Vaibhav Sooryavanshi: കലിപ്പന്‍ ചെക്കന്‍! സൂപ്പര്‍ ഓവറില്‍ തോറ്റതിന് പിന്നാലെ ലങ്കന്‍ താരത്തെ തള്ളിമാറ്റി വൈഭവ് സൂര്യവംശി

Vaibhav Sooryavanshi gets into aggressive fight and pushes Sri Lanka A player: ശ്രീലങ്ക എ താരത്തെ പിടിച്ചുതള്ളി ഇന്ത്യ എയുടെ വൈഭവ് സൂര്യവംശി. സൂപ്പര്‍ ഓവറിലാണ് ഇന്ത്യ എ മത്സരം തോറ്റത്. തോല്‍വിക്ക് ശേഷം മൈതാനം വിടുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ വഷളായത്.

Vaibhav Sooryavanshi: കലിപ്പന്‍ ചെക്കന്‍! സൂപ്പര്‍ ഓവറില്‍ തോറ്റതിന് പിന്നാലെ ലങ്കന്‍ താരത്തെ തള്ളിമാറ്റി വൈഭവ് സൂര്യവംശി

വൈഭവ് സൂര്യവംശി

Published: 

15 Jun 2026 | 08:45 PM

ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന് നടന്ന മത്സരത്തില്‍ തോറ്റതിന് പിന്നാലെ ശ്രീലങ്ക എ താരത്തെ പിടിച്ചുതള്ളി ഇന്ത്യ എയുടെ വൈഭവ് സൂര്യവംശി. സൂപ്പര്‍ ഓവറിലാണ് ഇന്ത്യ എ മത്സരം തോറ്റത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ 266 റണ്‍സ് നേടി. ശ്രീലങ്ക എയുടെ മറുപടി 9 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സിലൊതുങ്ങി. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. വെളിച്ചക്കുറവ് കാരണം സൂപ്പർ ഓവർ നടത്തണോ വേണ്ടയോ എന്നതിനെച്ചൊല്ലി നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. സൂപ്പർ ഓവർ ആരംഭിച്ചപ്പോഴും നാടകീയതകൾ അവസാനിച്ചില്ല.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 16 റൺസ് എടുത്തു. തുടർന്ന് ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും സൂര്യൻഷ് ഷെഡ്ഗെയും ക്രീസിലെത്തി. എന്നാല്‍ ഇരുവര്‍ക്കും ഒമ്പത് റണ്‍സേ നേടാനായുള്ളൂ. തോല്‍വിക്ക് ശേഷം ഇരുവരും മൈതാനം വിടുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. വിജയം ആഘോഷിക്കുകയായിരുന്ന ശ്രീലങ്കൻ താരങ്ങൾ എന്തോ പറഞ്ഞതാണ് സൂര്യവംശിയെ പ്രകോപിപ്പിച്ചത്.

തുടര്‍ന്ന് ശ്രീലങ്കൻ താരങ്ങൾക്ക് അടുത്തേക്ക് ചെന്ന സൂര്യവംശി അവരിലൊരാളെ തള്ളിമാറ്റുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് താരങ്ങള്‍ ഇടപെടുകയും, സൂര്യവംശിയും ഷെഡ്ഗെയും അവിടെനിന്ന് പോവുകയും ചെയ്തു. മൈതാനത്തിന് പുറത്തേക്ക് പോകുമ്പോഴും സൂര്യവംശി തിരിഞ്ഞുനോക്കി ദേഷ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

വീഡിയോ കാണാം:

66 പന്തില്‍ 72 റണ്‍സെടുത്ത സൂര്യന്‍ഷ് ഷെഡ്‌ഗെയുടെയും, 49 പന്തില്‍ 51 റണ്‍സെടുത്ത വിപ്രജ് നിഗത്തിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. പ്രഭ്‌സിമ്രാന്‍ സിങ്-13 പന്തില്‍ 11, വൈഭവ് സൂര്യവംശി-14 പന്തില്‍ 21, റുതുരാജ് ഗെയ്ക്‌വാദ്-42 പന്തില്‍ 37, തിലക് വര്‍മ-32 പന്തില്‍ 23, ആയുഷ് ബദോനി-35 പന്തില്‍ 15, നിഷാന്ത് സിന്ധു-12 പന്തില്‍ 6, അനുകുല്‍ റോയ്-27 പന്തില്‍ എട്ട്, അര്‍ഷാദ് ഖാന്‍-രണ്ട് പന്തില്‍ രണ്ട്, യാഷ് താക്കൂര്‍-നാലു പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Also Read: Gurnoor Brar: ‘ആദ്യ വിക്കറ്റ് വീണതോടെ ആ ടെൻഷൻ മാറി’; അരങ്ങേറ്റത്തിലെ ഗംഭീര പ്രകടനത്തെക്കുറിച്ച്‌ ഗുർനൂർ ബ്രാർ

ശ്രീലങ്ക എയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസും, വിജയകാന്ത് വിയാസ്‌കാന്തും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സഹന്‍ അരച്ചിഗെ, കുഗാതസ് മാതുലന്‍, വനുജ സഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

113 പന്തില്‍ 93 റണ്‍സെടുത്ത സദീര സമരവിക്രമയുടെ പ്രകടനമാണ് ശ്രീലങ്കയെ ഒപ്പമെത്തിച്ചത്. മറ്റ് ശ്രീലങ്ക എ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: നിരോഷന്‍ ഡിക്ക്വെല്ല-33 പന്തില്‍ 37, വിഷെന്‍ ഹലാംബാഗെ-11 പന്തില്‍ 17, സഹന്‍ അരച്ചിഗെ-12 പന്തില്‍ എട്ട്, അഹന്‍ വിക്രമസിംഗെ-11 പന്തില്‍ 6, വനുജ സഹന്‍-41 പന്തില്‍ 25, വിജയകാന്ത് വിയാസ്‌കാന്ത്-39 പന്തില്‍ 18, ചമിക ഗുണശേഖര-25 പന്തില്‍ 18, മുഹമ്മദ് ഷിറാസ്-രണ്ടു പന്തില്‍ രണ്ട് നോട്ടൗട്ട്.

രണ്ട് വിക്കറ്റെടുത്ത ആയുഷ് ബദോനി ബൗളിങില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. അര്‍ഷാദ് ഖാന്‍, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അനുകുല്‍ റോയ്, സൂര്യൻഷ് ഷെഡ്ഗെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English Summary

India A tied with Sri Lanka A but lost the Super Over. Vaibhav Sooryavanshi got into a heated argument after the defeat. He angrily approached and pushed a Sri Lankan player. Earlier, Suryansh Shedge and Vipraj Nigam hit crucial fifties for India.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം