അഫ്ഗാനിസ്ഥാന് മുൻഗണന നൽകി ബിസിസിഐ; ബംഗ്ലാദേശ് പരമ്പര ഉപേക്ഷിച്ചേക്കും; സഞ്ജുവിന് അവസരമുണ്ടാകുമോ?

IND vs AFG T20Is Confirmed: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയുടെ തീയതികളും വേദിയും സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാന്‍. ഇതോടെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കുമെന്ന സൂചനകള്‍ ശക്തമായി. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ തീയതി സ്ഥിരീകരിച്ചതോടെ, ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോ എന്നാണ് ആരാധകരുടെ സംശയം.

അഫ്ഗാനിസ്ഥാന് മുൻഗണന നൽകി ബിസിസിഐ; ബംഗ്ലാദേശ് പരമ്പര ഉപേക്ഷിച്ചേക്കും; സഞ്ജുവിന് അവസരമുണ്ടാകുമോ?

Sanju Samson and Gautam Gambhir

Published: 

11 Aug 2026 | 10:10 PM

ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയുടെ തീയതികളും വേദിയും സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതോടെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കുമെന്ന സൂചനകള്‍ ശക്തമായി. ബംഗ്ലാദേശ് പര്യടനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ചര്‍ച്ച നടത്തിയെങ്കിലും, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പരമ്പരയുമായി മുന്നോട്ടുപോകാനാകൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളും ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുന്നതെങ്കിലും അഫ്ഗാനിസ്ഥാനായാരിക്കും ‘ആതിഥേയര്‍’. അഫ്ഗാന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്.

സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് ഈ ട്വന്റി20 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ബിസിസിഐയുമായി ചര്‍ച്ച ചെയ്തശേഷമാണ് തീയതിയെക്കുറിച്ച് ധാരണയിലെത്തിയതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം നടക്കാനുള്ള സാധ്യതകള്‍ ഏതാണ്ട് മങ്ങി.

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിക്കുന്നതിനായി ഓഗസ്റ്റ് 28-ന് ഇന്ത്യന്‍ ടീം ബംഗ്ലാദേശിൽ എത്തുന്ന തരത്തില്‍ പരമ്പര ആസൂത്രണം ചെയ്യാനായിരുന്നു ആലോചന. ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 1, 3, 6 തീയതികളിലും ട്വന്റി20 മത്സരങ്ങൾ സെപ്റ്റംബർ 9, 12, 13 തീയതികളിലും നടത്താനാനായിരുന്നു നീക്കം.

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യും അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യും സെപ്റ്റംബർ 13-നാണ് വരുന്നത്. ഒരേ ദിവസം രണ്ട് മത്സരങ്ങള്‍ കളിക്കുക പ്രായോഗികമല്ല. ഇതാണ് ബംഗ്ലാദേശിനെതിരായ പരമ്പര റദ്ദാക്കിയേക്കുമെന്ന സൂചനകള്‍ ശക്തമാക്കുന്നത്. ഒരുപക്ഷേ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ ഇന്ത്യ രണ്ട് സ്‌ക്വാഡ് പ്രഖ്യാപിക്കുമോയെന്നും വ്യക്തമല്ല.

Also Read: IND vs BAN: വീണ്ടും റിഷാദ് ഹൊസൈനെ സഞ്ജു സാംസണ്‍ തല്ലിപ്പരത്തുമോ? ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടി ബിസിസിഐ

അതുമല്ലെങ്കില്‍, ബംഗ്ലാദേശ് പര്യടനത്തിന്റെ സമയക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയോ, മത്സരം ചുരുക്കുകയോ, അല്ലെങ്കിൽ നീട്ടി വെക്കുകയോ ചെയ്യേണ്ടി വരും. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ഒന്നാമത്തെയോ രണ്ടാമത്തെയോ മത്സരം സെപ്റ്റംബർ 14-ലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ഇത്തരം ഒരു ദിവസത്തെ ക്രമീകരണം വരുത്തിയാൽ പോലും നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ബംഗ്ലാദേശ് പര്യടനം സാധ്യമാവില്ല. ഒരു ഉഭയകക്ഷി പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യക്ക് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്.

സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോ?

അതേസമയം, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയുടെ തീയതി സ്ഥിരീകരിച്ചതോടെ, ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. സഞ്ജു സാംസണ്‍ ഉള്‍പ്പെടുമോ എന്നാണ് മലയാളി ആരാധകരുടെ സംശയം. സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജു സ്‌ക്വാഡില്‍ ഇടം നേടാനാണ് സാധ്യത.

ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള പരിശീലന മത്സരമായാകും ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയെ കാണുന്നത്. അതുകൊണ്ട് തന്നെ, ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ‘കോര്‍’ ടീമിനെ അഫ്ഗാനിസ്ഥാനെതിരെ നിലനിര്‍ത്താനാണ് സാധ്യത. സഞ്ജു ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലുണ്ട്.\

English Summary

Afghanistan Cricket Board has confirmed a three-match T20 series against India in New Delhi. The matches are scheduled for September 13, 15, and 17, with Afghanistan acting as the official hosts. This announcement puts India’s planned tour of Bangladesh in serious doubt due to scheduling conflicts. Sanju Samson is likely to feature in the Indian squad as preparation for the upcoming Asian Games.

Follow Us
റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്; വില, ഡിസ്കൗണ്ട്...
പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!
വരുന്നു പുതിയ ഹിമാലയൻ 440... വില കുറയും!
പഴങ്ങൾ കഴിക്കേണ്ട ശരിയായ സമയമേത്?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു