Kerala Cricket League 2026: കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം! കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3 എപ്പോള്‍, എവിടെ കാണാം?

KCL Season 3: കേരള ക്രിക്കറ്റ് ലീഗിന്റെ സീസണ്‍ മൂന്നിന് നാളെ തുടക്കമാകും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ഓഗസ്ത് 20 മുതല്‍ സെപ്തംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍. ഒരു ദിവസം രണ്ട് മത്സരങ്ങളുണ്ട്.

Kerala Cricket League 2026: കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം! കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3 എപ്പോള്‍, എവിടെ കാണാം?

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ ക്യാപ്റ്റന്‍മാര്‍

Published: 

19 Aug 2026 | 06:03 PM

മലയാളി ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ സീസണ്‍ മൂന്നിന് (കെസിഎല്‍ 2026) നാളെ (ഓഗസ്ത് 20) തുടക്കമാകും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ഓഗസ്ത് 20 മുതല്‍ സെപ്തംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ എന്നീ നിലയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും, രണ്ടാമത്തെ പോരാട്ടം വൈകിട്ട് 6.45-നും ആരംഭിക്കും.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നിങ്ങനെ ആറു ഫ്രാഞ്ചെസികളാണ് ഏറ്റുമുട്ടുന്നത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് നിലവിലെ ജേതാക്കള്‍.

കെസിഎല്‍ മത്സരങ്ങള്‍ എവിടെ കാണാം?

കേരള ക്രിക്കറ്റ് ലീഗ് 2026-ന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം ജിയോഹോട്ട്‌സ്റ്റാറിനാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും കെസിഎല്‍ സീസണ്‍ മൂന്ന് മത്സരങ്ങള്‍ കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3 ചാനലിലാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ഈ സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സും, കാലിക്കറ്റ് ഗ്ലോബസ്റ്റാര്‍സും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പ്രഥമ സീസണിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നേരിടും.

Also Read: KCL 2026 Prize Money: കെസിഎല്‍ വിജയികള്‍ക്ക് സമ്മാനമായി എത്ര രൂപ ലഭിക്കും? തുക കേട്ട് ഞെട്ടരുത്‌

ഫ്രാഞ്ചെസികളും ക്യാപ്റ്റന്‍മാരും

  • കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി സാംസണ്‍
  • ഏരീസ് കൊല്ലം സെയിലേഴ്‌സ്: വത്സല്‍ ഗോവിന്ദ്‌
  • കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: രോഹന്‍ കുന്നുമ്മല്‍
  • ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണപ്രസാദ്‌
  • തൃശൂര്‍ ടൈറ്റന്‍സ്: അഖില്‍ എംഎസ്‌
  • ആലപ്പി റിപ്പിള്‍സ്: സച്ചിന്‍ ബേബി

ഇത്തവണത്തെ ഫിക്‌സ്ചര്‍ എങ്ങനെ?

ആറു ടീമുകളും രണ്ട് തവണ വീതം പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കുന്ന നാലു ടീമുകള്‍ സെമി ഫൈനലിലെത്തും. സെപ്തംബര്‍ നാലിന് സെമി ഫൈനലുകള്‍ നടക്കും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെയും, രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയും നേരിടും. സെപ്തംബര്‍ അഞ്ചിന് കലാശപ്പോരാട്ടം നടക്കും.

ഐപിഎല്ലിലും, രാജ്യാന്തര മത്സരങ്ങളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് കെസിഎല്ലിലും ഒരുക്കുന്നത്. നവീന ‘ഹോക് ഐ’ ബോള്‍ ട്രാക്കിങ് സംവിധാനവും, ഡിആര്‍എസും ഉണ്ടായിരിക്കും. ലൈവ് സംപ്രേക്ഷണ ക്യാമറകള്‍ക്ക് പുറമെ പ്രത്യേക ക്യാമറകള്‍ കാര്യവട്ടം സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ആറു ക്യാപ്റ്റന്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ആദ്യ രണ്ട് സീസണിലും വന്‍ ജനപ്രീതിയാണ് കെസിഎല്ലിന് ലഭിച്ചത്. ഇത്തവണയും അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന കെസിഎല്‍ മലയാളി താരങ്ങള്‍ക്ക് വന്‍ അവസരമാണ് തുറന്നിടുന്നത്.

English Summary

The Kerala Cricket League Season 3 takes place from August 20 to September 5, 2026, at Thiruvananthapuram’s Greenfield International Stadium. Six franchise teams will compete. Fans can catch double-header daily matches live on TV via Star Sports 3. Digital live streaming is available on JioHotstar for mobile viewers.

Loading...
Unable to load recommendations.
Follow Us
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
തമിഴ്‌നാട്ടിലെ എല്ലാ എം.എൽ.എമാർക്കും ഇനിമുതൽ സർക്കാർ വക കാറും അലവൻസും
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്