വീണ്ടും ഇന്ത്യ-പാക് പോരാട്ടം; പാകിസ്ഥാന്‍ ഷഹീന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു
ACC Emerging Teams Asia Cup: എസിസി എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ഷഹീന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ ജയിച്ച ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ എ 306 റണ്‍സിന് നേപ്പാളിനെ കീഴടക്കിയിരുന്നു.

Tilak Varma Toss
ദോഹ: എസിസി എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയ്‌ക്കെതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ഷഹീന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ ജയിച്ച ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ എ 306 റണ്‍സിന് നേപ്പാളിനെ കീഴടക്കിയിരുന്നു. 333 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിനെ ഇന്ത്യ എ വെറും 26 റണ്‍സിന് പുറത്താക്കി. ആദ്യ മത്സരത്തില്‍ യുഎഇയെ 61 റണ്‍സിനാണ് പാക് എ കീഴടക്കിയത്. 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ 184 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
പ്ലേയിങ് ഇലവന്‍
ഇന്ത്യ എ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ആയുഷ് ബദോനി, തിലക് വര്‍മ, കുമാര്‍ കുശാഗ്ര, റിങ്കു സിങ്, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്
പാകിസ്ഥാന്‍ ഷഹീന്‍സ്; ഷാമില്‍ ഹുസൈന്‍, മാസ് സദാഖത്, റൊഹൈല്‍ നാസിര്‍, ഹസന്‍ നവാസ്, അബ്ദുല്‍ സമദ്, മുഹമ്മദ് ഇമ്രാന്‍, അഹമ്മദ് ദാനിയല്‍, സൂഫിയന്‍ മുഖീം, അലി റാസ