Sanju Samson: ഒടുവില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയൊരു ഏകദിന ലോകകപ്പ് സ്‌ക്വാഡ്; ഉത്തപ്പയുടെ ആഗ്രഹം ഫലിക്കുമോ?

Sanju Samson IN, Big Surprise Included: 2027-ലെ ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണും വേണമെന്ന് റോബിന്‍ ഉത്തപ്പ. സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027-ലെ ഏകദിന ലോകകപ്പിനുള്ള തന്റെ 'പ്രിയപ്പെട്ട സ്‌ക്വാഡ്' ഉത്തപ്പ വെളിപ്പെടുത്തി.

Sanju Samson: ഒടുവില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയൊരു ഏകദിന ലോകകപ്പ് സ്‌ക്വാഡ്; ഉത്തപ്പയുടെ ആഗ്രഹം ഫലിക്കുമോ?

Sanju Samson ODI World Cup Selection

Published: 

20 Aug 2026 | 03:38 PM

Sanju Samson gets big support: അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണും വേണമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027-ലെ ഐസിസി പുരുഷ ഏകദിന ലോകകപ്പിനുള്ള തന്റെ ‘പ്രിയപ്പെട്ട സ്‌ക്വാഡ്’ ഉത്തപ്പ വെളിപ്പെടുത്തി. ഉത്തപ്പ തിരഞ്ഞെടുത്ത സ്‌ക്വാഡില്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെയും ഉത്തപ്പ തിരഞ്ഞെടുത്തിട്ടുണ്ട്. ഓപ്പണർമാരായി രോഹിത് ശർമ്മയെയും ശുഭ്മൻ ഗില്ലിനെയുമാണ് ഉത്തപ്പ ഉൾപ്പെടുത്തിയത്.

മൂന്നാം നമ്പറിൽ വിരാട് കോലിയെയും നാലാം നമ്പറിൽ ശ്രേയസ് അയ്യരെയുമാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഇഷാൻ കിഷനെ ഒഴിവാക്കി. ബാക്കപ്പ് ഓപ്പണറായി ടീമിൽ ഇടം നേടിയത് കൗമാര പ്രതിഭയായ വൈഭവ് സൂര്യവംശിയാണ്.

സഞ്ജുവിനും സ്ഥാനം

ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെ തിരഞ്ഞെടുത്തപ്പോൾ, ബാക്കപ്പായി സഞ്ജു സാംസണെയും ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥിര സാന്നിധ്യമല്ലാത്തതിനാൽ സഞ്ജുവിന്റെ ഉൾപ്പെടുത്തലും ഏറെ അപ്രതീക്ഷിതമാണ്. ഏകദിനത്തില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജുവിന് 2023 ഡിസംബറിനു ശേഷം 50 ഓവര്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചിട്ടില്ല. റിഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ സംഘത്തിലേക്ക് ഉത്തപ്പ സഞ്ജുവിന് മുൻഗണന നൽകിയത്.

ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ മൂന്ന് ഓൾറൗണ്ടർമാരെ ഉൾപ്പെടുത്തിയപ്പോൾ കുൽദീപ് യാദവാണ് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ എന്നീ നാല് ഫാസ്റ്റ് ബൗളർമാരെ ഉത്തപ്പ തിരഞ്ഞെടുത്തു. 2022-ന് ശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത ഭുവനേശ്വർ കുമാറിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്.

Also Read: Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്

2027 ഏകദിന ലോകകപ്പിനുള്ള റോബിൻ ഉത്തപ്പയുടെ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

യശസ്വി ജെയ്‌സ്വാളും ഇഷാൻ കിഷനും പുറത്ത്

ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമിലെ പ്രധാനപ്പെട്ട ചില താരങ്ങളെ ഉത്തപ്പ ഒഴിവാക്കി. യശസ്വി ജെയ്‌സ്വാളിന്റെ ഒഴിവാക്കിയതാണ്‌ ഏറ്റവും ശ്രദ്ധേയം. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും ഉത്തപ്പ ടീമിൽ എടുത്തില്ല. വാഷിംഗ്ടൺ സുന്ദറാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം. നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടംപിടിച്ചില്ല. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ഒഴിവാക്കി.

English Summary

Robin Uthappa selected his 15-member India squad for the 2027 ODI World Cup. He picked Sanju Samson as the backup wicketkeeper behind KL Rahul. The squad features top stars like Rohit Sharma and Virat Kohli alongside young talent.

Loading...
Unable to load recommendations.
Follow Us
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്