Women’s Asia Cup 2026: വീണ്ടും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങി, അതും ദിവസങ്ങള്‍ക്കുള്ളില്‍! ഏഷ്യാ കപ്പ് ഷെഡ്യൂള്‍ പുറത്ത്‌

ACC Announces Women's Asia Cup Schedule: ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ വരെ യുഎഇയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സെപ്റ്റംബർ 5 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.

Womens Asia Cup 2026: വീണ്ടും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങി, അതും ദിവസങ്ങള്‍ക്കുള്ളില്‍! ഏഷ്യാ കപ്പ് ഷെഡ്യൂള്‍ പുറത്ത്‌

India Women's Cricket Players

Published: 

07 Aug 2026 | 12:54 PM

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ വരെ യുഎഇയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പുറത്തുവിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സെപ്റ്റംബർ 5 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ ഏറ്റുമുട്ടും. ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, ചൈന, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും പുറമേ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ഇന്ത്യ, പാകിസ്ഥാൻ, തായ്‌ലൻഡ്, ഹോങ്കോങ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്.

ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ചൈന എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലാണ്. ഏഷ്യൻ ഗെയിംസിന് തൊട്ടുമുമ്പ് നടക്കുന്ന ഈ ടൂർണമെന്റ്, തയ്യാറെടുപ്പിനുള്ള മികച്ച പരിശീലനവേദിയായി മാറും. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും പാകിസ്താനും ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

ഉദ്ഘാടന മത്സരം ഓഗസ്റ്റ് 28 ന്

ഓഗസ്റ്റ് 28 ന് തായ്‌ലൻഡും ഹോങ്കോങ്ങും തമ്മിലാണ് ഉദ്ഘാടന മത്സരം. ഓഗസ്റ്റ് 30 ന് തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് ലങ്ക ജേതാക്കളായത്. സെപ്തംബര്‍ ഒമ്പതിന് തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

എല്ലാ മത്സരങ്ങളും രാത്രി എട്ടിന് ആരംഭിക്കും. സെപ്തംബര്‍ 10, 11 തീയതികളില്‍ സെമി ഫൈനലും, കലാശപ്പോരാട്ടം സെപ്തംബര്‍ 13 നും നടക്കും. ഇന്ത്യയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. ഇന്ത്യ അനായാസം കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വനിതാ ഏഷ്യാ കപ്പ് 2026 ഷെഡ്യൂള്‍:

  • ഓഗസ്റ്റ് 28: തായ്‌ലൻഡ് vs ഹോങ്കോങ്
  • ഓഗസ്റ്റ് 29: ശ്രീലങ്ക vs യുഎഇ
  • ഓഗസ്റ്റ് 30: ഇന്ത്യ vs തായ്‌ലൻഡ്
  • ഓഗസ്റ്റ് 31: ബംഗ്ലാദേശ് vs ഇന്തോനേഷ്യ
  • സെപ്റ്റംബർ 1: പാകിസ്താൻ vs തായ്‌ലൻഡ്
  • സെപ്റ്റംബർ 2: ശ്രീലങ്ക vs ഇന്തോനേഷ്യ
  • സെപ്റ്റംബർ 3: ഇന്ത്യ vs ഹോങ്കോങ്
  • സെപ്റ്റംബർ 4: യുഎഇ vs ഇന്തോനേഷ്യ
  • സെപ്റ്റംബർ 5: ഇന്ത്യ vs പാകിസ്താൻ
  • സെപ്റ്റംബർ 6: ശ്രീലങ്ക vs ബംഗ്ലാദേശ്
  • സെപ്റ്റംബർ 7: പാകിസ്താൻ vs ഹോങ്കോങ്
  • സെപ്റ്റംബർ 8: ബംഗ്ലാദേശ് vs യുഎഇ
  • സെപ്റ്റംബർ 10: ആദ്യ സെമിഫൈനൽ
  • സെപ്റ്റംബർ 11: രണ്ടാം സെമിഫൈനൽ
  • സെപ്റ്റംബർ 13: ഫൈനൽ

Also Read: Sanju Samson: അശ്വിനും, കാര്‍ത്തിക്കിനും പിന്നാലെ ഗവാസ്‌കറും സഞ്ജുവിനെ ഒഴിവാക്കി; ഏകദിന ലോകകപ്പ് സാധ്യത അടയുന്നു?

പുതുക്കിയ മത്സരക്രമം

അതേസമയം, വനിതാ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പുതുക്കിയ മത്സരക്രമം ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യാഴാഴ്ച പുറത്തുവിട്ടു എന്നതാണ്. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളിൽ ഏകദിന മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവും മാത്രമാണ് ഉണ്ടായിരുന്നത്, മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ ട്വന്റി-20 മത്സരങ്ങളും ഷെഡ്യൂളിൽ ഉൾപ്പെടുത്തി. ടെസ്റ്റ് മത്സരം ഡിസംബർ 9 മുതൽ 12 വരെയായിരിക്കും. ഏകദിന പരമ്പര ഡിസംബർ 16 നും 22 നും ഇടയിൽ പൂർത്തിയാകും. ഡിസംബർ 26 നും 30 നും ഇടയിലാണ് ട്വന്റി-20 പരമ്പര നടക്കുക.

English Summary

The Asian Cricket Council has announced the schedule for Women’s Asia Cup 2026. The T20 tournament runs from August 28 to September 13. India will play Thailand in their opener on August 30 and face Pakistan on September 5 in Dubai.

Follow Us
മഴക്കാലത്തെ മുടിക്കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത്
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു