T20 World Cup 2026: ‘ലോകകപ്പ് കളിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്’; ഐസിസിയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്

BCB Sends Fresh Letter: ഐസിസിയ്ക്ക് വീണ്ടും കത്തയച്ച് ബിസിബി. പുതിയ ആവശ്യവുമായാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കത്തയച്ചത്.

T20 World Cup 2026: ലോകകപ്പ് കളിക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്; ഐസിസിയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

Published: 

23 Jan 2026 | 05:54 PM

ടി20 ലോകകപ്പ് കളിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസിയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസിയുടെ സ്വതന്ത്ര തർക്ക പരിഹാരസമിതിയ്ക്ക് വിടണമെന്ന ആവശ്യവുമായാണ് ബംഗ്ലാദേശ് ഇപ്പോൾ ഐസിസിയ്ക്ക് കത്തയച്ചിരിക്കുന്നത്.

ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്നും മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം ഐസിസി നേരത്തെ തള്ളിയിരുന്നു. ഇതോടെ ബംഗ്ലാദേശ് ടി20 ലോകകപ്പ് ബഹിഷ്കരിക്കുകയാണെന്നും പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുയർന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് വീണ്ടും ഐസിസിയ്ക്ക് കത്തയച്ചു എന്ന റിപ്പോർട്ടുകൾ.

Also Read: T20 World Cup 2026: ബംഗ്ലാദേശിൻ്റെ സ്ഥാനത്ത് ടി20 ലോകകപ്പ് കളിക്കാൻ സ്കോട്ട്ലൻഡ് എത്തുന്നു; പ്രഖ്യാപനം ഉടൻ

വേദിമാറ്റം സ്വതന്ത്ര അഭിഭാഷകര്‍ ഉള്‍പ്പെടുന്ന ഐസിസിയുടെ തർക്ക പരിഹാര സമിതിയുടെ പരിഗണയ്ക്ക് വിടണമെന്നതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം. ഈ ആവശ്യം ഐസിസി അംഗീകരിക്കുമെന്നാണ് ബിസിബി പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബോർഡുകൾക്ക് പരിഗാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട കക്ഷികൾക്ക് ഐസിസിയുടെ തർക്ക പരിഹാര സമിതിയെ സമീപിക്കാം. ലണ്ടനിലാണ് നടപടിക്രമങ്ങൾ നടക്കുക.

സർക്കാർ നിർദ്ദേശപ്രകാരം ബംഗ്ലാദേശ് മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് റിലീസാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്തഫിസുറിനെ ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ബിസിസിഐ കൊൽക്കത്തയോട് ആവശ്യപ്പെട്ടത്.

ടി20 ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ്. ഇറ്റലി, നേപ്പാൾ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിൽ ബാക്കിയുള്ളത്. ഇതിൽ ബംഗ്ലാദേശിൻ്റെ മൂന്ന് മത്സരങ്ങൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലുമാണ് തീരുമാനിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌