IND vs ZIM: രണ്ടാം ടി20യിലും സിംബാബ്‌വെ അടപടലം; ഇന്ത്യയ്ക്ക് പരമ്പര

India vs Zimbabwe T20I Series Result: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ 90 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 219 റണ്‍സെടുത്തു.

IND vs ZIM: രണ്ടാം ടി20യിലും സിംബാബ്‌വെ അടപടലം; ഇന്ത്യയ്ക്ക് പരമ്പര

സിംബാബ്‌വെയെ തോൽപ്പിച്ച് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Updated On: 

25 Jul 2026 | 08:25 PM

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ 90 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 219 റണ്‍സെടുത്തു. സിംബാബ്‌വെ 17.5 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 81 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും, പുറത്താകാതെ 29 പന്തില്‍ 60 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഓപ്പണര്‍ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും, സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ടു പന്തില്‍ എട്ട് റണ്‍സാണ് അഭിഷേക് നേടിയത്. മികച്ച തുടക്കം മുതലാക്കാന്‍ വൈഭവിനും സാധിച്ചില്ല. എട്ട് പന്തില്‍ 20 റണ്‍സെടുത്ത് വൈഭവും മടങ്ങി.

മൂന്നോവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 29 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍-ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയ്ക്ക് കുതിപ്പേകാന്‍ ശ്രമിച്ചു. ഇഷാന്‍ അടിച്ചുതകര്‍ത്തെങ്കിലം, മന്ദഗതിയിലായിരുന്നു ശ്രേയസിന്റെ ബാറ്റിങ്. 20 പന്തില്‍ 25 റണ്‍സെടുത്ത് ശ്രേയസ് പുറത്തായി.

നാലാം വിക്കറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച കൂട്ടുക്കെട്ടുണ്ടായത്. ഇഷാന്‍ കിഷനും, തിലക് വര്‍മയും ഒരു കരുണയുമില്ലാതെ സിംബാബ്‌വെ ബൗളര്‍മാരെ പ്രഹരിച്ചതോടെ ഇന്ത്യയുടെ സ്‌കോറിങ് കുതിച്ചു. 18-ാം ഓവറിലാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. പിന്നാലെയെത്തിയ റിങ്കു സിങിന് എട്ട് പന്തില്‍ 12 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് പന്തില്‍ ആറു റണ്‍സുമായി ശിവം ദുബെ തിലകിനൊപ്പം പുറത്താകാതെ നിന്നു.

Also Read: IND vs ZIM: ഹരാരെയില്‍ അഭിഷേക് ‘വട്ടപ്പൂജ്യം’; സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

പോരാടാനാകാതെ സിംബാബ്‌വെ

സിംബാബ്‌വെ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. 19 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. മറ്റൊരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. മൂന്ന് വിക്കറ്റെടുത്ത അഭിഷേക് ശര്‍മ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് താക്കൂര്‍, പ്രിന്‍സ് യാദവ്, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ രവി ബിഷ്‌ണോയ്, ശിവം ദുബെ, തിലക് വര്‍മ എന്നിവരുടെ ബൗളിങിന് മുന്നില്‍ സിംബാബ്‌വെ നിഷ്പ്രഭമാവുകയായിരുന്നു.

മറ്റ് സിംബാബ്‌വെ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ബെന്‍ കറന്‍-അഞ്ച് പന്തില്‍ ഒന്ന്, ഡിയോണ്‍ മെയേഴ്‌സ്-ഒമ്പത് പന്തില്‍ 12, റിയാന്‍ ബുള്‍-18 പന്തില്‍ 20, സിക്കന്ദര്‍ റാസ-മൂന്ന് പന്തില്‍ പൂജ്യം, വെസ്ലി മധേവെരെ-മൂന്ന് പന്തില്‍ രണ്ട്, തടിവന്‍ശെ മറുമണി-19 പന്തില്‍ 24, ബ്രാഡ് ഇവാന്‍സ്-11 പന്തില്‍ 19, ന്യൂമാന്‍ ന്യാമുറി-ആറു പന്തില്‍ മൂന്ന്, റിച്ചാര്‍ഡ് എന്‍ഗാര്‍വ-എട്ട് പന്തില്‍ ഒന്ന്, ബ്ലെസിങ് മുസറബാനി-ആറു പന്തില്‍ ഏഴ് നോട്ടൗട്ട്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ടി20 കിരീടമാണിത്.

English Summary

India won the T20 series against Zimbabwe by defeating them by 90 runs in the second match. Batting first, India scored 219 runs for five wickets, powered by Ishan Kishan’s 81 and Tilak Varma’s unbeaten 60. In reply, Zimbabwe were bowled out for 129 runs in 17.5 overs. Abhishek Sharma led the Indian bowling attack with three wickets.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
കൊളസ്ട്രോൾ ഉള്ളവർ മീൻവറുത്തത് കഴിക്കാൻ പാടില്ലേ..?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി