AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്

Aneesh Reveals His Wish to See Sanju Samson as a Contestant in Bigg Boss Malayalam Season 8: മത്സരങ്ങള്‍ തുടങ്ങും മുമ്പേ എട്ടാം സീസണിലേക്ക് എത്താന്‍ പോകുന്ന മത്സരാര്‍ഥികളെ കുറിച്ചുള്ള കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമാ താരങ്ങള്‍, സീരിയല്‍ താരങ്ങള്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ ഉള്‍പ്പെടെ ബിഗ് ബോസ് മത്സരാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Sanju Samson: ബിഗ് ബോസ് മത്സരാര്‍ഥിയായി സഞ്ജു സാംസണ്‍; ക്രിക്കറ്റ് താരത്തിന്റെ വരവ് കാത്ത് അനീഷ്
ബിഗ് ബോസ് മലയാളം ലോഗോ, സഞ്ജു സാംസണ്‍ Image Credit source: Social Media and PTI
Shiji M K
Shiji M K | Published: 20 Aug 2026 | 10:33 AM

ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. മത്സരത്തിന് മുന്നോടിയായുള്ള അഗ്നിപരീക്ഷ ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. സാധാരണക്കാരായ ആളുകള്‍ക്ക് ബിഗ് ബോസിലേക്ക് പ്രവേശനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് അഗ്നിപരീക്ഷ മത്സരം നടത്തുന്നത്. അഗ്നിപരീക്ഷ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ബിഗ് ബോസിലെത്താം. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ രണ്ടില്‍ കൂടുതല്‍ കോമണര്‍ മത്സരാര്‍ഥികള്‍ ബിഗ് ബോസിലുണ്ടാകും.

മത്സരങ്ങള്‍ തുടങ്ങും മുമ്പേ എട്ടാം സീസണിലേക്ക് എത്താന്‍ പോകുന്ന മത്സരാര്‍ഥികളെ കുറിച്ചുള്ള കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമാ താരങ്ങള്‍, സീരിയല്‍ താരങ്ങള്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ ഉള്‍പ്പെടെ ബിഗ് ബോസ് മത്സരാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരാളുടെ പേര് കൂടി ചേര്‍ക്കപ്പെടുകയാണ്, സാക്ഷാല്‍ സഞ്ജു സാംസണ്‍ ആണത്.

കഴിഞ്ഞ സീസണിലെ റണ്ണറപ്പായ അനീഷ് പങ്കുവെച്ച തന്റെ ആഗ്രഹമാണ് ഇപ്പോള്‍ സഞ്ജു സാംസണിലേക്ക് ആരാധകരെ എത്തിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിന്റെ ഭാഗമാകണമെന്നാണ് അനീഷിന്റെ ആഗ്രഹം. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും അനീഷ് എക്കണോമിക് ടൈംസിനോട് പ്രതികരിച്ചു.

സഞ്ജു സാംസണ്‍ ബിഗ് ബോസ് മലയാളത്തിന്റെ ഭാഗമാകില്ലെന്ന് തനിക്കറിയാം, പക്ഷെ ബിഗ് ബോസില്‍ സഞ്ജു സാംസണെ കാണാന്‍ താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ കായികരംഗത്ത് വമ്പന്‍ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കാരണക്കാരനായ മലയാളി, അദ്ദേഹത്തെ പോലുള്ള മികച്ച താരങ്ങള്‍ ഷോയ്ക്കും കേരള പ്രേക്ഷകര്‍ക്കും എന്ത് സംഭാവനയാകും നല്‍കാന്‍ പോകുന്നതെന്ന് കാണാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് അനീഷ് പറഞ്ഞു.

സഞ്ജു സാംസണിന്റെ വരവോടെ സംസ്ഥാനത്തെ കായിക മേഖലയ്ക്ക് ഒരു പുഷ് ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റും ഫുട്‌ബോളും മാത്രമല്ല, മറ്റ് കായിക ഇനങ്ങളും അംഗീകാരം നേടട്ടെ. അതിനാല്‍ ഒരു കായികതാരം ഷോയിലെത്തുന്നത് ഗുണം ചെയ്യുമെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

Also Read: Bigg Boss Malayalam: ‘ബിഗ് ബോസ്’ പേരിൽ ആ ‘g’ ഇരട്ടിച്ചതിന് പിന്നിൽ? ‘ബിഗ് ബ്രദർ’ ബോസായത് ഇങ്ങനെ….

അതേസമയം, വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അനീഷിന്റെ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലേക്കുള്ള എന്‍ട്രി. ഷോയിലെ ആദ്യ പുരുഷ കോമണര്‍ മത്സരാര്‍ഥി കൂടിയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ തന്നെ അനീഷ് പുറത്താകുമെന്ന് പലരും കരുതിയിരുന്നെങ്കിലും 100 ദിവസം ഹൗസിനുള്ളില്‍ നിന്ന അദ്ദേഹം ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തു. തന്റെ വ്യത്യസ്തമായ ഗെയിം പ്ലേ തന്നെയാണ് അനീഷിന് പ്രേക്ഷകപ്രീതി നേടിക്കൊടുത്തതും.

ബിഗ് ബോസ് മലയാളം സീസണ്‍ എട്ട്

ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലേക്ക് വരാന്‍ പോകുന്ന സെലിബ്രിറ്റി മത്സരാര്‍ഥികളെ കുറിച്ച് പലതരത്തിലുള്ള പ്രവചനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നടി നീന കുറുപ്പ്, കുക്ക് വിത്ത് കോമഡി ഫെയിം സന്ധ്യ, അനീഷ് രവി, രോഹന്‍ ലോന തുടങ്ങിയവരുടെ പേരുകളാണ് മുന്നില്‍. സെപ്റ്റംബര്‍ ആറിനാണ് ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിന്റെ ഗ്രാന്‍ഡ് ലോഞ്ച്.

English Summary

Former Bigg Boss Malayalam contestant Aneesh TA has expressed his wish to see cricketer Sanju Samson as a contestant in Season 8. His statement has sparked curiosity among fans.

Follow Us