Ranji Trophy 2025: കർണാടകയ്ക്കെതിരെ കേരളം ഇന്നിംഗ്സ് പരാജയത്തിലേക്ക്; രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടം

Kerala To Innings Defeat vs Karnataka: കർണാടകയ്ക്കെതിരെ കേരളം ഇന്നിംഗ്സ് തോൽവിയിലേക്ക്. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തിന് കർണാടകയുടെ ആദ്യ ഇന്നിംഗ്സിലേക്ക് ഇനിയും 238 റൺസ് കൂടിയാണ് വേണ്ടത്.

Ranji Trophy 2025: കർണാടകയ്ക്കെതിരെ കേരളം ഇന്നിംഗ്സ് പരാജയത്തിലേക്ക്; രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടം

കവെരപ്പ

Published: 

04 Nov 2025 12:55 PM

രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കെതിരെ കേരളം ഇന്നിംഗ്സ് പരാജയത്തിലേക്ക്. കർണാടക ഉയർത്തിയ 586 റൺസ് പിന്തുടർന്നിറങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 110 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ കേരളം 238 റൺസിന് ഓളൗട്ടായിരുന്നു. കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ കേരള ടീം കഴിഞ്ഞ രണ്ട് കളിയിലും ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു.

കരുൺ നായർ (233), ആർ സ്മരൺ (220 നോട്ടൗട്ട്) എന്നിവരുടെ ഇരട്ടസെഞ്ചുറികളാണ് കർണാടകയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ കേരളത്തിനായി ഒന്നാം ഇന്നിംഗ്സിൽ 88 റൺസ് നേടിയ ബാബ അപരാജിത് ടോപ്പ് സ്കോററായി. നാല് വിക്കറ്റ് വീഴ്ത്തിയ വിദ്വാത് കവെരപ്പയാണ് കേരളത്തെ തകർത്തത്.

Also Read: Sanju Samson: സഞ്ജുവിൻ്റെ ഡൽഹി കൈമാറ്റം ഏറെക്കുറെ ഉറപ്പ്; ക്യാപ്റ്റനാവില്ലെന്ന് റിപ്പോർട്ടുകൾ

ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളത്തെ രണ്ട് വിക്കറ്റ് വീഴ്ത്തിയ കവെരപ്പയും മൊഹ്സിൻ ഖാനും ചേർന്ന് കെട്ടുകെട്ടിച്ചു. 33 റൺസായ കൃഷ്ണ പ്രസാദ് ആണ് ആണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയത്. ബാബ അപരാജിതും (10) സച്ചിൻ ബേബിയുമാണ് (2) ക്രീസിൽ.

കഴിഞ്ഞ തവണ സഞ്ജു സാംസൺ ഇല്ലാതെ ഫൈനൽ വരെയെത്തിയ കേരളം ഇത്തവണ നിരാശാജനകമായ പ്രകടനങ്ങളാണ് നടത്തുന്നത്. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ കളി കളിച്ച സഞ്ജു ഫിഫ്റ്റിയടിച്ചിരുന്നു. പിന്നീട് ഓസീസ് ടി20 പരമ്പരയ്ക്ക് പോയ സഞ്ജു പഞ്ചാബിനും കർണാടകയ്ക്കും എതിരെ കളിച്ചില്ല. കഴിഞ്ഞ സീസണിൽ പലപ്പോഴും ടീമിനെ രക്ഷിച്ച സൽമാൻ നിസാർ കളിക്കാത്തതും ജലജ് സക്സേന ടീം വിട്ടതും വിക്കറ്റ് വേട്ട നടത്തിയ നിധീഷ് എംഡി ഫോമൗട്ടായതുമാണ് കേരളത്തിന് തിരിച്ചടി ആയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ