ഐപിഎല്ലില്‍ മാറ്റം വേണം, ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടണം; ബിസിസിഐയോട് സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar Demands Honest Introspection: ഇംഗ്ലണ്ടിനെതിരെയും, അയര്‍ലന്‍ഡിനെതിരെയും വഴങ്ങിയ സമ്പൂര്‍ണ തോല്‍വി ഇന്ത്യന്‍ ടീമിനെ ഏറെ ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ മോശം പ്രകടനം വിലയിരുത്താന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. ഈ യോഗത്തിന് മുന്നോടിയായി മുൻ താരം സുനിൽ ഗവാസ്കർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

ഐപിഎല്ലില്‍ മാറ്റം വേണം, ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടണം; ബിസിസിഐയോട് സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar

Published: 

27 Jul 2026 | 09:23 PM

സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയെങ്കിലും, ഇംഗ്ലണ്ടിനെതിരെയും, അയര്‍ലന്‍ഡിനെതിരെയും വഴങ്ങിയ സമ്പൂര്‍ണ തോല്‍വി ഇന്ത്യന്‍ ടീമിനെ ഏറെ ഞെട്ടിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെയും, ഇംഗ്ലണ്ടിനെതിരെയും ഒരു ടി20 മത്സരം പോലും ജയിക്കാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ജയിച്ചത് ഒരു മത്സരത്തില്‍ മാത്രം. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ മോശം പ്രകടനം വിലയിരുത്താന്‍ യോഗം ചേരാനാണ് ബിസിസിഐയുടെ തീരുമാനം. ഈ യോഗത്തിന് മുന്നോടിയായി മുൻ താരം സുനിൽ ഗവാസ്കർ ചില സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

ഐപിഎല്ലിലെ ബൗണ്ടറി ലൈനുകളുടെ വലിപ്പം കൂട്ടാൻ ബിസിസിഐ തയ്യാറാകണമെന്ന് ഗവാസ്കർ പറഞ്ഞു. ഇത് വിദേശ പര്യടനങ്ങൾക്ക് പോകുമ്പോൾ ബാറ്റര്‍മാരെ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബാറ്റർമാർ തങ്ങളുടെ ഈഗോ മാറ്റിവെച്ച്, വലിയ ഷോട്ടുകൾക്ക് പിന്നാലെ മാത്രം പോകാതെ സാഹചര്യത്തിനനുസരിച്ച് കളിക്കാൻ പഠിക്കണമെന്നും കമന്റേറ്റര്‍ കൂടിയായ ഗവാസ്‌കര്‍ വ്യക്തമാക്കി. ‘സ്മാര്‍ട്ട് ക്രിക്കറ്റ്’ കളിക്കണമെന്നാണ് ഗവാസ്‌കറിന്റെ നിര്‍ദ്ദേശം.

ടീമിന് മുന്നിൽ ഇനിയും ഒരുപാട് കഠിനാധ്വാനം ബാക്കിയുണ്ട്. പോരായ്മകൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ആത്മാർത്ഥവും സത്യസന്ധവുമായ ഒരു ആത്മപരിശോധനയാണ് ഇപ്പോൾ അത്യാവശ്യം. ഷോട്ട് സെലക്ഷൻ വളരെ പ്രധാനമാണ്. ബാറ്റർമാർ തങ്ങളുടെ ഈഗോ നിയന്ത്രിക്കുകയും സ്വന്തം ഇമേജിന് അനുസരിച്ച് കളിക്കാൻ ശ്രമിക്കാതെ, പന്തിന്റെ മെരിറ്റിന് അനുസരിച്ച് കളിക്കുകയും വേണമെന്ന്‌ സ്പോർട്സ്സ്റ്റാറിലെ തന്റെ കോളത്തിൽ ഗവാസ്കർ കുറിച്ചു.

“എല്ലാറ്റിലുമുപരിയായി, സ്മാർട്ട് ക്രിക്കറ്റ് കളിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബൗളറെ തിരിച്ചറിയുക. തുടർന്ന്, മികച്ച ബൗളർ എറിഞ്ഞ റൺസ് കുറഞ്ഞ ഓവറിന് പകരം വെയ്ക്കാൻ സാധിക്കുന്ന മറ്റ് ബൗളർമാരെ ലക്ഷ്യമിടുക,” അദ്ദേഹം എഴുതി.

Also Read: ‘ഞാൻ കളിക്കും, പക്ഷെ എന്റെ വഴിക്ക് മാത്രം’: ‘റാറ്റ് റേസി’ന്റെ ഭാഗമാകാനില്ലെന്ന് സഞ്ജു

മോശം ഫീല്‍ഡര്‍മാര്‍ വേണ്ട!

ശരാശരി നിലവാരം പുലർത്തുന്ന ഫീൽഡർമാരെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫീൽഡിൽ മൂന്നോ നാലോ കളിക്കാരെ ഒളിപ്പിച്ചു നിർത്താൻ ക്യാപ്റ്റന് കഴിയില്ല. ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും മൈതാനത്ത് തന്ത്രങ്ങൾ നടപ്പിലാക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുന്‍ ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചു.

ഒരു താരം ശരാശരി ഫീൽഡർ മാത്രമാണെങ്കിൽ, അയാൾക്ക് പുറത്തേക്ക് വഴി കാണിച്ചുകൊടുക്കേണ്ടതുണ്ട്‌. ഫീൽഡിൽ പന്ത് അവരുടെ അടുത്തേക്ക് പോകില്ലെന്ന് പ്രതീക്ഷിച്ച് മൂന്നോ നാലോ കളിക്കാരെ ഒളിപ്പിച്ചു നിർത്താൻ ഒരു ക്യാപ്റ്റനും കഴിയില്ല. ബൗളർമാർ സ്ലോ ബൗൺസറുകളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

ഇപ്പോൾ തന്നെ എമർജൻസി ബട്ടൺ അമർത്തേണ്ട സാഹചര്യമൊന്നുമില്ല. എന്നാല്‍ വലിയ തോതിലുള്ള ആത്മാർത്ഥമായ ആത്മപരിശോധന ആവശ്യമാണ്. അതോടൊപ്പം, ഇന്ത്യൻ ടീം വീണ്ടും വിജയവഴിയിലേക്ക് തിരികെ എത്തണമെങ്കിൽ, ഓരോ താരത്തിന്റെയും പ്രത്യേക കഴിവുകള്‍ മൈതാനത്ത് നടപ്പിലാക്കുന്നതിൽ കൂടുതൽ ചിന്തയും ശ്രദ്ധയും കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary

Sunil Gavaskar called for honest introspection following India’s poor performance on their UK tour. He advised the BCCI to increase IPL boundary sizes to better prepare batters for overseas conditions. Gavaskar urged batters to curb their egos, play smart cricket, and adapt to match situations. He also asked head coach Gautam Gambhir to enforce strict accountability and drop average fielders from the squad.

Follow Us
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി