KCL 2026: കിരീടം നിലനിര്‍ത്താന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; സഞ്ജുവിന്റെ അസാന്നിധ്യം നിരാശ; സാലി നയിക്കും

Kerala Cricket League 2026: കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സീസണില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. സൂപ്പര്‍താരം സഞ്ജു സാംസണ്‍ ഇത്തവണ കളിക്കാത്തത് നിരാശയാണെങ്കിലും ടീമിന്റെ ആത്മവിശ്വാസത്തിന് കുറവില്ല. കഴിഞ്ഞ സീസണില്‍ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനം ടീമിന് കരുത്തായിരുന്നു.

KCL 2026: കിരീടം നിലനിര്‍ത്താന്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; സഞ്ജുവിന്റെ അസാന്നിധ്യം നിരാശ; സാലി നയിക്കും

Kochi Blue Tigers File Pic

Published: 

05 Aug 2026 | 04:10 PM

കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സീസണില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. സൂപ്പര്‍താരം സഞ്ജു സാംസണ്‍ ഇത്തവണ കളിക്കാത്തത് നിരാശയാണെങ്കിലും ടീമിന്റെ ആത്മവിശ്വാസത്തിന് കുറവില്ല. കഴിഞ്ഞ സീസണില്‍ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനം ടീമിന് കരുത്തായിരുന്നു. വെറും ആറു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും റണ്‍വേട്ടക്കാരില്‍ താരം നാലാമതുണ്ടായിരുന്നു. 368 മത്സരങ്ങളാണ് അടിച്ചുകൂട്ടിയത്. ഇത്തവണയും മികച്ച താരങ്ങളെയാണ് ബ്ലൂ ടൈഗേഴ്‌സ് അണിനിരത്തിയിരിക്കുന്നത്. സഞ്ജുവിന്റെ സഹോദരന്‍ സാലിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണിലും സാലി സാംസണായിരുന്നു നായകന്‍. ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍.

കൂടാതെ പരിചയസമ്പന്നരായ കെഎം ആസിഫ്, വിനൂപ് മനോഹരന്‍ തുടങ്ങിയവരും ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. കെസിഎല്‍ 2025-ല്‍ 12 മത്സരങ്ങളില്‍ നിന്ന് 414 റണ്‍സ് നേടിയ വിനൂപ് മനോഹരന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതുണ്ടായിരുന്നു.

എട്ട് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്ത്തിയ കെഎം ആസിഫ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ആഷിഖ്, ജെറിന്‍ പിഎസ് എന്നിവരും ഇത്തവണ കൊച്ചിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ മുഹമ്മദ് ആഷിഖ് നാലാമതും (10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ്), ജെറിന്‍ പിഎസ് അഞ്ചാമതും (12 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ്) എത്തിയിരുന്നു.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്‌ക്വാഡ്‌

സാലി സാംസണ്‍ (ക്യാപ്റ്റന്‍), ബേസില്‍ തമ്പി (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ആഷിഖ്, കെഎം ആസിഫ്, വിനൂപ് മനോഹരന്‍, മുഹമ്മദ് ഷാനു, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, ജെറിന്‍ പിഎസ്, വിപുല്‍ ശക്തി, ജോബിന്‍ ജോബി, മിഥുന്‍ പികെ, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ്, മനു കൃഷ്ണന്‍, കാര്‍ത്തിക് ബി നായര്‍, അനീഷ് രാജന്‍, ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ ശ്രീധര്‍, അനന്ദു സുനില്‍, ആദി അഭിലാഷ്.

Also Read: IND vs SL: ആദ്യ ടെസ്റ്റിന് മുമ്പ് സസ്‌പെന്‍സ്! ഇന്ത്യന്‍ ടീം കൊളംബോയിലെത്തി’ സായ് സുദര്‍ശന്‍ ‘മിസിങ്’

പരിശീലിപ്പിക്കാന്‍ ഇവര്‍

പരിശീലകസംഘത്തെയും നേരത്തെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. റൈഫി വിന്‍സെന്റ് ഗോമസ് പ്രധാന പരിശീലകനായി തുടരും. സിഎം ദീപക്കാണ് കോച്ചിങ് ഡയറക്ടര്‍. സനുത്ത് ഇബ്രാഹിമാണ് ലീഡ് കോച്ച്. എസ് അനീഷ് ബൗളിങ് പരിശീലിപ്പിക്കും. റോബര്‍ട്ട് ഫെര്‍ണാണ്ടസ് മെന്ററായി തുടരും. സജി സോമസുന്ദരമാണ് പെര്‍ഫോമന്‍സ് അനലിസ്റ്റ്.

അബ്ദുല്‍ ഫത്താഹ് ഇസ്മായിലാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഫിസിയോ. ഗിരീഷ് ഇ.കെ. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായി തുടരും. ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസാണ് ട്രെയിനര്‍. ഓഗസ്ത് 20 മുതല്‍ സെപ്തംബര്‍ അഞ്ച് വരെയാണ് കെസിഎല്‍ മൂന്നാം സീസണ്‍ നടക്കുന്നത്.

അതേസമയം, രഘു രാമചന്ദ്രനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സിഒഒ) ആയി നിയമിച്ചിരുന്നു. സ്പോർട്സ്, മീഡിയ, ബ്രോഡ്കാസ്റ്റിംഗ്, ബിസിനസ്സ് എന്നിവയിലായി 30 വർഷത്തിലേറെ നേതൃപാടവമുള്ളയാളാണ് രഘു രാമചന്ദ്രന്‍. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, സൂപ്പർ ലീഗ് കേരള എന്നിവയുടെ കൺസൾട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുഭാഷ് ജോര്‍ജ് മാനുവലാണ് ടീം ഉടമ. മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ സഹ ഉടമയാണ്. ബിഷ് സ്‌മൈര്‍ ആണ് ഗ്ലോബല്‍ സിഇഒ. ശിവപ്രസാദ് (ഡയറക്ടര്‍), സാരത്ത് രാജ് (ഡയറക്ടര്‍), ജോസ് മാനുവല്‍ (സ്‌പോണ്‍സര്‍ഷിപ്പ് ഡയറക്ടര്‍), അഖില്‍ ചന്ദ്രന്‍ (ഓപ്പറേഷന്‍സ് ഹെഡ്), ശ്യാമിലി കെ രാജ് (എച്ച്ആര്‍ ഹെഡ്) എന്നിവരും നേതൃത്വത്തിലുണ്ട്.

English Summary

Defending champions Kochi Blue Tigers are aiming to retain their title in the third season of the Kerala Cricket League. Although star batter Sanju Samson is missing this season, team morale remains high. Saly Samson leads the team as captain, with Basil Thampi serving as vice-captain.

Follow Us
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു