IPL Brand Value: 2 ലക്ഷം കോടിയിലേക്ക്‌ ഐപിഎൽ ബിസിനസ് മൂല്യം; 300 മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന ആദ്യ ടീമായി ആർസിബി

Houlihan Lokey IPL Valuation Report 2026: ഐപിഎൽ ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

IPL Brand Value: 2 ലക്ഷം കോടിയിലേക്ക്‌ ഐപിഎൽ ബിസിനസ് മൂല്യം; 300 മില്യൺ ഡോളർ ക്ലബ്ബിൽ കയറുന്ന ആദ്യ ടീമായി ആർസിബി

Royal Challengers Bengaluru

Published: 

29 Jul 2026 | 01:52 PM

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ബിസിനസ് എന്റർപ്രൈസ് മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.4 ശതമാനം വർധിച്ച് 20.6 ശതകോടി ഡോളറിൽ (197,024.68 കോടി രൂപ) എത്തിയതായി ആഗോള ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഹുലിഹാൻ ലോകി പുറത്തുവിട്ട 2026-ലെ ഐപിഎൽ ബ്രാൻഡ് വാല്യുവേഷൻ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ലീഗിന്റെ സ്വതന്ത്ര ബ്രാൻഡ് മൂല്യം 10.3 ശതമാനം ഉയർന്ന് 4.3 ശതകോടി ഡോളറിലെത്തി (41,106 കോടി രൂപ). 2023 മുതൽ ബ്രാൻഡ് മൂല്യത്തിൽ 1.1 ശതകോടി ഡോളറിലധികം വർധനവാണ് ഉണ്ടായത്. ഓരോ മത്സരത്തിന്റെയും മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ, എൻഎഫ്എല്ലിന് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക നിക്ഷേപങ്ങളിലൊന്നായി ഉയർന്നുവരാൻ ഐപിഎല്ലിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ ഐപിഎല്ലില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ബ്ലാക്ക്‌സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്‌സ്, ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് എന്നിവരടങ്ങിയ കൺസോർഷ്യം 1.78 ശതകോടി ഡോളർ എന്ന റെക്കോർഡ് തുകയ്ക്ക് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നു. മിത്തൽ കുടുംബവും അദാർ പൂനാവാലയും ചേർന്ന് 1.65 ശതകോടി ഡോളർ മൂല്യത്തിൽ രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്തു.

മുന്നില്‍ ആര്‍സിബി

ബ്രാന്‍ഡ് മൂല്യത്തില്‍ ആര്‍സിബിയാണ് മുന്നില്‍. 312.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയെന്ന സ്ഥാനം ആര്‍സിബി സ്വന്തമാക്കി. 300.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം കടക്കുന്ന ആദ്യ ക്രിക്കറ്റ് ടീമെന്ന നേട്ടവും ആർസിബി കൈവരിച്ചു. 2025-ലെ 269.0 ദശലക്ഷം ഡോളറിൽ നിന്ന് 16.0 ശതമാനം വർധനവാണിത്.

രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് 264.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. 2025-ലെ 242.0 ദശലക്ഷം ഡോളറിൽ നിന്ന് 9.1 ശതമാനം വളർച്ചയാണിത്. മൂന്നാം സ്ഥാനത്തെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബ്രാൻഡ് മൂല്യം 245.0 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.

Also Read: ഇന്ത്യൻ ക്യാമ്പ് വിട്ടു, ഇനി കൊൽക്കത്തയുടെ തന്ത്രജ്ഞൻ; നൈറ്റ് റൈഡേഴ്സിൽ പുതിയ ചുമതലയേറ്റ് റയാൻ ടെൻ ഡോഷേറ്റ്

നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സ് 244.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യം രേഖപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരാബാദ് 168.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബ് കിങ്സ് 158.0 ദശലക്ഷം യുഎസ് ഡോളറുമായി ഏഴാം സ്ഥാനത്തെത്തി. ഗുജറാത്ത് ടൈറ്റൻസ് 157.0 ദശലക്ഷം യുഎസ് ഡോളർ ബ്രാൻഡ് മൂല്യത്തോടെ എട്ടാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് 156.0 ദശലക്ഷം യുഎസ് ഡോളറോടെ ഒമ്പതാം സ്ഥാനത്തുണ്ട്. 122.0 ദശലക്ഷം യുഎസ് ഡോളർ മൂല്യവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏറ്റവും പിന്നില്‍.

ആളുകൾ ഐപിഎൽ ഫ്രാഞ്ചൈസികളെ നോക്കിക്കാണുന്ന രീതി പൂർണ്ണമായും മാറിയെന്ന്‌ പഞ്ചാബ് കിങ്സിന്റെ സഹഉടമ നെസ് വാഡിയ പറഞ്ഞു. വർഷത്തിൽ രണ്ടുമാസം മാത്രം കളിക്കുന്ന ക്രിക്കറ്റ് ടീമുകളായല്ല അവരിപ്പോൾ കാണപ്പെടുന്നതെന്നും, ദീർഘകാല കായിക, വിനോദ ബിസിനസുകളായാണ് അവ കൂടുതൽ വിലയിരുത്തപ്പെടുന്നതെന്നും നെസ് വാഡിയ വ്യക്തമാക്കി.

English Summary

The Indian Premier League’s business enterprise value grew 11.4% to reach $20.6 billion in 2026. Royal Challengers Bengaluru retained the top spot as the most valuable franchise, crossing $312 million in brand value. Kolkata Knight Riders climbed to third place, officially surpassing Chennai Super Kings in brand rankings. Landmark buyout deals and a massive shift toward digital viewership powered the league’s overall commercial growth.

Follow Us
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി