പിങിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ജു സാംസണെ ‘മിസ്’ ചെയ്യുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അഭിഷേകിനും, കിഷനും കിട്ടുന്ന പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍:

English Summary

Abhishek Sharma struggled with his batting throughout the series. Ishan Kishan made a costly wicketkeeping mistake in the third T20I. Their poor performances hurt India’s momentum against Zimbabwe. Fans are now loudly demanding Sanju Samson’s return to the team.

Follow Us