IND vs WI 5th T20 Live Score: മഴ വില്ലനായി, ടോസ് വൈകുന്നു
India vs West Indies 5th T20 Live Cricket Score in Malayalam: ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില് രണ്ട് മത്സരങ്ങള് വീതം ജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. അതുകൊണ്ട് ഇന്നത്തെ മത്സരം അതീവ നിര്ണായകമാണ്.

India vs West Indies 5th T20I
LIVE NEWS & UPDATES
-
കാത്തിരിപ്പ് തുടരുന്നു
ഏഴ് മണി പിന്നിട്ടിട്ടും ടോസിടാന് സാധിച്ചില്ല. മഴ തുടരുകയാണ്. ഇനിയും വൈകിയാല് ഓവറുകള് വെട്ടിക്കുറച്ചേക്കും.
-
Toss Delayed: മഴ പണി തന്നു, ടോസ് മുടങ്ങി
മഴ മൂലം മത്സരത്തിന്റെ ടോസ് തടസപ്പെട്ടു. ശക്തമായ മഴയല്ല. ടോസ് എപ്പോള് ഇടുമെന്ന് വ്യക്തമല്ല.
-
വൈഭവ് സൂര്യവംശി കളിക്കുമോ?
പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇന്നും താരം പുറത്തിരിക്കാനാണ് സാധ്യത. അഭിഷേക് ശര്മയും, സഞ്ജു സാംസണും ഓപ്പണര്മാരായി തുടര്ന്നേക്കും.
-
മത്സരം എപ്പോള്, എവിടെ കാണാം?
ടോസ് 6.30-ന് ഇടും. മത്സരം വൈകിട്ട് ഏഴിന് ആരംഭിക്കും. സ്റ്റാര് സ്പോര്ട്സ് നെറ്റ് വര്ക്കിലും, ജിയോഹോട്ട്സ്റ്റാര് ആപ്പിലും കാണാം
-
ഭുവനേശ്വര് കുമാര് കളിക്കുമോ?
അര്ഷ്ദീപ് സിങിന് പരിക്കേറ്റ പശ്ചാത്തലത്തില് സീനിയര് പേസര് ഭുവനേശ്വര് കുമാറിനെ സ്ക്വാഡില് ഉള്പ്പെടുത്തിയിട്ടുണ്ട്. എന്നാല് അര്ഷ്ദീപിനെ ഒഴിവാക്കിയിട്ടുമില്ല. ഭുവനേശ്വര് ഇന്ന് കളിക്കുമോയെന്ന് വ്യക്തമല്ല.
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. പരമ്പരയില് രണ്ട് മത്സരങ്ങള് വീതം ജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. അതുകൊണ്ട് ഇന്നത്തെ മത്സരം അതീവ നിര്ണായകമാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ പോരാട്ടത്തില് ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചു. രണ്ടാം മത്സരത്തില് ആറു വിക്കറ്റ് ജയവുമായി വെസ്റ്റ് ഇന്ഡീസ് തിരിച്ചടിച്ചു. മൂന്നാം മത്സരത്തില് 14 റണ്സിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല് നാലാം മത്സരത്തില് 24 റണ്സിന് ജയിച്ച് വെസ്റ്റ് ഇന്ഡീസ് വീണ്ടും ഒപ്പമെത്തുകയായിരുന്നു. സഞ്ജു സാംസണ്, അഭിഷേക് ശര്മ തുടങ്ങിയവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മറുവശത്ത് വെസ്റ്റ് ഇന്ഡീസ് ക്യാപ്റ്റന് ഷായ് ഹോപ് മികച്ച ഫോമിലാണ്. റണ്ണൊഴുകുന്ന പിച്ചിലാണ് മത്സരം.