AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KCL 2026 Prize Money: കെസിഎല്‍ വിജയികള്‍ക്ക് സമ്മാനമായി എത്ര രൂപ ലഭിക്കും? തുക കേട്ട് ഞെട്ടരുത്‌

Check Winning Amount for Champions, Runners-Up and Semi-Finalists in KCL 2026: കെസിഎല്‍ 2026ല്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുകയും റണ്ണറപ്പിനെ തേടിയെത്തുന്ന സമ്മാനങ്ങളുമാണ് ഇപ്പോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കഴിഞ്ഞ സീസണിലെ സമ്മാനത്തുക തന്നെയാണോ ഈ വര്‍ഷവും ലഭിക്കുകയെന്നറിയാം.

KCL 2026 Prize Money: കെസിഎല്‍ വിജയികള്‍ക്ക് സമ്മാനമായി എത്ര രൂപ ലഭിക്കും? തുക കേട്ട് ഞെട്ടരുത്‌
കെസിഎല്‍ Image Credit source: Facebook
Shiji M K
Shiji M K | Published: 19 Aug 2026 | 12:19 PM

കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) മൂന്നാം സീസണിന് ഇതാ തുടക്കം കുറിച്ചിരിക്കുന്നു. ആറ് ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് കെസിഎലിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജകീയമാണ് ടീം ലോഞ്ച് നടന്നത്. കോവളത്ത് വെച്ച് നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും അവതരിപ്പിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

കെസിഎല്‍ 2026ല്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുകയും റണ്ണറപ്പിനെ തേടിയെത്തുന്ന സമ്മാനങ്ങളുമാണ് ഇപ്പോള്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. കഴിഞ്ഞ സീസണിലെ സമ്മാനത്തുക തന്നെയാണോ ഈ വര്‍ഷവും ലഭിക്കുകയെന്നറിയാം.

കെസിഎല്‍ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനം

കഴിഞ്ഞ സീസണില്‍ 30 ലക്ഷം രൂപയാണ് വിജയിച്ച ടീമിന് ലഭിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആയിരുന്നു 2025ല്‍ വിജയ കിരീടം ചൂടിയത്. കൊല്ലം സെയിലേഴ്‌സിനെ തോല്‍പ്പിച്ചായിരുന്നു ഈ വിജയം. കിരീടത്തിനെപ്പം ലഭിച്ച 30 ലക്ഷം രൂപ മുഴുവനായി താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബോണസായി നല്‍കുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷവും 30 ലക്ഷം രൂപ തന്നെയാണ് കെസിഎല്‍ വിജയികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

റണ്ണറപ്പിനെ തേടിയെത്തുന്നത്

2025ലെ മത്സരത്തിന് 20 ലക്ഷം രൂപയാണ് റണ്ണറപ്പായ ടീമിന് ലഭിച്ചത്. കൊച്ചിയോട് പരാജയപ്പെട്ട കൊല്ലം സെയിലേഴ്‌സ് ആയിരുന്നു 2025 ലെ റണ്ണറപ്പ്. ഈ വര്‍ഷവും ഇതേ സമ്മാനത്തുക തന്നെ വിതരണം ചെയ്യുമെന്നാണ് വിവരം. സെമിഫൈനലിസ്റ്റിന് 5 ലക്ഷം രൂപയും വിതരണം ചെയ്യുന്നതാണ്.

സമ്മാനത്തുകയില്‍ മാറ്റമുണ്ടാകുമോ?

കെസിഎല്‍ 2026 ന്റെ സമ്മാനത്തുകയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ വന്നിട്ടില്ല. 2025ലെ അതേ സമ്മാനത്തുകകള്‍ തന്നെയാകും ഇത്തവണയും വിതരണം ചെയ്യുന്നതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Also Read: Sanju Samson: സാറിന്റെ പഴയ ഗ്യാങ്ങാണ്…വന്ന വഴി അത്ര പെട്ടെന്നൊന്നും സഞ്ജു മറക്കില്ലെടോ

എന്താണ് കെസിഎല്‍?

കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് കെസിഎല്‍. കേരളത്തിലെ മികച്ച താരങ്ങള്‍ക്ക് വേദിയൊരുക്കുക എന്നതാണ് ലീഗിന്റെ പ്രധാന ലക്ഷ്യം. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ മത്സരത്തിന്റെ ഭാഗമാകുന്നു.

കെസിഎലില്‍ എത്ര ടീമുകള്‍?

കെസിഎല്‍ 2026ല്‍ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി മത്സരിക്കുന്നത്. താരലേലത്തിലൂടെ ടീമുകള്‍ തങ്ങളുടെ സ്‌ക്വാഡുകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച ആഭ്യന്തര താരങ്ങളെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെയുണ്ടായി. താരലേലത്തില്‍ സിബിന്‍ ഗിരീഷിനെയാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയത്. ആലപ്പുഴ റിപ്പിള്‍സ് 11.80 ലക്ഷം രൂപയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്.

English Summary

KCL 2026 is set to feature an exciting battle for the championship and prize money. The previous season awarded ₹30 lakh to the winners, ₹20 lakh to the runners-up and ₹5 lakh each to the semi-finalists. Here is a look at the KCL 2026 prize money and the expected rewards for the top teams.

Follow Us