സഞ്ജുവും അഭിഷേകും ഓപ്പണർമാർ, ​വൈഭവ് ഇല്ല, യുവ ഓൾറൗണ്ടർക്ക് ഒരവസരം കൂടി; പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്ത് മുൻ താരം

India vs West Indies 4th T20 Indian playing XI selected by Cheteshwar Pujara: ഇന്ത്യ- വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഈ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞും തന്റെ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്തും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാര രംഗത്തെത്തി. വെസ്റ്റിൻഡീസുമായുള്ള അ‌ടുത്ത മത്സരത്തിൽ ഇന്ത്യ നിതീഷ് കുമാർ റെഡ്ഡിക്ക് "ഒരവസരം കൂടി" നൽകണമെന്ന് പൂജാര അഭിപ്രായപ്പെട്ടു.

സഞ്ജുവും അഭിഷേകും ഓപ്പണർമാർ, ​വൈഭവ് ഇല്ല, യുവ ഓൾറൗണ്ടർക്ക് ഒരവസരം കൂടി; പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്ത് മുൻ താരം

India Vs West Indies 4th T20 Indian Playing Xi Selected By Cheteshwar Pujara

Published: 

13 Oct 2026 | 05:19 PM

ഇന്ത്യ- വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ​ഹൈദരാബാദിൽ നടക്കാനിരിക്കുകയാണ്. അ‌ഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. നാളെ നടക്കുന്ന മത്സരത്തിലും ജയിച്ച് പരമ്പര നേട്ടം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുക. അ‌തേസമയം നാളെ ജയിച്ച്, പരമ്പരയിലേക്ക് തിരിച്ചുവരാൻ വെസ്റ്റിൻഡീസും തയാറെടുക്കുന്നു. ഇൻഡോറിൽ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ 14 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ഈ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞും തന്റെ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്തും മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പൂജാര രംഗത്തെത്തി.

വെസ്റ്റിൻഡീസുമായുള്ള അ‌ടുത്ത മത്സരത്തിൽ ഇന്ത്യ നിതീഷ് കുമാർ റെഡ്ഡിക്ക് “ഒരവസരം കൂടി” നൽകണമെന്ന് പൂജാര അഭിപ്രായപ്പെട്ടു. വിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളിലും കളിച്ച നിതീഷ് ആകെ 30 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. “നിതീഷ് കുമാർ റെഡ്ഡി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് എനിക്ക് തോന്നുന്നു. അതിനാൽ, അദ്ദേഹത്തിന് ഒരവസരം കൂടി ലഭിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്ന് ജിയോ ഹോട്ട്‌സ്റ്റാറിൽ പൂജാര പറഞ്ഞു.

Also Read: വിരാട് കോലി മാത്രം പോരാ, ലോകകപ്പിന് ഷമിയും വേണം; കൈഫിന്റെ നിർദേശം

അ‌ടുത്ത മത്സരത്തിനായുള്ള തന്റെ ഇന്ത്യൻ ടീം സങ്കൽപ്പത്തെക്കുറിച്ചും പൂജാര പറഞ്ഞു. “ടോപ്പ് ഓർഡറിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യണം, ഇഷാൻ കിഷൻ മൂന്നാമനായും ശ്രേയസ് അയ്യർ നാലാമനായും തിലക് വർമ്മ അഞ്ചാമനായും ഇറങ്ങണം,” എന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

”റെഡ്ഡിയെ ആറാമനായും നമൻ ധീറിനെ ഏഴാമനായും ഇറക്കണം. അക്ഷർ പട്ടേൽ എട്ടാമനായി ഇറങ്ങണം. പേസർമാരിൽ അർഷ്ദീപ് സിംഗ് ഒമ്പതാമനായി വേണം. മയങ്ക് യാദവ് നന്നായി പന്തെറിയുന്നുണ്ട്, അതിനാൽ അദ്ദേഹത്തെയും കളിപ്പിക്കണം. ഹൈദരാബാദിലെ പിച്ചിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതാകും ഇന്ത്യൻ ടീമിന് മുന്നിലുള്ള പ്രധാന ചോദ്യം,” എന്ന് പൂജാര പറഞ്ഞു.

പിച്ചിന്റെ സ്വഭാവമനുസരിച്ച് പ്രിൻസ് യാദവിനെയോ കുൽദീപ് യാദവിനെയോ പരിഗണിക്കാമെന്ന് പൂജാര പറഞ്ഞു. അ‌ടുത്ത കളിക്കുള്ള ടീമിൽ താൻ കാണുന്ന ഏക മാറ്റം അ‌താണെന്നും പൂജാര വ്യക്തമാക്കി. പ്രിൻസ് യാദവോ കുൽദീപ് യാദവോ, ഇവർ രണ്ടുപേരിൽ ഒരാളെ ടീം തിരഞ്ഞെടുക്കേണ്ടിവരും. ”സ്പിന്നർമാർക്ക് കൂടുതൽ അനുകൂലമായ പിച്ചാണെങ്കിൽ കുൽദീപിനെപ്പോലൊരാളെ തിരികെ കൊണ്ടുവരാം. ഇൻഡോറിലേതുപോലെ പേസർമാർക്ക് ചെറിയ തോതിൽ അനുകൂലമായ പിച്ചാണെങ്കിൽ, നിലവിലുള്ള പ്ലെയിംഗ് ഇലവനുമായി തന്നെ മുന്നോട്ട് പോകാം,” എന്ന് പൂജാര വ്യക്തമാക്കി.

English Summary

With only hours remaining before the fourth match of the India-West Indies T20 series, former Indian batsman Cheteshwar Pujara has shared his views on the Indian team lineup and selected his preferred playing XI. Pujara suggested that India should give Nitish Kumar Reddy “one more chance” in the upcoming match against the West Indies. He stated that he does not wish to make major changes to the top order, adding that Sanju Samson and Abhishek Sharma should open the innings.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ