AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പണമിടപാടുകൾ പരസ്യമാക്കണം; ഐപിഎൽ ട്രേഡുകളിൽ സുതാര്യത വേണമെന്ന് ഗവാസ്കർ

IPL Player Trades: ഐപിഎൽ ലേലത്തിന് ഇനി നാല് മാസത്തോളം ബാക്കിയുണ്ടെങ്കിലും, താരങ്ങളുടെ ട്രേഡ് ഇടപാടുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്രേഡിങിനെക്കുറിച്ചാണ് അഭ്യൂഹം വ്യാപകമാകുന്നത്. താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഐപിഎല്‍ ട്രേഡ് സുതാര്യമായിരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.

പണമിടപാടുകൾ പരസ്യമാക്കണം; ഐപിഎൽ ട്രേഡുകളിൽ സുതാര്യത വേണമെന്ന് ഗവാസ്കർ
Sunil Gavaskar Image Credit source: PTI
Jayadevan AM
Jayadevan AM | Published: 17 Aug 2026 | 02:29 PM

പിഎൽ ലേലത്തിന് ഇനി നാല് മാസത്തോളം ബാക്കിയുണ്ടെങ്കിലും, താരങ്ങളുടെ ട്രേഡ് ഇടപാടുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്രേഡിങിനെക്കുറിച്ചാണ് അഭ്യൂഹം വ്യാപകമാകുന്നത്. താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇതിനിടെ, ഐപിഎല്‍ ട്രേഡ് സുതാര്യമായിരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുന്‍ താരമായ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. ഒരു ഫ്രാഞ്ചൈസിയിൽ നിന്ന് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് താരങ്ങള്‍ മാറുന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ ചില ഊഹാപോഹങ്ങൾ നടക്കുന്നുണ്ട്. ഒരു താരം ഒരു ഫ്രാഞ്ചൈസിയിൽ നിന്ന് മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുന്നത് പൊതുസമൂഹത്തിന് മുന്നിലുണ്ടെങ്കിലും, ഒരു ട്രേഡ് നടക്കുമ്പോൾ അതിന്റെ സാമ്പത്തിക കണക്കുകൾ രണ്ട് ഫ്രാഞ്ചൈസികൾക്കും താരത്തിനും ബിസിസിഐക്കും മാത്രമേ അറിയാൻ സാധിക്കൂവെന്ന്‌ മിഡ്-ഡേയിലെ തന്റെ കോളത്തിൽ സുനിൽ ഗവാസ്കർ കുറിച്ചു.

“ഇത്തരം സാഹചര്യത്തിൽ, ഓരോ ഫ്രാഞ്ചൈസിക്കുമുള്ള സാലറി ക്യാപ് പാലിക്കപ്പെട്ടിട്ടുണ്ടോ അതോ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് മറ്റ് ഫ്രാഞ്ചൈസികൾക്ക് അറിയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഈ കണക്കുകൾ പരസ്യമാക്കുകയും പൂർണ്ണ സുതാര്യത പുലർത്തുകയും ചെയ്യേണ്ടത് പ്രധാനമാകുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണ്ണ സുതാര്യത വേണം

പൂർണ്ണ സുതാര്യത പുലർത്തുന്നത് ഐപിഎല്ലിന്റെ ഉയർന്ന അന്തസ്സ് നിലനിർത്താൻ സഹായിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി20 ലീഗാണ് ഐപിഎൽ. അതുകൊണ്ടുതന്നെ, ലീഗിന്റെ വളർച്ചയിൽ അസൂയയുള്ളവരിൽ നിന്ന് യാതൊരുവിധ വിരൽ ചൂണ്ടലുകളും ഉണ്ടാകാതിരിക്കാൻ പൂർണ്ണ സുതാര്യത നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ട്രേഡിന് ശേഷമുള്ള എല്ലാ സാമ്പത്തിക വിവരങ്ങളും പൊതുമധ്യത്തിൽ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് രണ്ട് കക്ഷികൾ തമ്മിലുള്ള വിഷയം മാത്രമല്ലെന്നും, എല്ലാ പങ്കാളികളും കാര്യങ്ങൾ കൃത്യമായി അറിയാൻ ഇത് അത്യാവശ്യമാണെന്നും ഗവാസ്കർ പറഞ്ഞു.

Also Read: അശ്വിൻ്റെ പ്രവചനം തള്ളി ശ്രീകാന്ത്! സിഎസ്കെ കോച്ച് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ‘സര്‍പ്രൈസ്’ പേര്‌

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ട്രേഡിങ്‌

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ പേരുകളും താരവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നുണ്ട്. എന്നിരുന്നാലും ട്രേഡ് ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിവരം.

2024-ൽ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയതിന് ശേഷം ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചിട്ടില്ല. വ്യക്തിഗത പ്രകടനവും പരിതാപകരമായിരുന്നു. കഴിഞ്ഞ തവണ 14 മത്സരങ്ങളിൽ നിന്ന് നാല് ജയങ്ങളോടെ മുംബൈ ഇന്ത്യൻസ് ഒമ്പതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. പാണ്ഡ്യയെ ട്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല ടീമുകളും മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് അഭ്യൂഹം.

English Summary

Speculation surrounds major player trades ahead of the IPL 2026 auction. Sunil Gavaskar urged the BCCI to publish full financial details of all trades. He warned that secret deals create doubts about franchises breaching salary caps.

Follow Us