T20 World Cup 2026: ബംഗ്ലാദേശിൻ്റെ സ്ഥാനത്ത് ടി20 ലോകകപ്പ് കളിക്കാൻ സ്കോട്ട്ലൻഡ് എത്തുന്നു; പ്രഖ്യാപനം ഉടൻ

Scotland To Play T20 WC 2026: പിന്മാറിയ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ് ടി20 ലോകകപ്പ് കളിക്കാനെത്തുന്നു. ഉടൻ തന്നെ ഇതിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

T20 World Cup 2026: ബംഗ്ലാദേശിൻ്റെ സ്ഥാനത്ത് ടി20 ലോകകപ്പ് കളിക്കാൻ സ്കോട്ട്ലൻഡ് എത്തുന്നു; പ്രഖ്യാപനം ഉടൻ

സ്കോട്ട്ലൻഡ്

Published: 

23 Jan 2026 | 02:42 PM

ബംഗ്ലാദേശിൻ്റെ ടി20 ലോകകപ്പ് ബഹിഷ്കരണത്തിൽ സ്കോട്ട്ലൻഡിന് നേട്ടം. ബംഗ്ലാദേശിൻ്റെ സ്ഥാനത്ത് സ്കോട്ട്ലൻഡ് ടി20 ലോകകപ്പിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയെന്ന ഔദ്യോഗിക വിശദീകരണം നേരത്തെ വന്നിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം 22 ആണ് ഒരു തീരുമാനമെടുക്കാൻ ബംഗ്ലാദേശിന് നൽകിയിരുന്ന അവസാന തീയതി. ഈ സമയത്തിനുള്ളിൽ തീരുമാനമറിയിക്കാൻ ബിസിബിയ്ക്ക് സാധിച്ചില്ല. ഇതോടെ ബംഗ്ലാദേശിനെ മാറ്റാൻ ഐസിസി വോട്ടെടുപ്പിലൂടെ ധാരണയായെന്നാണ് വിവരം. ഇതോടെയാണ് സ്കോട്ട്ലൻഡിന് ടി20 ലോകകപ്പിലേക്ക് വഴിതുറന്നത്.

അവസാന നിമിഷത്തെ അത്ഭുതം പ്രതീക്ഷിക്കാമെന്ന് ബിസിബി പ്രസിഡൻ്റ് അമീനുൽ ഇസ്ലാം പറഞ്ഞിരുന്നെങ്കിലും ഇനി അത് സാധ്യമായേക്കില്ല. ഐസിസി ഇതിനകം ഇക്കാര്യത്തിൽ വോട്ടെടുപ്പ് നടത്തിയതിനാൽ ബംഗ്ലാദേശിന് ഇനി ടി20 ലോകകപ്പ് കളിക്കാൻ കഴിയില്ലെന്ന് തന്നെയാണ് സൂചനകൾ.

Also Read: T20 World Cup 2026 : ടി20 ലോകകപ്പ് ബഹിഷ്കരിക്കും, ഇന്ത്യയിൽ ഇനി കളിക്കില്ല; തീരുമാനം അറിയിച്ച് ബംഗ്ലാദേശ്

“ഇന്ത്യയിൽ ഐസിസി ടൂർണമെൻ്റ് നടക്കുന്നു. ഇന്ത്യയിൽ സുരക്ഷാപ്രശ്നങ്ങളില്ലെന്ന് എത്ര തവണ ഐസിസി പറഞ്ഞാലും ഐസിസിയ്ക്ക് സ്വന്തമായി ഒരു രാജ്യമില്ല. എൻ്റെ ഒരു താരം സുരക്ഷിതമല്ലാത്ത രാജ്യത്ത്, ഇന്ത്യൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ക്രിക്കറ്റ് ബോർഡുള്ള ഒരു രാജ്യത്ത്, തീവ്രവാദികളിൽ നിന്ന് എൻ്റെ കളിക്കാരന് സുരക്ഷ നൽകാൻ സാധിക്കാത്ത ഒരു രാജ്യത്താണ് ലോകകപ്പ് നടക്കുന്നത്.”- ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്നറിയിച്ചുകൊണ്ട് ബംഗ്ലാദേശ് കായികോപദേശകൻ ആസിഫ് നസ്റുൽ പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. സർക്കാർ നിർദ്ദേശപ്രകാരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മാറ്റിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് മുസ്തഫിസുറിനെ ടീമിൽ നിന്ന് റിലീസ് ചെയ്തത്.

 

 

മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌