Joe Root: സെഞ്ചുറിക്കൊപ്പം റെക്കോഡുകളും ചാക്കിലാക്കി ജോ റൂട്ട്‌, അതിശയിപ്പിക്കുന്ന നേട്ടം

Joe Root Records: ടെസ്റ്റില്‍ താരത്തിന്റെ 39-ാം സെഞ്ചുറിയാണിത്. റെഡ് ബോളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളില്‍ നാലാമതാണ് റൂട്ട്. കുമാര്‍ സംഗക്കാരയെ അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളിയാണ് റൂട്ട് നാലാമതെത്തിയത്

Joe Root: സെഞ്ചുറിക്കൊപ്പം റെക്കോഡുകളും ചാക്കിലാക്കി ജോ റൂട്ട്‌, അതിശയിപ്പിക്കുന്ന നേട്ടം

ജോ റൂട്ട്

Published: 

03 Aug 2025 22:13 PM

വല്‍ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഒന്നിലേറെ റെക്കോഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ 6000 റൺസ് കടക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയ ഒരു റെക്കോഡ്. ഡബ്ല്യുടിസിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ സ്റ്റീവ് സ്മിത്ത് (4,278), മാർനസ് ലാബുഷാഗ്നെ (4,225), ബെൻ സ്റ്റോക്സ് (3,616), ട്രാവിസ് ഹെഡ് (3,300) എന്നിവരാണ് റൂട്ടിന് പിന്നില്‍. 69 മത്സരങ്ങളില്‍ നിന്നാണ് റൂട്ടിന്റെ നേട്ടം. ഡബ്ല്യുടിസിയില്‍ താരം 20 സെഞ്ചുറികളും, 22 അര്‍ധ ശതകങ്ങളും നേടിയിട്ടുണ്ട്. 52 ആണ് ആവറേജ്.

ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 16 തവണയാണ് ഇംഗ്ലണ്ടില്‍ റൂട്ട് ഇന്ത്യയ്‌ക്കെതിരെ അമ്പതിലധികം റണ്‍സ് നേടിയത്. ടെസ്റ്റില്‍ താരത്തിന്റെ 39-ാം സെഞ്ചുറിയാണിത്. റെഡ് ബോളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളില്‍ നാലാമതാണ് റൂട്ട്. കുമാര്‍ സംഗക്കാരയെ (38 സെഞ്ചുറി) അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളിയാണ് റൂട്ട് നാലാമതെത്തിയത്.

Also Read: India vs England: ബ്രൂക്കിന്റെ ബ്രൂട്ടല്‍ ബാറ്റിങ്, ‘റൂട്ടു’റച്ച് ഇംഗ്ലണ്ട്, ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

ഓവല്‍ ടെസ്റ്റില്‍ ജോ റൂട്ടിനെ കൂടാതെ ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. 98 പന്തില്‍ 111 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ബ്രൂക്ക് അടിച്ചുകൂട്ടിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്