Sanju Samson: പരിക്കിന്റെ പിടിയില്‍ ഇഷാന്‍ കിഷന്‍; സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്കോ?

Sanju Samson's ODI recall chances brighten following Ishan Kishan's injury: ബിസിസിഐ മെഡിക്കല്‍ സംഘം ഇഷാന്‍ കിഷന്‌ കൂടുതല്‍ വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചാല്‍ അദ്ദേഹത്തിന് ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് സഞ്ജു സാംസണ്‌ വഴി തുറക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ സഞ്ജുവായിരുന്നു കളിയിലെ താരം.

Sanju Samson: പരിക്കിന്റെ പിടിയില്‍ ഇഷാന്‍ കിഷന്‍; സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്കോ?

Sanju Samson against New Zealand

Published: 

23 Oct 2026 | 06:09 PM

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് പരിക്കേറ്റത് സഞ്ജു സാംസണിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവിന് നേരിയ സാധ്യത തുറക്കുന്നു. ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ടി20ക്കിടെയാണ് ഇഷാന്‍ കിഷന് പരിക്കേറ്റത്. വലതു തുടയുടെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് താരം രണ്ടാം ടി20യില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ഇഷാന്‍ കിഷന്റെ പരിക്കിനെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളൊന്നും ലഭ്യമായിട്ടില്ല. പരിക്ക് നേരിയത് മാത്രമാണെങ്കില്‍ മൂന്നാം ടി20യില്‍ അദ്ദേഹം തിരിച്ചെത്തിയേക്കും. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ സംഘം താരത്തിന് കൂടുതല്‍ വിശ്രമം വേണമെന്ന് നിര്‍ദ്ദേശിച്ചാല്‍ അദ്ദേഹത്തിന് ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് സഞ്ജുവിന് വഴി തുറക്കുന്നത്.

ഏകദിന പരമ്പരയ്ക്കായി രണ്ട് സ്‌ക്വാഡുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. ശ്രേയസ് അയ്യരാണ് അവസാന രണ്ട് മത്സരങ്ങളിലെ ക്യാപ്റ്റന്‍. ഈ രണ്ട് മത്സരങ്ങളില്‍ ഇഷാന്‍ കിഷനാണ് വൈസ് ക്യാപ്റ്റന്‍.

ബിസിസിഐ പങ്കുവെച്ച അപ്‌ഡേറ്റ്:

ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ കെഎല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പര്‍. അവസാന രണ്ട് മത്സരങ്ങളില്‍ ഇഷാന്‍ കിഷനാണ് പ്രധാന കീപ്പര്‍. ബാക്കപ്പ് കീപ്പറായി കുമാര്‍ കുശാഗ്രയെയാണ് തിരഞ്ഞെടുത്തത്. പരിക്ക് മൂലം ഇഷാന്‍ കിഷന്‍ പുറത്തായാല്‍ അദ്ദേഹത്തിന് പകരം ഒരു താരത്തെ സെലക്ഷന്‍ കമ്മിറ്റിക്ക് പരിഗണിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ സഞ്ജു സാംസണെ പരിഗണിക്കാന്‍ നേരിയ സാധ്യതയുണ്ട്.

Also Read: ‘ചേട്ടന്‍ നല്ല അടി കൊടുത്തു’! സഞ്ജുവിനെ മലയാളത്തില്‍ പുകഴ്ത്തി അജയ് ജഡേജ; കേരള ബന്ധം ഓര്‍ത്തെടുത്ത് ആരാധകര്‍

സഞ്ജു മികച്ച ഫോമില്‍

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 33 പന്തില്‍ എട്ട് ഫോറുകളുടെയും, നാല് സിക്‌സുകളുടെയും അകമ്പടിയോടെ 67 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിലെ സാഹചര്യങ്ങളില്‍ താന്‍ അനുയോജ്യനാണെന്ന് സഞ്ജു ഈ പ്രകടനത്തോടെ തെളിയിച്ചു.

മാത്രമല്ല, ഏകദിനത്തില്‍ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരം കൂടിയാണ് സഞ്ജു. 2023 ഡിസംബറിലാണ് താരം അവസാനമായി ഏകദിനം കളിച്ചത്. അവസാനം കളിച്ച മത്സരത്തില്‍ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ സെഞ്ചുറിയടിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇഷാന്‍ കിഷന് പകരക്കാരനെ കണ്ടെത്തേണ്ടി വന്നാല്‍ സ്വഭാവികമായും സഞ്ജുവിന്റെ പേര് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ ഇഷാന്‍ കിഷന്റെ പരിക്കിന്റെ വ്യാപ്തി അനുസരിച്ചാകും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നത്.

English Summary

Ishan Kishan suffered a thigh injury during the first T20 match against New Zealand. His potential absence from the upcoming ODI squad creates an opportunity for a replacement. Sanju Samson is a strong contender due to his recent impressive form and solid ODI record. The selectors’ final decision will depend entirely on the severity of Ishan’s injury.

Loading...
Unable to load recommendations.
Follow Us
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി