‘ചേട്ടന്‍ നല്ല അടി കൊടുത്തു’! സഞ്ജുവിനെ മലയാളത്തില്‍ പുകഴ്ത്തി അജയ് ജഡേജ; കേരള ബന്ധം ഓര്‍ത്തെടുത്ത് ആരാധകര്‍
Ajay Jadeja goes viral with Malayalam praise for Sanju Samson: 'ചേട്ടന്‍ നല്ല അടി കൊടുത്തെന്നും, നന്നായി കളിച്ചെന്നും' അജയ് ജഡേജ ടിവി പരിപാടിക്കിടെ പറഞ്ഞു. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരത്തെക്കുറിച്ച് വിലയിരുത്തുന്നതിനിടെയാണ് അജയ് ജഡേജ സഞ്ജുവിനെ മലയാളത്തില്‍ പുകഴ്ത്തിയത്. അജഡ് ജഡേജയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അദ്ദേഹത്തിന്റെ കേരള ബന്ധം ഓര്‍ത്തെടുത്ത് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണിനെ മലയാളത്തില്‍ പുകഴ്ത്തി മുന്‍താരം അജയ് ജഡേജ. ‘ചേട്ടന്‍ നല്ല അടി കൊടുത്തെന്നും, നന്നായി കളിച്ചെന്നും’ അജയ് ജഡേജ ടിവി പരിപാടിക്കിടെ പറഞ്ഞു. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരത്തെക്കുറിച്ച് വിലയിരുത്തുന്നതിനിടെയാണ് അജയ് ജഡേജ സഞ്ജുവിനെ മലയാളത്തില്‍ പുകഴ്ത്തിയത്. അജഡ് ജഡേജയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അദ്ദേഹത്തിന്റെ കേരള ബന്ധം ഓര്‍ത്തെടുത്ത് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.
അജയ് ജഡേജയുടെ അമ്മ ഷാന്‍ ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയാണ്. ഗുജറാത്തിലെ ജാംനഗറില്‍ നിന്നുള്ള മുന്‍ എംപിയായ ദൗലത് സിങ്ജി ജഡേജയെയാണ് ഷാന്‍ വിവാഹം കഴിച്ചത്. ഷാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും വിവാഹിതരായത്. 2024-ല്‍ 90-ാം വയസില്‍ ഡല്‍ഹിയില്‍ വെച്ചാണ് ഷാന്‍ അന്തരിച്ചത്.
വൈറല്‍ വീഡിയോ കാണാം:
View this post on Instagram
2022-ല്‍ അയര്‍ലന്‍ഡ് പര്യടനത്തിനിടെ ജഡേജയും സഞ്ജുവും മലയാളത്തില്‍ സംസാരിച്ചത് അന്ന് വൈറലായിരുന്നു. അന്ന് അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ടാം ടി20യില്‍ സഞ്ജു തകര്‍പ്പന്‍ അര്‍ധ ശതകം നേടിയിരുന്നു. മത്സരശേഷമാണ് ഇരുവരും മലയാളത്തില്‍ സംസാരിച്ചത്. ‘അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലേ’ എന്നായിരുന്നു അന്ന് ജഡേജയോട് സഞ്ജു ചോദിച്ചത്. ”ഇവിടെ സുഖമാണ്, അവിടെ സുഖമാണോ’ എന്ന് ജഡേജ തിരിച്ചു ചോദിച്ചു.
Also Read: ഇഷാൻ കിഷന് പരുക്ക്; സഞ്ജുവിനെ മാറ്റാതെ തന്നെ വൈഭവ് സൂര്യവംശിക്ക് കളിക്കാൻ വഴി തെളിഞ്ഞു
അജയ് ജഡേജ
ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബാംഗമാണ് അജയ് ജഡേജ. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹത്തെ സിംഹാസനത്തിന്റെ പുതിയ അവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 1971 ഫെബ്രുവരി ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1992 ഫെബ്രുവരി 28ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെ അരങ്ങേറി. ആ വര്‍ഷം നവംബര്‍ 13-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
2000 ഫെബ്രുവരി 26-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിനു വേണ്ടി അവസാന ടെസ്റ്റ് കളിച്ചു. ആ വര്‍ഷം ജൂണ്‍ മൂന്നിന് പാകിസ്ഥാനെതിരെയായിരുന്നു അവസാന ഏകദിന മത്സരം കളിച്ചത്. 15 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 576 റണ്‍സ് നേടി. 196 ഏകദിന മത്സരങ്ങളില്‍ നിന്നായി 5,359 റണ്‍സ് നേടിയിട്ടുണ്ട്. 20 വിക്കറ്റുകളും വീഴ്ത്തി. 111 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 8,100 റണ്‍സ് അടിച്ചുകൂട്ടിയ അജയ് ജഡേജ, 54 വിക്കറ്റുകളും സ്വന്തമാക്കി.
English Summary
Sanju Samson delivered an explosive batting performance in the first T20 match against New Zealand. Former Indian cricketer Ajay Jadeja praised Sanju’s brilliant knock during a Sony Sports Network broadcast.Jadeja surprised everyone by enthusiastically cheering for Sanju in Malayalam with the phrase, “Chettan nalla adi koduthu.” This interesting on-air moment quickly brought attention back to Jadeja’s deep-rooted personal connections with Kerala.