India vs Netherlands Women’s T20 WC Live Score: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം; നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിന് തകര്‍ത്തു

India vs Netherlands, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. വൈകിട്ട് ഏഴു മണിക്ക് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ലീഡ്‌സിലാണ് മത്സരം.

India vs Netherlands Women’s T20 WC Live Score: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം; നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിന് തകര്‍ത്തു

India W vs Netherlands W

Updated On: 

17 Jun 2026 | 10:58 PM

വനിതാ ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. വൈകിട്ട് ഏഴു മണിക്ക് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ലീഡ്‌സിലാണ് മത്സരം. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യ ആധികാരിക ജയമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 64 റണ്‍സിന് തകര്‍ത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത ആറു വിക്കറ്റിന് 170 റണ്‍സെടുത്തു. പാകിസ്ഥാന്റെ പോരാട്ടം 17 ഓവറില്‍ 106 റണ്‍സിന് അവസാനിച്ചു. ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

English Summary

India aims for their second consecutive win in the Women’s T20 World Cup today. They will face the Netherlands in Leeds, with the match starting at 7:00 PM. India comes into this game after a strong 64-run victory against Pakistan. Meanwhile, the Netherlands is considered a relatively weaker opponent for this clash.

LIVE NEWS & UPDATES

The liveblog has ended.
  • 17 Jun 2026 10:14 PM (IST)

    India W beat Netherlands W: ഇന്ത്യയ്ക്ക് 95 റണ്‍സ് ജയം

    നെതര്‍ലന്‍ഡ്‌സിന് കൂട്ടത്തകര്‍ച്ച. നിലവില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. 16.2 ഓവറില്‍ 113 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിന് തോല്‍പിച്ചു. നെതര്‍ലന്‍ഡ്‌സ് 17.3 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി Read More

  • 17 Jun 2026 09:36 PM (IST)

    നെതര്‍ലന്‍ഡ്‌സിന്റെ ഓപ്പണര്‍മാര്‍ പുറത്ത്‌

    നെതര്‍ലന്‍ഡ്‌സിന്റെ ഓപ്പണര്‍മാരെ ഇന്ത്യ പുറത്താക്കി. 16 പന്തില്‍ 21 റണ്‍സെടുത്ത ഹെതർ സീഗേഴ്സ്, 20 പന്തില്‍ 15 റണ്‍സെടുത്ത ഫെബെ മോൾകെൻബോയർ എന്നിവരാണ് പുറത്തായത്.


  • 17 Jun 2026 08:39 PM (IST)

    India Set 210 Run Target: ഇന്ത്യ 20 ഓവറില്‍ നേടിയത് 209 റണ്‍സ്‌

    വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സിന് 210 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും (47 പന്തില്‍ 74), ഷഫാലി വര്‍മ്മയും (38 പന്തില്‍ 55) മികച്ച പ്രകടനം പുറത്തെടുത്തു.

  • 17 Jun 2026 08:26 PM (IST)

    നാലാം വിക്കറ്റും നഷ്ടം

    ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടം. സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവരും മടങ്ങി. റിച്ച ഘോഷ് ക്രീസിലുണ്ട്.

  • 17 Jun 2026 08:03 PM (IST)

    Shafali Verma Out: അര്‍ധ സെഞ്ചുറി നേടിയ ശേഷം ഷഫാലി പുറത്ത്‌

    12 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 121 എന്ന നിലയില്‍. അര്‍ധ സെഞ്ചുറി നേടിയ ഷഫാലി വര്‍മ്മ പുറത്തായി. 38 പന്തില്‍ 55 റണ്‍സ് ഷഫാലി നേടി. അര്‍ധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയും, ജെമിമ റോഡ്രിഗസും ക്രീസില്‍.

  • 17 Jun 2026 07:34 PM (IST)

    ഓപ്പണര്‍മാര്‍ പൊളിച്ചടുക്കി, ഇന്ത്യയ്ക്ക് കുതിപ്പ്‌

    ഏഴോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 67 റണ്‍സ് എന്ന നിലയില്‍. 24 പന്തില്‍ 30 റണ്‍സുമായി സ്മൃതി മന്ദാനയും, 18 പന്തില്‍ 28 റണ്‍സുമായി ഷഫാലി വര്‍മ്മയും ക്രീസില്‍.

  • 17 Jun 2026 06:53 PM (IST)

    Netherlands Women Playing XI: നെതര്‍ലന്‍ഡ്‌സിന്റെ പ്ലേയിങ് ഇലവന്‍

    ഹീതർ സീഗേഴ്സ്, ഫെബെ മോൾകെൻബോയർ, ബാബെറ്റ് ഡി ലീഡ്, സ്റ്റെർ കാലിസ്, റോബിൻ റിജ്കെ, ഫ്രെഡറിക് ഓവർഡിക്ക്, ഐറിസ് സ്വില്ലിംഗ്, മിർത്ത് വാൻ ഡെൻ റാഡ് (സന്യ ഖുറാനയ്ക്ക് പകരം), കരോലിൻ ഡി ലാംഗേ, സിൽവർ സീഗേഴ്സ്, ഇസബെൽ വാൻ ഡെർ വോണിംഗ്.

  • 17 Jun 2026 06:50 PM (IST)

    India Women Playing XI: ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍

    ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍. അരുന്ധിത റെഡ്ഡിക്ക് പകരം നന്ദിനി ശര്‍മ കളിക്കും. ഭാരതി ഫുള്‍മാലിക്ക് പകരം യാസ്തിക ഭാട്ടിയയും പ്ലേയിങ് ഇലവനിലെത്തി. സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ച ഘോഷ്, ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ക്രാന്തി ഗൗഡ് എന്നിവരാണ് പ്ലേയിങ് ഇലവനിലെ മറ്റ് താരങ്ങള്‍.

  • 17 Jun 2026 06:35 PM (IST)

    IND W vs NED W Toss: ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ബൗളിങ് തിരഞ്ഞെടുത്തു

    ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. മത്സരം ഏഴു മണിക്ക് ആരംഭിക്കും.

Follow Us
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?