അവൻ ഒറ്റയ്ക്ക് നിങ്ങൾക്ക് മത്സരങ്ങൾ ജയിച്ചു തരും; ​വൈഭവ് ‘ക്രിക്കറ്റ് ​ദൈവത്തിന്റെ മകൻ’ എന്ന് മുൻ താരം

Kris Srikkanth Demands 2027 ODI World Cup Spot for Vaibhav Suryavanshi: ''ശ്രീലങ്ക ഏകദിന പരമ്പരയ്ക്കായി വരുന്നുണ്ട്, അവിടെ അവന് അവസരം നൽകൂ. അവനെ ടീമിലെടുത്ത് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനങ്ങളിൽ കളിപ്പിക്കുക. സൂര്യവംശിയെ ശരിക്കും വളർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ, 2027-ലെ ലോകകപ്പിന് അവനെ കൊണ്ടുപോകൂ. 15 അംഗ ടീമിൽ അവനെ ഉൾപ്പെടുത്തൂ. ഒരു ദിവസം അവൻ ഒറ്റയ്ക്ക് ടീമിനായി മത്സരങ്ങൾ ജയിച്ചുതരും," - എന്ന് ശ്രീകാന്ത് പറഞ്ഞു.

അവൻ ഒറ്റയ്ക്ക് നിങ്ങൾക്ക് മത്സരങ്ങൾ ജയിച്ചു തരും; ​വൈഭവ് ക്രിക്കറ്റ് ​ദൈവത്തിന്റെ മകൻ എന്ന് മുൻ താരം

Kris Srikkanth Demands 2027 Odi World Cup Spot For Vaibhav Suryavanshi

Published: 

27 Nov 2026 | 10:23 PM

ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം ​വൈഭവ് സൂര്യവംശിയെ ‘ക്രിക്കറ്റ് ​ദൈവത്തിന്റെ മകൻ’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയുടെ മുൻ ഓപ്പണറും മുൻ സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. 2027-ലെ ലോകകപ്പ് ടീമിൽ ​വൈഭവിനെ ഉൾപ്പെടുത്തണമെന്നും ഒരു ദിവസം അവൻ ഒറ്റയ്ക്ക് ടീമിനായി മത്സരങ്ങൾ ജയിച്ചുതരുമെന്നും അ‌ദ്ദേഹം പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ​വൈഭവ് സൂര്യവംശിക്കായി ശ്രീകാന്ത് വീണ്ടും ശക്തമായ വാദങ്ങൾ ഉയർത്തി രംഗത്തെത്തിയത്. ​വൈഭവിനെ ടീമിൽ കാര്യമായി പരിഗണിക്കുന്നില്ല എന്ന ആക്ഷേപത്തോടെ, കോച്ച് ഗൗതം ഗംഭീറിനെതിരേ ശ്രീകാന്ത് കടുത്ത വിമർശനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇക്കെതിരെ ​വൈഭവ് തകർപ്പൻ ഡബിൾ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ശ്രീകാന്ത് ഈ 15 വയസുകാരനായി കൂടുതൽ ശക്തമായി വാദിച്ച് രംഗത്തെത്തിയത്. “അവൻ എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ കഴിവുള്ള താരമാണ്. ടെസ്റ്റ് മത്സരങ്ങളിൽ കളിപ്പിക്കാൻ താൽപ്പര്യമില്ലെങ്കിൽ പോലും, കുറഞ്ഞപക്ഷം 15 അംഗ ടീമിലെങ്കിലും അവനെ ഉൾപ്പെടുത്തണം. ഇനി ഇതിൽ സംശയത്തിനൊന്നും ഇടമില്ല”.

Also Read: രോഹിത് ശർമ്മ വീണ്ടും മുംബൈ ഇന്ത്യൻസ് നായകൻ; ലക്ഷ്യം മും​ബൈക്ക് ആറാം കിരീടം!

”ശ്രീലങ്ക ഏകദിന പരമ്പരയ്ക്കായി വരുന്നുണ്ട്, അവിടെ അവന് അവസരം നൽകൂ. അവനെ ടീമിലെടുത്ത് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനങ്ങളിൽ കളിപ്പിക്കുക. സൂര്യവംശിയെ ശരിക്കും വളർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ, 2027-ലെ ലോകകപ്പിന് അവനെ കൊണ്ടുപോകൂ. 15 അംഗ ടീമിൽ അവനെ ഉൾപ്പെടുത്തൂ. ഒരു ദിവസം അവൻ ഒറ്റയ്ക്ക് ടീമിനായി മത്സരങ്ങൾ ജയിച്ചുതരും,” – എന്ന് ശ്രീകാന്ത് പറഞ്ഞു.

സൂര്യവംശിയുടെ ബാറ്റിംഗ് ശൈലി ടൈമിംഗിനേക്കാൾ കൂടുതൽ പവറിനെ ആശ്രയിച്ചുള്ളതാണെന്ന വാദത്തെയും ശ്രീകാന്ത് തള്ളിക്കളഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയ ഇതിഹാസ താരങ്ങളുമായി ​വൈഭവിനെ താരതമ്യം ചെയ്ത ശ്രീകാന്ത്, അദ്ദേഹത്തെ “ക്രിക്കറ്റ് ദൈവത്തിന്റെ മകൻ” എന്നും വിശേഷിപ്പിച്ചു. “ആദ്യം ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കർ വന്നു, പിന്നെ കിംഗ് വിരാട് കോലി, ഇപ്പോൾ ക്രിക്കറ്റിന്റെ ദൈവത്തിന്റെ മകനാണ് വൈഭവ്”.

”ഇനിയും വളർത്തിയെടുക്കേണ്ടതാണെന്ന് പറഞ്ഞ് അവനെ മാറ്റിനിർത്തുന്നത് ശരിയല്ല, അത് താരത്തിന്റെ കരിയർ നശിപ്പിക്കും. ടീം മാനേജ്‌മെന്റും സെലക്ടർമാരും ഉണരുക,” എന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. വളരെ ശാന്തനും സ്ഥിരചിത്തനുമായാണ് ​വൈഭവിനെ കാണപ്പെട്ടതെന്നും ഏറ്റവും ശ്രദ്ധേയമായ കാര്യം, താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നതാണെന്നും ഇതൊരു പ്രതിഭയുടെ ലക്ഷണമാണെന്നും ശ്രീകാന്ത് പറഞ്ഞു.

English Summary

Former Indian opener and selector Krishnamachari Srikkanth has described Vaibhav Suryavanshi as the “son of the God of Cricket.” Speaking on his YouTube channel, he suggested that Vaibhav should be included in the squad for the 2027 World Cup, adding that the youngster would one day win matches for the team single-handedly.

Loading...
Unable to load recommendations.
Follow Us
കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?