AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഹാര്‍ദ്ദിക് പാണ്ഡ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ? വൈറല്‍ വീഡിയോ ഡീകോഡ് ചെയ്ത് ആരാധകര്‍

HardiK Pandya IPL Trade: ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്‌തേക്കുമെന്നായിരുന്നു ആദ്യം പ്രചാരണം.

ഹാര്‍ദ്ദിക് പാണ്ഡ്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കോ? വൈറല്‍ വീഡിയോ ഡീകോഡ് ചെയ്ത് ആരാധകര്‍
Hardik Pandya Trade RumourImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Aug 2026 | 08:33 PM

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്‌തേക്കുമെന്നായിരുന്നു ആദ്യം പ്രചാരണം. താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നോട്ടമിടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്റെ മുന്‍ ഫ്രാഞ്ചെസിയായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചുപോകാന്‍ പാണ്ഡ്യ പദ്ധതിയിട്ടെങ്കിലും, ക്യാപ്റ്റന്‍സി ലഭിക്കാത്തതിനാല്‍ ആ നീക്കം പാളിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

അതിനിടെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തുവിട്ട ഒരു വീഡിയോ ആരാധകര്‍ രസകരമായാണ് ഡീകോഡ് ചെയ്യുന്നത്. പരിക്കിനെ തുടര്‍ന്ന് ബിസിസിസിഐയുടെ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലുള്ള വരുൺ ചക്രവർത്തി ജിമ്മിൽ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ആണ് കെകെആര്‍ പങ്കുവെച്ചത്.

താരം ലിഫ്റ്റിംഗ് നടത്തുമ്പോൾ, ഹാർദിക് പാണ്ഡ്യ അദ്ദേഹത്തെ തമാശയായി അനുകരിക്കുന്നത് വീഡിയോയിൽ കാണാം. ഹാര്‍ദ്ദിക് പാണ്ഡ്യ കൊല്‍ക്കത്തയിലേക്ക് പോകുന്നതിന്റെ സൂചനയായാണ് ചില ആരാധകര്‍ തമാശരൂപേണ ഇത് വ്യാഖാനിച്ചത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് നിലവില്‍ അടിസ്ഥാനമില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തുവിട്ട വീഡിയോ:

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കിടെയാണ് വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റത്. വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുന്നതിനായി താരം സ്പിന്നർ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ കഠിന പരിശീലനത്തിലാണ്.

വരുണ്‍ ചക്രവര്‍ത്തി മാത്രമല്ല, നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ജസ്പ്രീത് ബുംറ, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ താരങ്ങളും പരിക്കിനെ തുടര്‍ന്ന് ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലുണ്ട്. താരങ്ങള്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാകുന്നത് ബിസിസിഐയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Also Read: IPL 2027 Trade: ഹാര്‍ദ്ദിക് ഉന്നമിട്ടത് ഗില്ലിന്റെ നായകസ്ഥാനം, ഒടുവില്‍ പാളി! ട്രേഡ് നീക്കം പൊളിഞ്ഞതിങ്ങനെ

ഹാര്‍ദ്ദിക് കെകെആറിലേക്കോ?

അജിങ്ക്യ രഹാനെ വിരമിച്ച പശ്ചാത്തലത്തില്‍ അടുത്ത സീസണില്‍ കൊല്‍ക്കത്തയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക് ഒരു മികച്ച ഓപ്ഷനാണ്. പക്ഷേ, ഹാര്‍ദ്ദികിനെ ട്രേഡ് ചെയ്യാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറാകുമോ എന്ന് കണ്ടറിയണം.

ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ, ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ അരങ്ങേറ്റ സീസണിൽ തന്നെ ഐപിഎൽ കിരീടം നേടുകയും 2023 ഐപിഎല്ലിൽ ഫൈനലിസ്റ്റുകളാകുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയ്ക്ക്‌ ഹാർദിക്കിൽ താല്പര്യമുണ്ടെങ്കിലും തങ്ങളുടെ പ്രമുഖ കളിക്കാരെ ആരെയും വിട്ടുനൽകാൻ മുംബൈ ഇന്ത്യന്‍സ് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.

കാമറൂൺ ഗ്രീനിനെ കൈമാറാൻ കെകെആർ പരിഗണിച്ചേക്കാം. എന്നാൽ അടുത്ത വർഷം ഐപിഎല്ലിന് തൊട്ടുപിന്നാലെ ആഷസ് പരമ്പര വരാനിരിക്കുന്നതിനാൽ ടൂർണമെന്റിൽ കാമറൂൺ ഗ്രീനിന്റെ ലഭ്യത അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ഈ ഓഫര്‍ മുംബൈ ഇന്ത്യന്‍സ് സ്വീകരിക്കാന്‍ സാധ്യത കുറവാണ്.

English Summary

A viral gym video featuring Varun Chakravarthy and Hardik Pandya sparked new IPL trade rumors. KKR is reportedly interested in acquiring Hardik as a potential captain after Ajinkya Rahane’s retirement.

Follow Us