AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IND vs SL: ആദ്യ ടെസ്റ്റിന് മുമ്പ് സസ്‌പെന്‍സ്! ഇന്ത്യന്‍ ടീം കൊളംബോയിലെത്തി’ സായ് സുദര്‍ശന്‍ ‘മിസിങ്’

India vs Sri Lanka Test Series 2026: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം കൊളംബോയിലെത്തി. താരങ്ങള്‍ക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും പുറമെ നാല് നെറ്റ് ബൗളർമാരും ഇന്ത്യൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ യുവ ബാറ്റര്‍ സായ് സുദര്‍ശന്‍ സംഘത്തിനൊപ്പമുണ്ടായിരുന്നില്ല.

IND vs SL: ആദ്യ ടെസ്റ്റിന് മുമ്പ് സസ്‌പെന്‍സ്! ഇന്ത്യന്‍ ടീം കൊളംബോയിലെത്തി’ സായ് സുദര്‍ശന്‍ ‘മിസിങ്’
Sai SudharsanImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Aug 2026 | 10:57 PM

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം കൊളംബോയിലെത്തി. താരങ്ങള്‍ക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും പുറമെ നാല് നെറ്റ് ബൗളർമാരും ഇന്ത്യൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ യുവ ബാറ്റര്‍ സായ് സുദര്‍ശന്‍ സംഘത്തിനൊപ്പമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായിട്ടാണ് അദ്ദേഹത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചെറിയൊരു പരിക്കിനെ തുടർന്ന് സുദർശൻ ഇന്ത്യൻ ടീമിനൊപ്പം കൊളംബോയിലേക്കുള്ള വിമാനത്തിൽ കയറിയില്ലെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് ഏഴിന്‌ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ പരിശീലന മത്സരത്തിൽ സുദർശൻ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായിരിക്കുകയാണ്. അടുത്തിടെ നടന്ന ഇന്ത്യ എ ശ്രീലങ്ക പര്യടനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായിട്ടില്ലെന്നാണ് വിവരം.

ദേവ്ദത്ത് പടിക്കലിന് അവസരമോ?

സായ് സുദര്‍ശന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍, കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലെത്തിയേക്കും. ശ്രീലങ്ക എയ്‌ക്കെതിരായ മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെുത്തിരുന്നു. നേരത്തെ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സായ് സുദര്‍ശന്റെ പരിക്കും ആശങ്ക ഉയര്‍ത്തുന്നത്.

ബുംറയ്ക്ക് പകരം ആക്വിബ് നബിയെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ആക്വിബ് നബിക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. ജമ്മു കശ്മീരിന്റെ കന്നി രഞ്ജി ട്രോഫി കിരിട നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് ആക്വിബ് നബി.

Also Read: വീട്ടില്‍ കലിപ്പ് സീന്‍! കളിക്കാന്‍ വിടില്ലെന്ന് കട്ടായം പറഞ്ഞ് അച്ഛന്‍; തടസങ്ങളെ മറികടന്ന ആഖിബിന്റെ പോരാട്ടം

ഇന്ത്യൻ ടീം:

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരൻഷ് ജെയിൻ, ആക്വിബ് നബി.

തനുഷ് കൊട്ടിയാൻ, ഹർഷ് ദുബെ, വിപ്രാജ് നിഗം എന്നിവരാണ് നെറ്റ് ബൗളര്‍മാര്‍. കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ ഒരാളാണ് കൊട്ടിയാൻ. മുമ്പും ഇന്ത്യൻ ടീം ക്യാമ്പുകളുടെ ഭാഗമായിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തോടെയാണ് വിദർഭയുടെ ഹർഷ് ദുബെ ശ്രദ്ധാകേന്ദ്രമായത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമാണ് വിപ്രാജ് നിഗം.

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര

രണ്ട് മത്സരങ്ങളാണ് ശ്രീലങ്കയില്‍ ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഓഗസ്ത് 15-ന് ആരംഭിക്കും. ഓഗസ്ത് 23-നാണ് രണ്ടാം മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്തിയേ തീരൂ.

English Summary

Team India landed in Sri Lanka for a two-match Test series starting August 15 in Galle. Batter Sai Sudharsan missed the flight due to a minor foot injury. Shubman Gill is leading the 15-member updated squad with head coach Gautam Gambhir.

Follow Us