AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ച കേസ്: വിജയ് സർക്കാരിന്റെ ‘സ്വന്തം’ എംഎൽഎ അറസ്റ്റിൽ

Tamil Nadu TVK MLA Arul Vignesh Arrested: ഈ വർഷം ജൂ​ലൈയിലാണ് ടിവികെ എംഎൽഎ കളക്ടർക്ക് അ‌ശ്ലീല സന്ദേശം അ‌യച്ചത്. ഡിഎംകെ എംപി കനിമൊഴി എംഎൽഎയ്ക്ക് എതിരേ പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഭവം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. കളക്ടറുടെ വസതിയിലെത്തി എംഎൽഎ മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും കളക്ടറുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉൾപ്പെടെ അശ്ലീലച്ചുവയോടെ വാട്സാപ്പിൽ സന്ദേശം അയച്ചെന്നുമാണ് എംഎൽഎയ്ക്ക് എതിരേയുള്ള പരാതിയിൽ പറയുന്നത്.

വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ച കേസ്: വിജയ് സർക്കാരിന്റെ ‘സ്വന്തം’ എംഎൽഎ അറസ്റ്റിൽ
Tamil Nadu Tvk Mla Arul Vignesh ArrestedImage Credit source: FACEBOOK
Prasanth Kumar
Prasanth Kumar | Published: 27 Nov 2026 | 09:04 PM

ചെ​ന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഏറെ കളങ്കമുണ്ടാക്കിയ അ‌ശ്ലീല എസ്എംഎസ് വിവാദത്തിൽ ഒടുവിൽ ടിവികെ എംഎൽഎ അ‌റസ്റ്റിൽ. വനിതയായ ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ച കേസിൽ കള്ളക്കുറിച്ചി എംഎൽഎ അരുൾ വിഘ്നേഷ് (36) ആണ് അ‌റസ്റ്റിലായത്. കള്ളക്കുറിച്ചിയിലെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച വെെകുന്നേരത്തോടെ പോലീസ് സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭരണകക്ഷി എംഎൽഎ കളക്ടർക്ക് അ‌ശ്ലീല സന്ദേശം അ‌യച്ചത് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷം ഈ വിഷയത്തിൽ സർക്കാരിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എങ്കിലും മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ ആണ് എംഎൽഎയുടെ അ‌റസ്റ്റിലേക്ക് നയിക്കുന്ന വിധത്തിൽ കാര്യങ്ങൾ എത്തിച്ചത്.

ജൂ​ലൈയിലാണ് എംഎൽഎ കളക്ടർക്ക് അ‌ശ്ലീല സന്ദേശം അ‌യച്ചത്. ഡിഎംകെ എംപി കനിമൊഴി എംഎൽഎയ്ക്ക് എതിരേ പരസ്യമായി രംഗത്തെത്തിയതോടെയാണ് സംഭവം പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. കളക്ടറുടെ വസതിയിലെത്തി എംഎൽഎ മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും കളക്ടറുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉൾപ്പെടെ അശ്ലീലച്ചുവയോടെ വാട്സാപ്പിൽ സന്ദേശം അയച്ചെന്നുമാണ് പരാതി.

ALSO READ: ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; ഹൈദരാബാദ് – കൊല്ലം റൂട്ടിൽ 8 പ്രത്യേക ട്രെയിൻ

പൊതുപരിപാടികൾക്കിടെ കള്ളക്കുറിച്ചി എംഎൽഎ ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിച്ചതായും പലരാത്രികളിലും മോശം ഉദ്ദേശ്യത്തോടെ ഔദ്യോ​ഗിക വസതിയിൽ എത്തിയെന്നും പരാതിയിൽ പറയുന്നു. എൽഎൽഎയ്ക്ക് എതിരേ ആരോപണവുമായി കനിമൊഴി രംഗത്തെത്തിയെങ്കിലും ടിവികെ തുടക്കത്തിൽ ആരോപണങ്ങൾ നിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ അഭിഭാഷകനായ ആർ ത്രിശൂലി എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

സംഭവം കോടതിയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ ഗൗരവകരമായി മാറിയത്. ഈ വിഷയത്തിൽ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും പരാതി ലഭിച്ചില്ലെങ്കിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ, നവംബർ 23-ന് കളക്ടർ രേഖാമൂലം എംഎൽഎക്കെതിരേ പരാതി നൽകുകയായിരുന്നു.

കളക്ടർ ഔദ്യോഗികമായി പരാതി നൽകിയതോടെ വിജയിയുടെ ടിവികെ സർക്കാർ പ്രതിസന്ധിയിലായി. കള്ളക്കുറിച്ചി ഓൾ വിമൻ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം എംഎൽഎയ്ക്കെതിരേ കേസെടുത്തു. ഒടുവിൽ എംഎൽഎയുടെ അ‌റസ്റ്റിലേക്ക് കാര്യങ്ങൾ എത്തി. കളക്ടർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ, വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.

English Summary

A TVK MLA has been arrested in connection with an obscene SMS controversy that caused significant embarrassment to the Vijay-led administration in Tamil Nadu. Arul Vignesh (36), the MLA for Kallakurichi, was taken into custody for sending an obscene message to a female District Collector. A police team took the MLA into custody from his residence in Kallakurichi on Friday evening.

Follow Us