MS Dhoni: ഇത് സിഎസ്‌കെ കുപ്പായത്തില്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; പ്രവചനവുമായി മുന്‍ സഹതാരം

Robin Uthappa about MS Dhoni: ഐപിഎല്ലില്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഇത് അവസാന സീസണായിരിക്കുമെന്ന് റോബിന്‍ ഉത്തപ്പ. അടുത്ത സീസണില്‍ സിഎസ്‌കെയുടെ മെന്ററുടെ റോളില്‍ ധോണിയെത്തിയേക്കാമെന്നും ഉത്തപ്പ.

MS Dhoni: ഇത് സിഎസ്‌കെ കുപ്പായത്തില്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; പ്രവചനവുമായി മുന്‍ സഹതാരം

എംഎസ് ധോണി

Published: 

15 Mar 2026 | 09:00 PM

ഐപിഎല്ലില്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഇത് അവസാന സീസണായിരിക്കുമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. അടുത്ത സീസണില്‍ സിഎസ്‌കെയുടെ മെന്ററുടെ റോളില്‍ ധോണിയെത്തിയേക്കാമെന്നും ഉത്തപ്പ പറഞ്ഞു. ഐപിഎല്ലിലെ പുതിയ സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഉത്തപ്പ സുപ്രധാന നിരീക്ഷണം പങ്കുവെച്ചത്. കഴിഞ്ഞ സീസണിലെപോലെ ധോണി ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുമെന്ന് ഉത്തപ്പ പറഞ്ഞു.

സഞ്ജു സാംസണ്‍ ടീമിലെത്തിയെങ്കിലും, റുതുരാജ് ഗെയ്ക്‌വാദ് തന്നെ സിഎസ്‌കെയെ നയിക്കണമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു. റുതുരാജാണ് ഇപ്പോള്‍ ടീമിനെ നയിക്കുന്നത്. അദ്ദേഹത്തിന് സ്ഥിരത കൈവരിക്കാന്‍ സമയം നല്‍കണം. സിഎസ്‌കെ ധോണിയുടെ നിഴലിൽ നിന്ന് പുറത്തുവരുകയാണ്. അതില്‍ നിന്ന് പൂര്‍ണമായും പുറത്തുവന്ന് നിങ്ങളുടേതായ വെളിച്ചം ഉണ്ടാക്കാന്‍ കഴിയണമെന്നും ഉത്തപ്പ പറഞ്ഞു.

Also Read: IPL 2026: പുതിയ ഉടമകളെ തേടി രാജസ്ഥാന്‍ റോയല്‍സ്; സ്വന്തമാക്കാന്‍ ലളിത് മോദിയുടെ ശ്രമം?

ഗെയ്‌ക്‌വാദ് നിരവധി തെറ്റുകൾ വരുത്തുന്നുണ്ടെന്ന് ഫ്രാഞ്ചൈസി കരുതുന്നുണ്ടെങ്കിൽ കാര്യങ്ങള്‍ മാറാം. എന്നാല്‍ സഞ്ജു വന്നതുകൊണ്ട് മാത്രം, ക്യാപ്റ്റന്‍സി മാറ്റുമെന്ന് താന്‍ കരുതുന്നില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്നു സിഎസ്‌കെ. ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. മാര്‍ച്ച് 30-ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സീസണിലെ സിഎസ്‌കെയുടെ ആദ്യ മത്സരം.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്