India vs Afghanistan: മൂന്നാം ഏകദിനത്തിലും തോറ്റ് അഫ്ഗാനിസ്ഥാന്‍; പരമ്പര തൂത്തുവാരി ഇന്ത്യ

India vs Afghanistan ODI Series Results: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ ഒമ്പത്‌ വിക്കറ്റിനായിരുന്നു ജയം. 219 റണ്‍സ് വിജയലഷ്യം 28.4 ഓവറില്‍ മറികടന്നു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍: 44.2 ഓവറില്‍ 218. ഇന്ത്യ: 28.4 ഓവറില്‍ ഒരു വിക്കറ്റിന് 224.

India vs Afghanistan: മൂന്നാം ഏകദിനത്തിലും തോറ്റ് അഫ്ഗാനിസ്ഥാന്‍; പരമ്പര തൂത്തുവാരി ഇന്ത്യ

യശസ്വി ജയ്‌സ്വാളും രോഹിത് ശർമ്മയും

Updated On: 

20 Jun 2026 | 08:37 PM

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ ഒമ്പത്‌ വിക്കറ്റിനായിരുന്നു ജയം. 219 റണ്‍സ് വിജയലഷ്യം 28.4 ഓവറില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍: 44.2 ഓവറില്‍ 218. ഇന്ത്യ: 28.4 ഓവറില്‍ ഒരു വിക്കറ്റിന് 224. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും, രോഹിത് ശര്‍മയും ഇന്ത്യയുടെ വിജയം അനായാസമാക്കി. പുറത്താകാതെ 86 പന്തില്‍ 110 റണ്‍സ് അടിച്ചുകൂട്ടി. 69 പന്തില്‍ 79 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുഹമ്മദ് നബിക്കായിരുന്നു വിക്കറ്റ്. ശ്രേയസ് അയ്യര്‍ 19 പന്തില്‍ 20 റണ്‍സുമായി ജയ്‌സ്വാളിനൊപ്പം പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റില്‍ രോഹിത്-ജയ്‌സ്വാള്‍ സഖ്യം 170 റണ്‍സെടുത്തു. 23-ാം ഓവറിലെ അഞ്ചാം പന്തില്‍ രോഹിതിനെ പുറത്താക്കി നബി ഈ കൂട്ടുക്കെട്ട് പൊളിക്കുകയായിരുന്നു. രോഹിത് മടങ്ങുമ്പോഴേക്കും മത്സരത്തില്‍ ആതിഥേയര്‍ ആധികാരിക ജയം ഉറപ്പിച്ചിരുന്നു.

ഷാഹിദിയുടെ സെഞ്ചുറി പാഴായി

സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദിക്കും, അര്‍ധ സെഞ്ചുറി നേടിയ അസ്മത്തുല്ല ഷാഹിദിക്കും മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പോരാടാനായത്. മറ്റ് ബാറ്റര്‍മാരെല്ലാം സമ്പൂര്‍ണ പരാജയമായി.

അഫ്ഗാന്റെ ആദ്യ നാലു വിക്കറ്റുകളും വീഴ്ത്തിയത് പ്രസിദ് കൃഷ്ണയാണ്. ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിനെയാണ് പ്രസിദ് ആദ്യം വീഴ്ത്തിയത്. വണ്‍ ഡൗണായെത്തിയ റഹ്‌മത്ത് ഷായ്ക്കും അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. 18 പന്തില്‍ 11 റണ്‍സെടുത്താണ് റഹ്‌മത്ത് ഷാ മടങ്ങിയത്. തൊട്ടുപിന്നാലെ 18 പന്തില്‍ 11 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനെയും പ്രസിദ് പുറത്താക്കി. മൂന്നു താരങ്ങളും രോഹിത് ശര്‍മയെടുത്ത ക്യാച്ചിലൂടെയാണ് പുറത്തായത്.

Also Read: Rishabh Pant: ഋഷഭ് പന്തിന് ‘ഘര്‍ വാപ്പസി’! ഡല്‍ഹിയിലേക്ക് മടങ്ങാന്‍ കോടികള്‍ വേണ്ടെന്ന് വെയ്ക്കും?

ദാര്‍വിഷ് അബ്ദുല്‍ റസൂലിയെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ പ്രസിദ് അനുവദിച്ചില്ല. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത റസൂലി ശ്രേയസെടുത്ത ക്യാച്ചിലൂടെയാണ് പുറത്തായത്. നാല് വിക്കറ്റിന് 36 എന്ന നിലയില്‍ പതറിയ അഫ്ഗാന് ആശ്വാസകരമായത് അഞ്ചാം വിക്കറ്റിലെ ഷാഹിദി-ഒമര്‍സായ് കൂട്ടുക്കെട്ടാണ്. അഫ്ഗാന്റെ സ്‌കോര്‍ 141-ല്‍ എത്തിയപ്പോഴാണ് ഈ സഖ്യം പിരിഞ്ഞത്. 56 പന്തില്‍ 50 റണ്‍സെടുത്ത ഒമര്‍സായിയെ പ്രിന്‍സ് യാദവിന്റെ പന്തില്‍ പ്രസിദ് കൃഷ്ണ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

മുഹമ്മദ് നബി (23 പന്തില്‍ 21) ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും ഗുര്‍നൂര്‍ ബ്രാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത റാഷിദ് ഖാനെ ഹാര്‍ഷ് ദുബെ പുറത്താക്കി. അല്ലാ ഗസന്‍ഫറും (ഒരു പന്തില്‍ ഒന്ന്), ഫരീദ് അഹമ്മദും (ഒരു പന്ത് പോലും നേരിട്ടില്ല) റണ്ണൗട്ടായി. ഏഴു പന്തില്‍ ഒരു റണ്‍സെടുത്ത സിയാവുര്‍ റഹ്‌മാന്‍ പുറത്താകാതെ നിന്നു.

ടോപ് ഓര്‍ഡറിലെ നാലു വിക്കറ്റടക്കം ആകെ അഞ്ച് വിക്കറ്റുകളാണ് പ്രസിദ് ഈ മത്സരത്തില്‍ പിഴുതത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ആദ്യ ഏകദിനത്തില്‍ ഏഴു വിക്കറ്റിനും, രണ്ടാമത്തേതില്‍ 170 റണ്‍സിനുമായിരുന്നു ജയം.

English Summary

India completed a 3-0 ODI series clean sweep against Afghanistan with a dominant 9-wicket victory in the third match. Chasing 219, India easily reached the target in 28.4 overs thanks to Yashasvi Jaiswal’s unbeaten 110 and Rohit Sharma’s 79. Earlier, Prasidh Krishna starred with the ball, taking 5 wickets to restrict Afghanistan to 218 runs. Afghanistan captain Hashmatullah Shahidi scored a century, but his brilliant effort went in vain due to a lack of support from other batters.

Follow Us
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ