AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Duster Hybrid: റെനോയുടെ വിസ്മയം! 29 കിലോ മീറ്റർ മൈലേജുമായി ഡസ്റ്റർ ഹൈബ്രിഡ് എത്തി

Renault Duster Strong Hybrid Launch: റെനോയുടെ പുത്തൻ സ്ട്രോങ് ഹൈബ്രിഡ് ‍ഡസ്റ്റർ ലോഞ്ച് ചെയ്തു. റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 (Renault Duster Strong Hybrid E-Tech 160) മോഡലിന് 16.99 ലക്ഷം രൂപമുതലാണ് ‍എക്സ് ഷോറൂം വില ആ​രംഭിക്കുന്നത്. എവല്യൂഷൻ' (Evolution), ടെക്നോ (Techno), ഇമോഷൻ (Emotion) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഈ ജനപ്രിയ എസ്‌യുവി ലഭ്യമാകുന്നത്.

Duster Hybrid: റെനോയുടെ വിസ്മയം! 29 കിലോ മീറ്റർ മൈലേജുമായി ഡസ്റ്റർ ഹൈബ്രിഡ് എത്തി
Renault Duster Strong Hybrid ModelImage Credit source: Facebook / Renualt
Amal KV
Amal KV | Published: 17 Oct 2026 | 05:48 PM

റെനോയുടെ പുത്തൻ സ്ട്രോങ് ഹൈബ്രിഡ് ‍ഡസ്റ്റർ ലോഞ്ച് ചെയ്തു. റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 (Renault Duster Strong Hybrid E-Tech 160) മോഡലിന് 16.99 ലക്ഷം രൂപമുതലാണ് ‍എക്സ് ഷോറൂം വില ആ​രംഭിക്കുന്നത്. എവല്യൂഷൻ’ (Evolution), ടെക്നോ (Techno), ഇമോഷൻ (Emotion) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഈ ജനപ്രിയ എസ്‌യുവി ലഭ്യമാകുന്നത്.

റെനോ ഡസ്റ്റർ ഹൈബ്രിഡ് മോ‍ഡലുകളുടെ എക്സ്- ഷോറൂം വില

എവല്യൂഷൻ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160: 16.99 ലക്ഷം
ടെക്നോ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160: 18.99 ലക്ഷം
ഇമോഷൻ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160: 19.49 ലക്ഷം

വിപണിയിലെത്താൻ പോകുന്ന ഡസ്റ്റർ സെ​ഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്ന വാഹനമായി ഡസ്റ്റർ മാറുകയാണ്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ്, മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് എന്നിവയുടെ 27.97 kmpl എന്ന മൈലേജിനെയാണ് റെനോ ഡസ്റ്റർ കടത്തിവെട്ടിയിരിക്കുന്നത്. ഇതോടെ സെ​ഗ്മെന്റിൽ പുതിയ മത്സരത്തിനാണ് കമ്പനി വഴി തുറന്നിരിക്കുന്നത്. വാഹനത്തിന്റെ പ്രീ ബുക്കിംഗ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു.

Also Read: വില 4.26 ലക്ഷം, റോയൽ എൻഫീൽഡ് ക്ലാസ്സിക് 650 ആനിവേഴ്സറി എഡിഷൻ എത്തി

ഇവയൊക്കെയാണ് പ്രധാന ഫീച്ചറുകൾ

212 mm എന്ന മികച്ച ഗ്രൗണ്ട് ക്ലിയറൻസ് വരുന്ന ഡസ്റ്ററിൽ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 10.1 ഇഞ്ച് ഓപ്പൺആർ ലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും പ്രധാന ആകർഷണങ്ങളാണ്. ഇന്റീരിയറിൽ പുതിയ അപ്‌ഹോൾസ്റ്ററി ഓപ്ഷനുകളും കമ്പനി നൽകിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ഇമോഷൻ വേരിയന്റിൽ എന്ന വേരിയന്റിൽ ഡ്യൂൺ ബ്രൗൺ നിറത്തിലുള്ള ലെതറെറ്റ് ഫിനിഷും കൊടുത്തിരിക്കുന്നു.

ആർക്കൊക്കെ പിരിഗണിക്കാം

17 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഡീസൽ SUV-കൾ പരിഗണിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു പകരം ഓപ്ഷൻ എന്ന നിലയിലാണ്റെനോ, ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 നെ അവതരിപ്പിക്കുന്നത്. നല്ല പെർഫോമൻസ്, മികച്ച ഇന്ധനക്ഷമത, സെൽഫ് ചാർജ് സംവിധാനമുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ ഒത്തുചേരുന്ന പുതിയ ഡസ്റ്റർ ഇലക്ട്രിക് മോഡലുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കും പരി​ഗണിക്കാവുന്നതാണ്.

English Summary

Renault has launched its new strong-hybrid Duster In India . The ex-showroom price for the Renault Duster Strong Hybrid E-Tech 160 model starts at 16.99 lakh.

Follow Us